For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവന്‍ പൂവാലനാണ്, താരപുത്രിയോട് അച്ഛന്റെ ഉപദേശം! പ്രണയം കാണിച്ചാല്‍ ഭാര്യ പുറത്താക്കുമെന്നും ഷാരുഖ്

  |

  ബോളിവുഡ് കിംഗ് ഖാനായ ഷാരുഖ് സിനിമയെ പോലെ തന്നെ കുടുംബത്തെയും സ്‌നേഹിക്കുന്ന ആളാണ്. ഭാര്യയുടെയും മക്കളുടെയും കാര്യത്തില്‍ ഇത്രയധികം ആകുലത കാണിക്കുന്ന മറ്റൊരു താരമില്ലെന്ന് വേണം പറയാന്‍. താന്‍ സിനിമയിലെത്തുന്നതിന് മുന്‍പുണ്ടായിരുന്ന കഷ്ടപാടുകളെ കുറിച്ചും ജീവിതം കെട്ടി ഉയര്‍ത്തി കൊണ്ടു വന്നതിനെ കുറിച്ചും താരം പലപ്പോഴും അഭിമുഖങ്ങളിലൂടെ തുറന്ന് പറഞ്ഞിട്ടുണ്ട്.

  അച്ഛന്റെ പാത പിന്തുടര്‍ന്ന് ഷാരുഖിന്റെ മക്കളും സിനിമയിലേക്ക് എത്തുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ മകള്‍ സുഹാനയ്ക്ക് ഷാരുഖ് നല്‍കിയൊരു കിടിലന്‍ ഉപദേശമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് കൊണ്ടിരിക്കുന്നത്. കൗമാരക്കാരിയായ സുഹാനയോട് പൂവലന്മാരെ തിരിച്ചറിയാനുള്ള ഉപദേശമായിരുന്നു ഷാരുഖ് നല്‍കിയത്. അതിന് ഉദാഹരമായി പറഞ്ഞത് ഷാരുഖിന്റെ തന്നെ സിനിമകളിലെ കഥാപാത്രമായിരുന്നു എന്നതാണ് ശ്രദ്ധേയം.

   സുഹാന ഖാന്‍

  സുഹാന ഖാന്‍

  ബോളിവുഡിലെ താരപുത്രിമാര്‍ ഓരോരുത്തരായി സിനിമയിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. സാറ അലി ഖാന്‍ അടക്കമുള്ള താരപുത്രിമാര്‍ രണ്ട് സിനിമകളില്‍ ഇതിനകം അഭിനയിച്ച് കഴിഞ്ഞു. ഇനി സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത് സുഹാന ഖാന്റെ അരങ്ങേറ്റത്തിനാണ്. തനിക്കും സിനിമയില്‍ അഭിനയിക്കാനാണ് താല്‍പര്യമെന്ന് താരപുത്രി നേരത്തെ തെളിയിച്ചതാണ്. എന്നാല്‍ പഠനത്തിന് ശേഷമേ സിനിമയിലേക്ക് എത്തിക്കുകയുള്ളുവെന്നായിരുന്നു ഷാരുഖ് ഖാന്റെ തീരുമാനം.

   മകളെ കുറിച്ചുള്ള പേടി

  മകളെ കുറിച്ചുള്ള പേടി

  സിനിമാമേഖലയിലെ ദുരനുഭവങ്ങള്‍ നേരിട്ട് അറിയുന്നതിനാല്‍ മകളുടെ കാര്യത്തില്‍ ഷാരുഖിന് ഒരുപാട് ആകുലതകളുണ്ട്. പലപ്പോഴും മകള്‍ സിനിമയിലെത്തി കഴിഞ്ഞാല്‍ എങ്ങനെയായിരിക്കുമെന്ന് പേടിയുള്ള കാര്യം താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സുഹാനയുടെ കാര്യത്തില്‍ മാത്രമല്ല മറ്റെല്ലാ പെണ്‍കുട്ടികള്‍ക്കുമായി ഒരുപാട് ഉപദേശങ്ങള്‍ ഷാരുഖ് നല്‍കാറുണ്ടായിരുന്നു. അത്തരത്തിലൊരു രസകരമായ ഉപദേശമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മകളോട് പറയുന്നത് മാത്രമല്ല പ്രണയം അഭിനയിച്ച് ചെന്നാല്‍ ഭാര്യ തൂക്കിയെടുത്ത് പുറത്തെറിയുമെന്നും താരം പറഞ്ഞിരിക്കുകയാണ്.

   ഷാരുഖിന്റെ വാക്കുകള്‍

  ഷാരുഖിന്റെ വാക്കുകള്‍

  എന്താണ് പ്രണയത്തിന്റെ ലക്ഷ്യം. അത് വേണ്ട സമയത്ത് മറ്റുള്ളവരെ കൊണ്ട് തോന്നിപ്പിക്കേണ്ട ഒന്നാണ്. വ്യക്തിപരമായി ഞാന്‍ അങ്ങനെയല്ല. കൈവിടര്‍ത്തി പിടിച്ച് ഞാന്‍ എന്റെ ഭാര്യയുടെ മുന്നില്‍ ഒരു പാട്ടും പാടി ചെന്നാല്‍ അവള്‍ ഉറപ്പായും എന്നെ വീട്ടില്‍ നിന്നും പുറത്താക്കും. ഞാന്‍ എന്റെ മകളോട് പറയാറുണ്ട്. 'രാഹുല്‍ എന്ന പേര് കേട്ടിരിക്കുമല്ലോ ( ദില്‍ തോ പാഗല്‍ ഹേ എന്ന സിനിമയിലെ പ്രശസ്തമായ ഡയലോഗ്) എന്ന് പറഞ്ഞ് ആരെങ്കിലും വന്നാല്‍ അവന്‍ വെറും പൂവാലനാണെന്ന് മനസിലാക്കണം.

   പൂവാലന്മാരെ സൂക്ഷിക്കണം

  പൂവാലന്മാരെ സൂക്ഷിക്കണം

  അതുപോലെ പാര്‍ട്ടിക്കിടെ അടുത്തേക്ക് വരാന്‍ പറഞ്ഞ് വിളിക്കുന്നവന്റെ മുട്ടുകാലിന് ഇടിക്കണമെന്ന്. പക്ഷെ എന്റെ സിനിമകളില്‍ അവയെല്ലാം മനോഹരമായും നിഷ്‌കളങ്കമായിട്ടും അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഷാരുഖ് പറയുന്നു. മകളൊരിക്കലും ഒരു തെറ്റില്‍ പോയി വീഴാതിരിക്കാന്‍ ഇതുപോലെയുള്ള ഒരുപാട് ഉപദേശങ്ങള്‍ ഷാരുഖ് ഇതിന് മുന്‍പും നല്‍കിയിട്ടുണ്ട്.

   സുഹാനയുടെ അഭിനയം

  സുഹാനയുടെ അഭിനയം

  സിനിമയിലേക്ക് എത്തിയില്ലെങ്കിലും സ്‌കൂള്‍ നാടകങ്ങളില്‍ താരപുത്രി അഭിനയിച്ച് തുടങ്ങിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന സുഹാന ഇന്‍സ്റ്റാഗ്രാമിലൂടെ ഒട്ടനവധി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ ലണ്ടനിലെ സ്‌കൂളില്‍ നിന്നും സുഹാന അഭിനയിച്ചൊരു നാടകം ശ്രദ്ധേയമായിരുന്നു. ജൂലിയറ്റ് ആയിട്ടായിരുന്നു സുഹാന അഭിനയിച്ചത്. പതിവ് പോലെ സുഹാനയുടെ അഭിനയം കാണാന്‍ ഷാരുഖു എത്തിയിരുന്നു. നാടകം കണ്ട് വികാരധീനനായ ഷാരുഖ് മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. എന്റെ ജൂലിയറ്റിനൊപ്പം ലണ്ടനില്‍. നല്ലൊരു അനുഭവമായിരുന്നു. എല്ലാ അഭിനേതാക്കളും നല്ല പോലെ പെര്‍ഫോം ചെയ്തു. മുഴുവന്‍ ടീമിനും അഭിനന്ദങ്ങള്‍ എന്നുമായിരുന്നു ഫോട്ടോയ്ക്ക് താഴെ ഷാരുഖ് കുറിച്ചത്.

  English summary
  Shahrukh Khan's advice to Daughter Suhana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X