പൂജ ഹെഗ്‌ഡെ പ്രമുഖ ക്രിക്കറ്റ് താരവുമായി പ്രണയത്തിൽ? വിവാഹം ഉടനെന്ന് റിപ്പോർട്ട്!

മുംബൈയിൽ നിന്നെത്തി തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഒരുപിടി നായികമാരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടി പൂജ ഹെഗ്‌ഡെ. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുകയാണ് പൂജ ഹെ​ഗ്ഡെ ഇപ്പോൾ. മോഡലിങ് രംഗത്ത് നിന്നാണ് പൂജ സിനിമയിലേക്ക് എത്തുന്നത്. 2012 മുഖമൂടി എന്ന തമിഴ് സിനിമയിലൂടെയാണ് പൂജയുടെ അരങ്ങേറ്റം. തുടർന്ന് തെലുങ്കിലേക്ക് പോയ താരം, തെലുങ്കിൽ തിരക്കുള്ള നായികമാരിൽ ഒരാളായി മാറുകയായിരുന്നു.

ബീസ്റ്റിലൂടെ വീണ്ടും തമിഴിലേക്ക് എത്തിയ താരം. തമിഴകത്തും നിരവധി ആരാധകരെ സ്വന്തമാക്കി. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് പൂജ ഹെഗ്‌ഡെ. സോഷ്യൽ മീഡിയയിലെയും മിന്നും താരമാണ് നടി. 22 മില്യണിലധികം ആരാധകരാണ് പൂജയെ ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഗ്ലാമറസ് വേഷങ്ങളിലടക്കം പൂജ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വൈറലായി മാറാറുണ്ട്.

Pooja Hegde

നിലവിൽ ബോളിവുഡിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് പൂജ. നിരവധി പരസ്യ ചിത്രങ്ങളിലും മറ്റുമായി താരം അഭിനയിക്കുന്നുണ്ട്. സൽമാൻ ഖാൻ നായകനായ കിസികി ​​ഭായ് കിസികി ​​ജാൻ എന്ന ചിത്രത്തിലാണ് പൂജ ഹെഗ്‌ഡെ അവസാനമായി അഭിനയിച്ചത്. ബോളിവുഡിൽ വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ താരത്തിന് സാധിച്ചിട്ടില്ല. എങ്കിലും ഒരുപിടി ഗോസിപ്പുകൾ നടിയുടെ പേരിൽ ഇതിനകം വന്നു കഴിഞ്ഞു. നടൻ സൽമാൻ ഖാനുമായി ചേർത്താണ് പൂജയുടെ പേര് ഒടുവിൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞത്.

എന്നാൽ ആ വാർത്തകളെല്ലാം പൂജ നിഷേധിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും പൂജയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാവുകയാണ്. ഒരു സ്റ്റാർ ക്രിക്കറ്ററുമായി നടി പ്രണയത്തിലാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ. മാത്രവുമല്ല ഇരുവരും ഉടൻ വിവാഹത്തിരാകുമെന്നും പറയപ്പെടുന്നു. ബോളിവുഡിൽ ഇതു സംബന്ധിച്ച വാർത്തകൾ ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ ക്രിക്കറ്റ് താരം ആരാണെന്നോ മറ്റു വിവരങ്ങളോ പുറത്തു വന്നിട്ടില്ല.

Pooja Hegde

അടുത്തിടെ ഒരു സ്വകാര്യ പരിപാടിയിൽ പൂജാ ഹെഗ്‌ഡെ ക്രിക്കറ്റർക്കൊപ്പം പങ്കെടുത്തതായും റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ ആരാണ് ആ ക്രിക്കറ്റ് തരാമെന്ന സംശയങ്ങളുമായി എത്തുകയാണ് ആരാധകർ. പല താരങ്ങളെയും സംശയത്തിന്റെ മുനയിൽ നിർത്തിക്കൊണ്ടാണ് ആരാധകർ ആരാണെന്ന് തിരയുന്നത്. അതേസമയം, ഈ വാർത്തയിൽ എത്രത്തോളം സത്യമുണ്ടെന്ന് വ്യക്തമല്ല. സൽമാന്റെ വിഷയത്തിൽ പ്രതികരിച്ചത് പോലെ ഈ വാർത്തയിലും പൂജയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

അതേസമയം, തെലുങ്കിൽ മഹേഷ് ബാബു നായകനായ ഗുണ്ടൂർ കരം എന്ന സിനിമയിൽ നിന്ന് പൂജ ഹെഗ്‌ഡെ പിന്മാറിയത് വലിയ വാർത്തയായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് ഷെഡ്യൂളില്‍ ഒന്നിലധികം മാറ്റങ്ങളും കാലതാമസങ്ങളും നേരിടേണ്ടിവന്നിരുന്നു. കൂടാതെ റീഷൂട്ടുകളും സ്‌ക്രിപ്റ്റില്‍ മാറ്റങ്ങൾ വന്നതുമാണ് പൂജ പിന്മാറാന്‍ കാരണമായതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ അടുത്തകാലത്തായി തെലുങ്കിൽ അത്ര നല്ല സമയമല്ല താരത്തിന്. അവസാനം അഭിനയിച്ച രാധേ ശ്യാം, ആചാര്യ തുടങ്ങിയ ചിത്രങ്ങൾ നിരാശപ്പെടുത്തി. തമിഴിൽ എത്തിയ ബീസ്റ്റും പരാജയമായിരുന്നു.

More from Filmibeat

Read more about: pooja hegde
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X