കാവി ബിക്കിനി കാരണം വിവാഹജീവിതത്തിലും പ്രശ്നങ്ങൾ? ദീപികയും രൺവീറും ഡിവോഴ്സിലേക്കെന്ന് റിപ്പോർട്ടുകൾ!

ബോളിവുഡിലെ സൂപ്പര്‍ താര ജോഡിയാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന ജോഡി. വെള്ളിത്തിരയിലെ മിന്നും പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ ആവേശത്തിലാക്കിയ താരങ്ങൾ ജീവിതത്തിൽ ഒന്നായപ്പോൾ അത് വലിയ ആഘോഷമായി മാറിയിരുന്നു.

ഇന്നും ഇവര്‍ക്കിടയിലെ പ്രണയം ചിലപ്പോഴൊക്കെ ആരാധകരെ അസൂയപ്പെടുത്താറുണ്ട്. സ്വഭാവത്തില്‍ തീര്‍ത്തും വ്യത്യസ്തരാണ് ദീപികയും രണ്‍വീറും. വളരെ ശാന്തയായ വ്യക്തിയാണ് ദീപിക. നടിയുടെ സംസാരത്തിൽ പോലും അത് കാണാം. അതേ സമയം രണ്‍വീര്‍ ആകട്ടെ ബോളിവുഡിലെ ഏറ്റവും എനര്‍ജെറ്റിക് ആയ അപ്രവചനീയമായി പെരുമാറുന്ന വ്യക്തിയും.

വീണ്ടും ഇവർക്കിടയിൽ പ്രശ്‌നങ്ങൾ

ഈ വ്യത്യാസം തന്നയാണ് രണ്‍വീര്‍-ദീപിക ജോഡിയെ ജനപ്രീയമാക്കുന്നതും. കഴിഞ്ഞ നാല് വർഷത്തിലേറെയായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും ഇതിനിടെ പലതവണ രണ്ടു പേർക്കുമിടയിൽ ഭിന്നതയുണ്ടായെന്നും ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തിലും ചില കിംവദന്തികള്‍ പ്രചരിച്ചിരുന്നു.

അടുത്തിടെ ദീപിക-രണ്‍വീര്‍ വേര്‍പിരിയല്‍ വാര്‍ത്തകൾ ചർച്ചയായപ്പോൾ. ഒരു അഭിമുഖത്തിൽ ദീപിക തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നു. ജോലി സംബന്ധമായി കുറച്ചു നാളുകളായി തങ്ങൾ രണ്ടിടത് ആണെന്ന് മാത്രമേയുള്ളു എന്നാണ് ദീപിക പറഞ്ഞത്. ഇതോടെ ആ അഭ്യൂഹങ്ങൾ വിരാമമായിരുന്നു. ഇപ്പോഴിതാ, വീണ്ടും ഇവർക്കിടയിൽ പ്രശ്‌നങ്ങൾ എന്ന റിപ്പോർട്ടുകൾ പുറത്തുവരുകയാണ്.

ദീപികയുടെ വസ്ത്രധാരണം രൺബീറിന് ഇഷ്ടമായില്ല

പത്താൻ സിനിമയിലെ ബേഷരം രംഗ് ഗാനരംഗത്തിൽ ദീപികയുടെ കവി നിറത്തിലുള്ള അടിവസ്ത്രം സംബന്ധിച്ച വിവാദങ്ങൾക്കിടെ ഇവർക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. ഗാനരംഗത്തിൽ ദീപികയുടെ വസ്ത്രധാരണം രൺബീറിന് ഇഷ്ടമായില്ലെന്നും ഇതിന്റെ പേരിൽ താരങ്ങൾക്കിടയിൽ തർക്കമുണ്ടായെന്നുമാണ് പറയുന്നത്. ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യ എന്ന ട്വിറ്റർ പേജിലാണ് ഇങ്ങനെയൊരു റിപ്പോർട്ട് പ്രത്യക്ഷപ്പെട്ടത്.

പുതിയ കിംവദന്തികൾ

2012 ലാണ് ദീപികയും രണ്‍വീറും ആദ്യമായി കണ്ടുമുട്ടുന്നത്. ആദ്യം സൗഹൃദവും പിന്നീട് ആ ബന്ധം പ്രണയമായും മാറുകയായിരുന്നു. അങ്ങനെ ഒരുപാട് നാൾ പ്രണയിച്ച ശേഷമാണു ഇവർ ഒടുവിൽ വിവാഹിതരാകുന്നത്. വിവാഹ ശേഷവും രണ്ടുപേരും അഭിനയത്തിൽ സജീവമായിരുന്നു. 83 ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നു.

സിനിമകൾക്കിടയിലെ ഇടവേളകളിൽ ഇവർ നടത്തുന്ന യാത്രകളും അതിന്റെ ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് അതെല്ലാം വൈറലായി മാറാറുമുണ്ട്. അടുത്തിടെ ഇവരുടെ യാത്ര ചിത്രങ്ങളൊക്കെ ഏറെ ശ്രദ്ധനേടിയതാണ്. അതിനിടയിലെ താരങ്ങളുടെ പേരിൽ ഇങ്ങനെ പുതിയ കിംവദന്തികൾ പരക്കുന്നത്.

700 കോടിയിലധികം കളക്ഷൻ നേടി

അതേസമയം, പത്താൻ ബോളിവൂഡിലെ അടുത്ത കാലത്തെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ്. ചിത്രം 700 കോടിയിലധികം കളക്ഷൻ നേടിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യയിൽ മാത്രം ചിത്രം നാന്നൂറ് കോടിക്ക് മുകളിൽ കളക്ഷൻ നേടിയിട്ടുണ്ട്. ഷാരൂഖ് ഖാന്റെയും ബോളിവുഡിന്റെയും തിരിച്ചു വരവയാണ് സിനിമാലോകം പത്താനെ കാണുന്നത്. ജോൺ എബ്രഹാമാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജവാനിൽ അതിഥി വേഷത്തിലും ദീപിക

ഫൈറ്റർ, പ്രോജക്റ്റ് കെ തുടങ്ങിയ ചിത്രങ്ങളാണ് ദീപികയുടേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്. കൂടാതെ, ആറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാനിൽ അതിഥി വേഷത്തിലും ദീപിക എത്തുന്നുണ്ട്. റോക്കി ഓർ റാണി ക്കി പ്രേം കഹാനിയാണ് രൺവീറിന്റെ ഇനി റിലീസാവാനുള്ള സിനിമ.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X