ഇൻസ്റ്റാഗ്രാമിൽ മഡോണ പോസ്റ്റിട്ടു, കൂടെയുള്ളത് ആരാണെന്നറിയാൻ ആരാധകർക്ക് കൗതുകം
പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഹിറ്റായ നായികമാരില്‍ ഒരാളാണ് മഡോണ സെബാസ്റ്റിന്‍. പ്രേമത്തിന് ശേഷം തമിഴിലും തെലുങ്കിലും മഡോണ സാന്നിധ്യം അറിയിച്ചു. അഭിനേത്രി എന്നതിനപ്പുറം നല്ലൊരു ഗായിക കൂടെയായ മഡോണ ഹ്യൂമണ്‍ ഓഫ് സംവണ്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.
അവന്‍ പൂവാലനാണ്, താരപുത്രിയോട് അച്ഛന്റെ ഉപദേശം! പ്രണയം കാണിച്ചാല്‍ ഭാര്യ പുറത്താക്കുമെന്നും ഷാരുഖ്
എന്നാല്‍ മഡോണ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു കാരണം കൊണ്ടാണ്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ നടി പങ്കുവച്ച ഫോട്ടോയും അതിന് കൊടുത്ത ക്യാപ്ഷനുമാണ് ചര്‍ച്ചാ വിഷയം. ചിത്രത്തില്‍ മഡോണയ്‌ക്കൊപ്പം കാണുന്നത് നടിയുടെ കാമുകനാണോ എന്ന സംശയം ആരാധകരില്‍ ബലപ്പെടുന്നു.

ചിലര്‍ക്കൊപ്പം ഇടപെടുമ്പോള്‍ താനാരാണോ അവരായി തന്നെ നിലനില്‍ക്കാന്‍ കഴിയുന്നുണ്ടെങ്കില്‍, അതാണ് യഥാര്‍ത്ഥ സ്വാതന്ത്രം. ജീവിതത്തിലെ ഈ സമാധാനത്തിന്റെ കലയില്‍ ഞാന്‍ ഭാഗ്യവതിയാണ് എന്നും മഡോണ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിരിയ്ക്കുന്നു. ഹെവണ്‍ എന്ന ഹാഷ് ടാഗുമുണ്ട്.
ഇങ്ങനെയൊക്കെ പറയണമെങ്കില്‍ ഫോട്ടോയിലുള്ളത് മഡോണയുടെ കാമുകനായിരിക്കും എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. അല്ല നല്ലൊരു സുഹൃത്തായിരിക്കും എന്ന അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നവരുമുണ്ട്. എന്തായാലും ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവണമെങ്കില്‍ മഡോണ തന്നെ പറയണം.


Click it and Unblock the Notifications











