ഭാര്യ സംഗീതയിൽ നിന്ന് വിവാഹമോചനം നേടാൻ വിജയ്? നടൻ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി വെളിപ്പെടുത്തൽ; വിവാദം!
തമിഴകത്തെ സൂപ്പർ താരങ്ങളിൽ ഒരാളാണ് നടൻ വിജയ്. സംവിധായകനും നടനുമായ അച്ഛൻ ചന്ദ്രശേഖറിന്റെ പാത പിന്തുടർന്നാണ് വിജയ് സിനിമയിലെത്തുന്നത്. ബാലതാരമായി അരങ്ങേറ്റം കുറിച്ച നടൻ പിന്നീട് സൂപ്പർ താരമായി വളർന്നു. വളരെ പെട്ടെന്നാണ് വിജയ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. റൊമാന്റിക് ആക്ഷൻ സിനിമകളാണ് നടന്റെ കരിയർ ഗ്രാഫ് ഉയർത്തിയത്. ഇന്ന് കേരളത്തിൽ ഉൾപ്പെടെ വലിയ ആരാധകവൃന്ദം വിജയ്ക്കുണ്ട്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് വിജയ് ഇപ്പോൾ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണിത്. ലിയോയുടെ ഓരോ അപ്‌ഡേറ്റുകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതേസമയം, കഴിഞ്ഞ കുറച്ച് നാളുകളായി നടന്റെ സ്വകാര്യ ജീവിതം സംബന്ധിച്ച ചില കാര്യങ്ങളും വാർത്തകളിൽ നിറയുകയാണ്. ഭാര്യ സംഗീതയുമായി വിജയ് വേർപിരിയുകയാണെന്നടക്കമുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവരുകയുണ്ടായി.

കഴിഞ്ഞ 23 വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് വിജയും ഭാര്യ സംഗീത സോമലിംഗവും. 1999 ഓഗസ്റ്റിലാണ് ഇവർ വിവാഹിതരായത്. വിജയും സംഗീതയും വേർപിരിഞ്ഞെന്നും നടൻ മറ്റൊരു നടിയുടെ കൂടെ ജീവിതം ആരംഭിച്ചു എന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. വിജയ്ക്ക് സംഗീതയിൽ ഉള്ള രണ്ടു കുട്ടികൾ അല്ലാതെ മൂന്നാമത് ഒരു കുട്ടിയും കൂടി ഉണ്ടെന്നൊക്കെയായിരുന്നു വാർത്തകൾ.
എന്നാൽ ഇതെല്ലാം വെറും കിംവദന്തികൾ മാത്രമാണെന്നാണ് വിജയുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കൾ പറഞ്ഞത്. ആരാധകരും വാർത്തകളെ വെറും ഗോസ്സിപ്പുകളായി കണ്ട് തള്ളി കളഞ്ഞു. നടി കീർത്തി സുരേഷുമായി ബന്ധപ്പെടുത്തിയും വിജയുടെ പേരിൽ ഗോസിപ്പുകൾ വന്നിരുന്നു. ഇതുകൂടാതെ നടനെ കുറിച്ച് മറ്റു ചില കിംവദന്തികളും സോഷ്യൽമീഡിയയിൽ കറങ്ങുന്നുണ്ട്.
വാരിസിന്റെ റിലീസിന് ശേഷം നടൻ വിഷാദരോഗത്തിന് അടിമയാണെന്നാണ് ഒരു വാർത്ത. വിജയ് രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുന്നു എന്ന മറ്റൊരു വാർത്തയും തമിഴ് സിനിമാലോകത്ത് ചർച്ചയാണ്. അതിനിടെ വിജയ്‌യെ കുറിച്ച് ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ പറഞ്ഞ വാക്കുകളും ഇപ്പോൾ ശ്രദ്ധനേടുകയാണ്.
വിജയ് ഭാര്യ സംഗീതയിൽ നിന്ന് വിവാഹമോചനം വാങ്ങി രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്നാണ് മാധ്യമപ്രവർത്തകൻ പറയുന്നത്. ലിയോയുടെ സെറ്റിൽ വിജയും തൃഷയും കൂടുതൽ അടുത്തു. വിജയ് എംജിആർ ആണെങ്കിൽ തൃഷ ജയലളിതയാണ്. ഇരുവരെയും വിവാഹവേദിയിൽ ഉടൻ ഒന്നിച്ച് കാണാം. വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് ബൂത്ത് കമ്മിറ്റികൾ വരെ തയ്യാറാണ്. കല്യാണത്തിന് പെണ്ണും റെഡി. ജോഡി എങ്ങനെയുണ്ട് എന്ന് ചോദിച്ചുകൊണ്ട് ട്വിറ്ററിലാണ് മാധ്യമപ്രവർത്തകൻ ഇക്കാര്യം കുറിച്ചത്. മാധ്യമപ്രവർത്തകന്റെ വാക്കുകൾ തമിഴകത്ത് ചർച്ചയാണ്.

ഒരുകാലത്ത് വിജയിയുടെ കടുത്ത ആരാധികയായിരുന്നു സംഗീത സോമലിംഗം. വിജയുടെ പ്രണയ സിനിമകൾ കണ്ട് വലിയ ആരാധികയായി മാറിയ സംഗീത ഒരിക്കൽ സിനിമാ ചിത്രീകരണം കാണാനെത്തിയതാണ്. അവിടെ നിന്നുമാണ് ഇരുവരും സൗഹൃദത്തിലാകുന്നതും പിന്നീടത് വിവാഹത്തിലേക്ക് എത്തുന്നതും. ശ്രീലങ്കൻ സ്വദേശിനിയാണ് സംഗീത. ഒരു മകനും മകളുമാണ് വിജയ്ക്കും സംഗീതയ്ക്കുമുള്ളത്. വിവാഹശേഷം ഭർത്താവിനും കുടുംബത്തിനും വേണ്ടി ജീവിതം മാറ്റിവെച്ച ആളാണ് സംഗീത. പൊതുവേദികളിലൊന്നും താരപത്നി അധികം എത്താറില്ല.
അതേസമയം ഒക്ടോബർ 19ന് ആണ് ലിയോയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വിജയും തൃഷയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ സഞ്ജയ് ദത്തും ഒരു മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. ചെന്നൈയിലും ഹൈദരാബാദിലുമായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.


Click it and Unblock the Notifications