For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രശ്മികയ്ക്കൊപ്പം വിജയ് ദേവരകൊണ്ടയുണ്ട്; രഹസ്യം കണ്ടുപിടിച്ച് ആരാധകർ

  |

  തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ നാളുകളായി തുടരുന്ന ​ഗോസിപ്പ് ആണ് നടൻ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള പ്രണയം. ഇരുവരും ഇതുവരെയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പാപ്പരാസികൾ എപ്പോഴും രണ്ട് പേർക്കും പിറകെയാണ്. തുടക്ക കാലത്ത് ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളിലെ കെമിസ്ട്രി വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ശേഷമാണ് ഇത്തരമാെരു ​ഗോസിപ്പ് പരന്ന് തുടങ്ങിയത്. ​ഗീതാ ​ഗോവിന്ദം, ഡിയർ കംറേഡ് എന്നീ സിനിമകളിലാണ് രണ്ട് പേരും ഒരുമിച്ച് അഭിനയിച്ചത്.

  പിന്നീട് രണ്ട് പേരും കരിയറിൽ രണ്ട് വഴിക്ക് തിരിഞ്ഞെങ്കിലും ​ഗോസിപ്പുകൾ തുടർന്നു. വ്യക്തി ജീവിതത്തിൽ വിജയ് ദേവരകൊണ്ടയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് രശ്മിക മന്ദാന. ഇതാണ് ​ഗോസിപ്പുകൾക്ക് ആക്കം കൂട്ടിയത്. എന്നാൽ തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നും പ്രണയത്തിലല്ലെന്നും രണ്ട് പേരും നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

  Also Read: ഐശ്വര്യ ലക്ഷ്മിക്ക് സൈമയുടെ പുരസ്കാരം; വേദിയിൽ വെച്ച് ടൊവിനോയുടെ ആശംസ

  രശ്മിക മന്ദാനയുടെ ആദ്യ ബോളിവുഡ് സിനിമ ​​ഗുഡ് ബൈ റിലീസ് ചെയ്തിരിക്കുകയാണ്. അമിതാബ് ബച്ചനൊപ്പമാണ് നടി സിനിമയിൽ അഭിനയിച്ചത്. ചിത്രത്തിന്റെ പ്രോമോഷൻ പരിപാടികളിൽ പങ്കെടുക്കവെ രശ്മികയ്ക്ക് വരുന്ന ചോദ്യങ്ങളിൽ പലതും വിജയ് ദേവരകൊണ്ടയുമായുള്ള ​ഗോസിപ്പിനെക്കുറിച്ചാണ്. നേരത്തെ ലൈ​ഗർ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കവെ വിജയ് ദേവരകൊണ്ടയ്ക്ക് നേരെയും ഈ ചോദ്യങ്ങൾ വന്നിരുന്നു.

  Also Read: 'ഇരുപത് വർഷങ്ങൾക്കുള്ളിൽ വന്ന മാറ്റം...'; സുരേഷ് ​ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ജ്യോതി കൃഷ്ണ!

  കഴിഞ്ഞ ദിവസമാണ് വിജയ് ദേവരകൊണ്ടയും രശ്മികയും മാലിദ്വീപിലേക്ക് യാത്ര പോയത്. അവധി സമയം ആഘോഷിക്കാൻ പോയ ഇരുവരും
  ഒന്നിച്ചാണ് പോയത് എന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ അവധി ആഘോഷിക്കുന്നന രശ്മിക ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നുണ്ടെങ്കിലും ഇവയിൽ വിജയ് ദേവരകൊണ്ടയെ കാണുന്നില്ല. താരങ്ങൾ തങ്ങൾ ഒരുമിച്ചാണെന്ന കാര്യം മറച്ചു വെക്കുകയാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഇതിന് ചില തെളിവുകളും ഇവർ നിരത്തുന്നു.

  Also Read: കല്യാണത്തിന് മുന്നേ നയൻ‌താര ഗർഭിണി ആയിരുന്നെങ്കിൽ ഇവിടെ ആർക്കാണ് പ്രശ്‌നം?; വൈറലായി കുറിപ്പ്

  രശ്മിക മാലിദ്വീപിൽ നിന്നു പങ്കുവെച്ച ഒരു ഫോട്ടോയിൽ നടി കൂളിം​ഗ് ​ഗ്ലാസ് ധരിച്ചതായി കാണാം. ഇതേ ​ഗ്ലാസ് കഴിഞ്ഞ ദിവസം എയർപോർട്ടിൽ വിജയ് ദേവരെകാണ്ട ധരിച്ചിരുന്നെന്നാണ് ആരാധകർ ഫോട്ടോ സഹിതം ചൂണ്ടിക്കാട്ടുന്നത്. വിജയ് ദേവരകൊണ്ട ഇതുവരെയും വെക്കേഷൻ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിട്ടില്ല.

  നേരത്തെ രശ്മികയെക്കുറിച്ചുള്ള ചോദ്യത്തിന് വിജയ് ദേവരകൊണ്ട മറുപടി നൽകിയിരുന്നു. കരിയറിന്റെ തുടക്കത്തിൽ ഒരുമിച്ച് സിനിമകൾ ചെയ്തവരാണ് ഞങ്ങൾ. വിജയവും പരാജയവും ഒരുപോലെ കണ്ടിട്ടുണ്ട്. അതിന്റേതായ ആത്മബന്ധവും ഉണ്ടെന്നായിരുന്നു വിജയ് ദേവരകൊണ്ട പറഞ്ഞത്.

  Also Read: 'നിങ്ങളെ കാണുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നു'; സർ‌ജറിക്ക് പിന്നാലെ ജോലിക്കെത്തി താര കല്യാൺ!

  പ്രണയമുണ്ടെങ്കിൽ തുറന്ന് പറയാത്തതെന്തെന്ന ചോദ്യത്തിനും നടൻ മറുപടി നൽകി. വിവാഹം കഴിക്കുന്ന സമയത്ത് എല്ലാവരോടും തുറന്നു പറയുമെന്നും തന്റെ ഡേറ്റിം​ഗ് ലൈഫിനെക്കുറിച്ച് പറഞ്ഞ് ആരാധകരെ വിഷമിപ്പിക്കാനില്ലെന്നുമാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്. കോഫി വിത്ത് കരണിൽ അതിഥിയായി എത്തിയപ്പോഴാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

  Read more about: rashmika mandanna
  English summary
  Rashmika Mandanna's Holiday Pictures Goes Viral; Fans Find Vijay Deverakonda's Presence In It
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X