നാ​ഗചൈതന്യ ശോഭിത ദുലിപാല വിവാഹ നിശ്ചയം കഴിഞ്ഞോ? സത്യാവസ്ഥ തേടി സോഷ്യൽ മീഡിയ

ചൂടേറിയ ചർച്ചയുമായി നാ​ഗചൈതന്യ ശോഭിത ദുലിപാല വിവാഹം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. കഴിഞ്ഞ കുറച്ച് നാളുകളുകളായി ഇരുവരുടേയും ബന്ധത്തെ കുറിച്ച് ​ഗോസിപ്പുകൾ നിറയുന്നുണ്ട്. പല തരത്തിലുള്ള വാർത്തകളാണ് നാ​ഗചൈതന്യ ശോഭിത ദുലിപാല വിഷയത്തിൽ പുറത്തു വന്നു കൊണ്ടിരുന്നത്. ഇന്ന് ഇരുവരുടേയും വിവാഹം നിശ്ചയിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. എന്നാൽ ഇതുവരെയും ഈ വിഷയത്തിൽ വ്യക്തതയില്ല. എങ്കിലും വാർത്ത കേട്ടയുടൻ ആരാധകരെല്ലാം ഏറെ ആവേശത്തിലാണ്.

2021ലായിരുന്നു നാ​ഗചൈതന്യയും സാമന്ത രൂത്ത് പ്രഭുവും തമ്മിൽ വേർപിരിയുന്നത്. നാലു വർഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് ഇരുവരും തങ്ങളുടെ ഡിവോഴ്സ് വാർത്ത പുറത്ത് വിടുന്നത്. ആരാധകരെ ഏറ്റവും ഞെട്ടിച്ച വാർത്തയും കൂടെയായിരുന്നു അത്. അതിനു ശേഷം സാമന്തയെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളും ​ഗോസിപ്പുകളും ഉണ്ടായെങ്കിലും അതെല്ലാം വെറും കെട്ടുകഥകൾ മാത്രമായിരുന്നു. എന്നാൽ ഇപ്പോൾ നാ​ഗ ചൈതന്യയെ കുറിച്ച് വരുന്ന ഈ വാർത്തകൾക്ക് പിന്നിൽ എന്താണ് സത്യമെന്ന് ആളുകൾ തിരയുന്നു.

Naga Chaitanya

ഇതിനു മുന്നേ നാ​ഗചൈതന്യ ശോഭിത ദുലിപാലയും തമ്മിലുള്ള ചിത്രങ്ങൾ പ്രചരിച്ചപ്പോൾ മുതൽ ഇരുവർക്കുമിടയിൽ പ്രണയം ഉണ്ടോ എന്ന് പലരും ആശങ്കപ്പെട്ടിട്ടുണ്ട്. ഇരുവരെയും പബ്ലിക്ക് സ്ഥലങ്ങളിൽ ഒരുമിച്ച് പലപ്പോഴായി സ്പോട്ട് ചെയ്തിട്ടുണ്ട്. അന്നു മുതൽ പലതരം അഭ്യൂഹങ്ങൾ ഉണ്ടാവുന്നുമുണ്ട്. ഇതിനു മുന്നേ ജൂൺ മാസത്തിൽ നാ​ഗചൈതന്യയും ശോഭിത ദുലിപാലയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇരുവരും യൂറോപ്പിൽ ഹോളിഡേ ആഘോഷിക്കാൻ പോയതിന്റെ ചിത്രങ്ങളായിരുന്നു വൈറലായത്.

നാ​ഗചൈതന്യ ശോഭിത ദുലിപാലയും വൈൻ കുടിച്ച് വെക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങളായിരുന്നു അത്. ആ ചിത്രങ്ങളിലൂടെ ഇവരുടെ ബന്ധത്തെ കുറിച്ച് ചർച്ചകൾ ഉയർന്നു വന്നിരുന്നു. നാ​ഗ ചൈതന്യ- സാമന്ത വേർപിരിയലിനു ശേഷമാണ് ഇത്തരം അഭ്യൂഹങ്ങൾ ശോഭിതയുമായി വന്നു തുടങ്ങിയത്. എന്നാൽ ഇരുവരും ഈ വിഷയത്തിൽ വ്യക്തത നൽകിയിട്ടില്ല. ആരാധകരെല്ലാം അത്രയും ആവേശത്തിലാണ്. ഇരുവരും തങ്ങളുടെ ബന്ധത്തെ കുറിച്ച് തുറന്നു പറയുന്നതിനായി പ്രേക്ഷകരും ഏറെ ആകാഷയോടെ കാത്തിരിക്കുന്നു.

Naga Chaitanya

സാമന്തയുമായുള്ള ബന്ധത്തിലെ വിള്ളലുകൾ പലതരത്തിലുള്ള വിവാദങ്ങൾ ഉണ്ടാക്കിയതാണ്. ശോഭിത നിലവിൽ ബോളിവുഡിലെ പ്രമുഖ അഭിനേത്രിയും മോഡലുമാണ്. ഇവരുടെ പ്രണത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ നാ​ഗാർജുന പ്രതികരിക്കുമോ എന്നാണ് ആരാധകര്ർ നോക്കുന്നത്. അത്തരത്തിൽ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇതുവരെ അത്തരം തീരുമാനങ്ങൾ ആരും അറിയിച്ചിട്ടില്ല. റിപ്പോർട്ടുകൾ പറയുന്നത് ഇന്ന് വിവാഹ നിശ്ചയം ഉണ്ടാവുമെന്നും വെള്ളിയാഴ്ചയോടെ ഇതിന്റെ ചിത്രങ്ങൾ പുറത്ത് വരുമെന്നുമാണ്.

ഇതിനു മുന്നേ ഒരു അഭിമുഖത്തിനിടെ തന്റെ പ്രണയത്തെ കുറിച്ചുള്ള അഭിപ്രായം ശോഭിത പറഞ്ഞിരുന്നു. "ഞാൻ എപ്പോഴും പ്രണയത്തിലാണ്. പ്രണയം എന്നത് ഒരു ഇന്ധനം പോലെയാണ്. ഇത് ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ്." പ്രണയത്തെ കുറിച്ച് ശോഭിതയുടെ മനസിലെ താത്പര്യങ്ങൾ നാഗചൈതന്യയെ കുറിച്ചാണ് പറഞ്ഞതെന്നാണ് ആരാധകർ പറയുന്നത്.

Read more about: naga chaitanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X