പ്രഭുവിന്റെ മകൾക്ക് രണ്ടാം വിവാഹം! വരൻ യുവസംവിധായകൻ; ചർച്ചയായി താരപുത്രിയുടെ വിവാഹമോചനം!

മലയാളികൾക്ക് അടക്കം ഏറെ പ്രിയങ്കരനായ തമിഴ് നടന്മാരിൽ ഒരാളാണ് പ്രഭു. തമിഴകത്തെ ഇതിഹാസ നടന്‍ ശിവാജി ഗണേശന്റെ മകനായ അദ്ദേഹം തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി 300ലധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. അമ്മാവനൊപ്പം സിനിമാ നിർമാണത്തിൽ സഹായി ആയിട്ടാണ് പ്രഭു കരിയർ ആരംഭിക്കുന്നത്. തുടർന്ന് സഹനടനായും നായകനായുമെല്ലാം അഭിനയത്തിലും സജീവമാവുകയായിരുന്നു. ഇന്നും ശക്തമായ ക്യാരക്ടർ റോളുകൾ അവതരിപ്പിച്ച് തിളങ്ങി നിൽക്കുകയാണ് നടൻ.

പ്രഭുവിനെ പോലെ തന്നെ അദ്ദേഹത്തിന്റെ മകൻ വിക്രം പ്രഭുവും ഇന്ന് സിനിമകളിൽ സജീവമാണ്. തമിഴകത്തെ യുവനടന്മാരിൽ ശ്രദ്ധേയനാണ് താരം. വിക്രം പ്രഭുവിനെ കൂടാതെ ഒരു മകൾ കൂടെയുണ്ട് പ്രഭുവിന്. ഇപ്പോഴിതാ മകളെ കുറിച്ചുള്ള ഒരു വാർത്തയാണ് തമിഴ് സിനിമാ ലോകത്ത് ചർച്ചയാകുന്നത്.

Prabhu Daughter Aishwarya, Adhik Ravichandran

തമിഴകത്തെ യുവ സംവിധായകൻ ആദിക് രവിചന്ദ്രനുമായി രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ് താരപുത്രി എന്നാണ് അഭ്യൂഹങ്ങൾ. ഡിസംബർ 15ന് ഇരുവരും വിവാഹിതരാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ പ്രഭുവോ കുടുംബമോ ഇതിൽ പ്രതികരിച്ചിരിച്ചിട്ടില്ല. കുറേക്കാലമായി ഐശ്വര്യ പ്രഭുവും സംവിധായകൻ ആദിക്കും സുഹൃത്തുക്കളാണ്. ഈ സൗഹൃദമാണ് പ്രണയത്തിലേക്കും ഇപ്പോൾ വിവാഹത്തിലും എത്തിനിൽക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

അതേ സമയം ഐശ്വര്യയുടെ രണ്ടാം വിവാഹമാണ് ഇതെന്നതും ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. ആദ്യ വിവാഹത്തിന്റെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാണ്. 2009 ൽ ആയിരുന്നു ഐശ്വര്യയുടെ ആദ്യ വിവാഹം. കുനാൽ ആയിരുന്നു വരൻ. പ്രഭുവിന്റെ അനിയത്തി തൻമൊഴിയുടെ മകനായിരുന്നു കുനാൽ. വളരെ ആഘോഷപൂർവം നടന്ന വിവാഹമായിരുന്നു ഇവരുടേത്. ശിവാജി ഗണേശന്റെ വീട്ടിലെ വിവാഹമായതിനാൽ ജയലളിത മുതൽ അജിത് വരെയുള്ള നിരവധി പ്രമുഖരാണ് അന്ന് വിവാഹത്തിനെത്തിയത്.

എന്നാൽ ചില കുടുംബ പ്രശ്നങ്ങളെ തുടർന്ന് ആ ബന്ധം വിവാഹമോചനത്തിൽ കലാശിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ ഐശ്വര്യ പ്രഭുവും കുനലും പിരിഞ്ഞു. വിവാഹ മോചനത്തിന് ശേഷം ഐശ്വര്യ തന്റെ പ്രിയപ്പെട്ട ബേക്കിംഗ് ബിസിനസ്സ് ഏറ്റെടുത്തു. സ്വന്തമായി കേക്ക് ഉണ്ടാക്കി വിൽക്കുകയാണ് താരപുത്രി ഇപ്പോൾ. ഐശ്വര്യയുടെ കേക്ക് നിർമ്മാണ കമ്പനിക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ബിസിനസിൽ വിജയകരമായി മുന്നോട്ട് പോകുമ്പോൾ തന്നെയാണ് ഐശ്വര്യ ഇപ്പോൾ ജീവിതത്തിലും പുതിയൊരു ഘട്ടത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നത്.

Prabhu Daughter Aishwarya, Adhik Ravichandran

ഇവരുടെ പ്രണയത്തിന് ഇരു വീട്ടുകാരും സമ്മതം മൂളിയതിനാലാണ് ഇപ്പോൾ വിവാഹ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതെന്നാണ്. ഡിസംബർ 15 നാണ് ഇവരുടെ വിവാഹം. ഇവരുടെ വിവാഹത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ആദിക്കും കരിയറിൽ മികച്ച ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വിശാൽ, എസ് ജെ സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിക് സംവിധാനം ചെയ്ത മാർക്ക് ആന്തണി 100 കോടി കളക്ഷൻ നേടി ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയിരുന്നു.

ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം 71.58 കോടിയും വിദേശത്ത് നിന്ന് 19 കോടി രൂപയും നേടിയെന്നാണ് പറയുന്നത്. വിശാൽ, എസ് ജെ സൂര്യ എന്നിവർക്ക് പുറമെ സുനില്‍, ശെല്‍വരാഘവൻ, ഋതു വര്‍മ, യൈ ജി മഹേന്ദ്രൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്‍സ്‍ലെ എന്നിവരാണ് ചിത്രത്തിൽ മറ്റു വേഷങ്ങളിൽ എത്തിയത്.

More from Filmibeat

Read more about: prabhu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X