ആഡംബര ബംഗ്ലാവും സ്വർണ്ണവും പണവും! പ്രഭു മകളുടെ വിവാഹത്തിന് സ്ത്രീധനമായി നൽകിയത്; റിപ്പോർട്ട്

തമിഴകത്തെ മുൻനിര നടന്മാരിൽ ഒരാളാണ് പ്രഭു. മലയാളികൾക്കും ഏറെ പ്രിയങ്കരനാണ് നടൻ. തമിഴിലെ ഇതിഹാസ നടന്‍ ശിവാജി ഗണേശന്റെ മകനായ പ്രഭു തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി 300ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അച്ഛന്റെ എതിർപ്പ് മറികടന്നായിരുന്നു പ്രഭുവിന്റെ സിനിമയിലേക്കുള്ള വരവ്. അമ്മാവനൊപ്പം സിനിമാ നിർമ്മാണത്തിൽ സഹായിയായി തുടങ്ങിയ പ്രഭു പിന്നീട് സഹനടനായും നായകനായുമെല്ലാം അഭിനയത്തിലും സജീവമാവുകയായിരുന്നു.

പ്രഭുവിനെ പോലെ തന്നെ അദ്ദേഹത്തിന്റെ മകൻ വിക്രം പ്രഭുവും ഇന്ന് സിനിമയിൽ സജീവമാണ്. തമിഴകത്തെ യുവനടന്മാരിൽ ശ്രദ്ധേയനാണ് താരം. വിക്രം പ്രഭുവിനെ കൂടാതെ ഒരു ഐശ്വര്യ എന്നൊരു മകൾ കൂടെയുണ്ട് പ്രഭുവിന്. കഴിഞ്ഞ ആഴ്ചയാണ് ഐശ്വര്യയുടെ വിവാഹം കഴിഞ്ഞത്. സംവിധായകൻ ആദിക് രവിചന്ദ്രനാണ് താരപുത്രിയെ വിവാഹം ചെയ്തത്. സൂപ്പർ ഹിറ്റായി മാറിയ മാർക്ക് ആന്റണി എന്ന സിനിമയുടെ സംവിധായകനാണ് ആദിക് രവിചന്ദ്രൻ. പ്രണയവിവാഹമാണ് ഇവരുടേതെന്നാണ് വിവരം.

Prabhu, Prabhu daughter

ചെന്നൈയിൽ വെച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. സിനിമാ ലോകത്ത് നിന്ന് സൂപ്പർസ്റ്റാർ രജനീകാന്ത്, നടൻ വിശാൽ, സംവിധായകൻ മണിരത്‌നം, ദുൽഖർ സൽമാൻ, ഖുശ്ബു എന്നിവരും വിവാഹത്തിന് എത്തിയിരുന്നു. പ്രഭുവിന്റെ മകൾ ഐശ്വര്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. പ്രഭുവിന്റെ സഹോദരി തേൻമൊഴിയുടെ മകൻ കുനാൽ ആയിരുന്നു ഐശ്വര്യയുടെ ആദ്യ ഭർത്താവ്. ലണ്ടനിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് കുനാൽ.

വിവാഹശേഷം ഐശ്വര്യയും കുനാലും ലണ്ടനിലായിരുന്നു താമസം. എന്നാൽ ഇരുവരും തമ്മിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുകയും ഇവർ വേർപിരിയുകയുമായിരുന്നു. വിവാഹമോചനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയ ഐശ്വര്യ സ്വന്തമായൊരു ബിസിനസ് ആരംഭിച്ചു. ഇതിനിടയിലാണ് ആദിക് രവിചന്ദ്രനെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. പിന്നീട് ഇവരുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. മാർക്ക് ആന്റണിയുടെ വിജയത്തോടെ കരിയറിൽ തിളങ്ങി നിൽക്കുകയാണ് ആദിക്.

Prabhu, Prabhu daughter

ജോലിയിൽ ഏറ്റവും മികച്ച സമയത്തിലൂടെ കടന്നുപോകുമ്പോഴാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. അതിനിടെ ഇവരുടെ വിവാഹം ആരാധകർക്കിടയിൽ പുതിയ ചില ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. ഐശ്വര്യ ആദിക്കിനെക്കാൾ രണ്ട് വയസ്സിന് മൂത്തതാണ്. ഐശ്വര്യയ്ക്ക് 34 വയസ്സും ആദിക് രവിചന്ദ്രന് 32 വയസ്സുമാണ് പ്രായം. അധികം ആളുകളെ വിളിക്കാതെ സ്വകാര്യമായി വിവാഹം നടത്താൻ തീരുമാനിച്ചത് ഈ പ്രായവ്യത്യാസം പുറത്ത് അറിയാതിരിക്കാനാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

അതേ സമയം സ്ത്രീധനം വാങ്ങിയാണ് ആദിക് ഐശ്വര്യയെ വിവാഹം കഴിച്ചത് എന്ന രീതിയിലുള്ള ചില റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. പ്രഭു ഒരു കോടി രൂപ സ്ത്രീധനമായി ആദിക് രവിചന്ദറിന് നൽകി എന്നാണ് പറയപ്പെടുന്നത്. അതുകൂടാതെ, സ്‌നേഹ സമ്മാനമായി ഒരു ആഡംബര ബംഗ്ലാവും നൽകിയിട്ടുണ്ട് പറയുന്നു. ഒരുപാട് മൂല്യം വരുന്ന സ്വർണാഭരണങ്ങളും പ്രഭു മകൾക്ക് നൽകിയിട്ടുണ്ട് എന്നാണ് വിവരം. എന്നാൽ ഈ റിപ്പോർട്ടിൽ എത്ര സത്യമുണ്ടെന്ന് വ്യക്തമല്ല. പ്രഭുവോ കുടുംബമോ അവരുമായി ബന്ധപ്പെട്ടവരോ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

More from Filmibeat

Read more about: prabhu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X