»   » ആക്ഷനില്‍ നിന്നും റൊമാന്‍സിലേക്ക്, പ്രണവിന്റെ നായികയാവാനുള്ള ഭാഗ്യം ആര്‍ക്കായിരിക്കും?

ആക്ഷനില്‍ നിന്നും റൊമാന്‍സിലേക്ക്, പ്രണവിന്റെ നായികയാവാനുള്ള ഭാഗ്യം ആര്‍ക്കായിരിക്കും?

Written By:
Subscribe to Filmibeat Malayalam

ദിലീപ് നായകനായെത്തിയ രാമലീലയിലൂടെയാണ് അരുണ്‍ ഗോപി സിനിമയില്‍ തുടക്കം കുറിച്ചത്. നിരവധി പ്രതിസന്ധികള്‍ക്കൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മുളകുപാടം ക്രിയേഷന്‍സിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചത്. ദിലീപിന്റെ കരിയറിലെ എക്കാലത്തെയും മികച്ച വിജയം കൂടിയാണ് രാമലീല സമ്മാനിച്ചത്. രാമലീലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ചിത്രത്തെക്കുറിച്ച് അരുണ്‍ ഗോപി അടുത്തിടെയാണ് പ്രഖ്യാപിച്ചത്.

കമ്മാരന്റെ ഭാനുമതി, കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് ദിലീപ്, കാണൂ!


ആദിയിലൂടെ നായകനായി അരങ്ങേറിയ പ്രണവ് മോഹന്‍ലാലും രാമലീലയിലൂടെ സംവിധായകനായി തുടക്കം കുറിച്ച അരുണ്‍ ഗോപിയും രണ്ടാമത്തെ സിനിമയുമായി എത്തുകയാണ്. ഇരുവരുടേയും രണ്ടാമത്തെ സിനിമയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് അടുത്തിടെയാണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.


യുവതാരം നീരജ് മാധവ്‌ വിവാഹിതനാകുന്നു, ആരാണ് താരത്തിന്റെ മനസ്സ് കീഴടക്കിയ സുന്ദരിയെന്നറിയാമോ?


രണ്ടാമത്തെ സിനിമയുമായി എത്തുന്നു

രമാലീലയ്ക്കും ആദിക്കും ശോഷം പ്രണവും അരുണ്‍ ഗോപിയും രണ്ടാമത്തെ സിനിമയുമായി എത്തുകയാണ്. ഇതിനുള്ള പ്രാരംഭ ഘട്ട ജോലികള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.


ആദിയിലെപ്പോലയെല്ല ഇത്തവണ

ആദിയില്‍ പ്രണവിനെ റൊമാന്‍സ് സീനുകളോ നായികയോ ഇല്ലായിരുന്നു. അത്തരത്തിലൊന്നും അഭിനയിക്കാന്‍ തന്നെക്കൊണ്ട് കഴിയില്ലെന്ന് പ്രണവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അദിതി രവിയും അനുശ്രീയും ചിത്രത്തിലുണ്ടായിരുന്നുവെങ്കിലും നായികമാരായിരുന്നില്ല.


റൊമാന്റിക് ഹീറോയായി എത്തുന്നു

ആക്ഷന്‍ ഹീറോയില്‍ നിന്നും മാറി റൊമാന്റിക് ഹീറോയായി എത്താനുള്ള തയ്യാറെടുപ്പിലാണ് പ്രണവ് മോഹന്‍ലാല്‍ എന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. അരുണ്‍ ഗോപി ചിത്രത്തിലെ പ്രണവിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.


നായികയായി എത്തുന്നത്

പ്രണവിന്റെന നായികയായി പുതുമക താരം എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളും ലഭിക്കുന്നുണ്ട്. സിനിമയുടെ താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. പ്രണവിന്റെ നായികയായി അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് ചില യുവഅഭിനേത്രികള്‍ വ്യക്തമാക്കിയിരുന്നു.


കുടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും

ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ സംവിധായകന്‍ പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ചിത്രത്തിന്‍രെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.


ജൂണില്‍ തുടങ്ങി ക്രിസ്മസിന് റിലീസ്

സിനിമയുടെ ചിത്രീകരണം ജൂണില്‍ ആരംഭിക്കുമെന്നുള്ളവിവരമാണ് നേരത്തെ പുറത്തുവിട്ടത്. നവംബറോട് കൂടി ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷം ക്രിസ്മസിന് സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നുളള വിവരവും പുറത്തുവിട്ടിരുന്നു. ആകാംക്ഷയോടെയാണ് ആരാധകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.


English summary
Pranav Mohanlal turns a romantic hero for his next with Arun Gopy!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam