കാജല്‍ അഗര്‍വാള്‍ അഭിനയം നിര്‍ത്തുന്നു; ഇനി ഭര്‍ത്താവിന്റെ ബിസിനസിലേക്ക്!
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയാണ് കാജല്‍ അഗര്‍വാള്‍. നിരവധി സൂപ്പര്‍ ഹിറ്റുകളിലെ നായിക. ധാരാളം ആരാധകരുമുണ്ട് കാജലിന്. തെന്നിന്ത്യന്‍ സിനിമകളില്‍ മാത്രമല്ല ബോളിവുഡിലും കാജല്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഈയ്യടുത്തായിരുന്നു കാജലിന്റെ വിവാഹം നടന്നത്. ആരാധകര്‍ ആഘോഷമാക്കിയിരുന്നു കാജലിന്റെ വിവാഹം.
വിവാഹ ശേഷം നടിമാര്‍ സിനിമയില്‍ നിന്നും പിന്മാറുന്ന പതിവ് കാജല്‍ തെറ്റിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ആരാധകരുടെ പ്രതീക്ഷകള്‍ തകരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കാജല്‍ അഗര്‍വാള്‍ സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയാണ്.

തന്റെ ഭര്‍ത്താവായ ഗൗതം കിച്ച്‌ലുവിന്റെ ബിസിനസില്‍ ശ്രദ്ധിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാജല്‍ സിനിമയില്‍ നിന്നും പിന്മാറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോള്‍ നേരത്തെ തന്നെ കമിറ്റ് ചെയ്ത സിനിമകള്‍ തീര്‍ക്കുന്നതിലുള്ള തിരക്കുകളിലാണ് കാജല്‍. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഷൂട്ടിംഗ് മുടങ്ങിയിരിക്കുകയാണ്. അതിനാല്‍ നിയന്ത്രണം മാറിയ ശേഷം നേരത്തെ കമ്മിറ്റ് ചെയ്ത സിനിമകള്‍ പൂര്‍ത്തിയാക്കും.
പുതിയ സിനിമകള്‍ ചെയ്യുന്നില്ലെന്നും ഭര്‍ത്താവിന്റെ ബിസിനസിലേക്ക് കടക്കുകയാണെന്നുമാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് കാജല്‍ മനസ് തുറന്നിരുന്നു. തന്റെ കുടുംബത്തില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. അതിനാല്‍ സിനിമയില്‍ ശ്രദ്ധിക്കാന്‍ സാധിക്കുന്നുണ്ട് എന്നായിരുന്നു കാജല്‍ പറഞ്ഞത്. അതേസമയം തന്റെ ഭര്‍ത്താവ് ആവശ്യപ്പെടുകയാണെങ്കില്‍ സിനിമ ഉപേക്ഷിക്കുമെന്നും കാജല്‍ പറഞ്ഞിരുന്നു. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല.
കിടിലോല്‍സ്‌കി ലുക്കില്‍ പ്രഗ്യ; പച്ചയണിഞ്ഞൊരു പച്ച പരിഷ്‌കാരി, ചിത്രങ്ങള്‍
Recommended Video
തമിഴ്, തെലുങ്ക് സിനിമകളിലെ മിന്നും താരമാണ് കാജല്‍. കമല്‍ഹാസനൊപ്പം അഭിനയിക്കുന്ന ഇന്ത്യന്‍ 2 ആണ് കാജലിന്റെ പുതിയ തമിഴ് ചിത്രം. ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്കില്‍ ചിരഞ്ജീവി ചിത്രം ആചാര്യയാണ് കാജലിന്റെ പുതിയ സിനിമ. ചിത്രത്തില്‍ രാം ചരണ്‍, പൂജ ഹെഗ്‌ഡെ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇതിന് പുറമെ രണ്ട് ഹിന്ദി ചിത്രങ്ങളും കാജലിന്റേതായി ഇറങ്ങാനുണ്ട്. അജയ് ദേവ്ഗണിനൊപ്പം വീണ്ടുമെത്തുന്ന കൈതി റീമേക്ക് ആണ് ഇതിലൊന്ന്.


Click it and Unblock the Notifications