രാജ് നിദിമൊരുവിന്റെ കൈ പിടിച്ച് സാമന്തയുടെ റീൽ: പ്രണയം ഒഫീഷ്യൽ ആക്കാനൊരുങ്ങി നടി?
പ്രശസ്ത സൗത്ത് ഇന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു ഇന്ന് സിനിമാ രംഗത്ത് നിന്നും ഒരു നീണ്ട ഇടവേളയെടുത്തിരിക്കുകയാണ്. തെലുങ്ക് നടൻ നാഗചൈതന്യയുമായുള്ള വിവാഹ മോചനവും, മയോസിറ്റീസ് എന്ന അസുഖവുമായുള്ള പോരാട്ടവും കാരണം കുറച്ചു കാലമായി സാമന്ത വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ ഇന്ന് ആ അവസ്ഥ മാറിയിരിക്കുകയാണ്. ഇന്ന് സിറ്റാഡൽ താരം തലക്കെട്ടുകൾ സൃഷ്ടിക്കുന്നത്, പ്രശസ്ത ബോളിവുഡ് സംവിധായകൻ രാജ് നിദിമൊരുവുമായുള്ള പ്രണയത്തിന്റെ പേരിലാണ്. നടിയുടെ ഓരോ ഇൻസ്റ്റാഗ്രാം പോസ്റ്റുകളും ഇന്ന് പ്രേക്ഷകർ ചർച്ച ചെയ്യുന്നതും അതിന്റെ പേരിലാണ്.
സമാന്തയോ രാജോ ഇത് വരെയും ഈ ഊഹാപോഹങ്ങൾ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെങ്കിലും, അവരുടെ ഒരുമിച്ചുള്ള ചിത്രങ്ങൾ ഡേറ്റിംഗ് കിംവദന്തികൾക്ക് കൂടുതൽ ശക്തി പകരാൻ കാരണമായി. ഇപ്പോൾ, നടി തന്റെ ഏറ്റവും പുതിയ റീലിലൂടെ വീണ്ടും ഗോസിപ്പുകൾക്ക് ആക്കം കൂടിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ റീലിൽ സമാന്ത ഒരു പുരുഷന്റെ കൈ പിടിച്ചിരിക്കുന്നതായി കാണാം.

പ്രേക്ഷകരെ മുഴുവൻ തൃപ്തിപ്പെടുത്താൻ സാധിക്കില്ല: കൂലിയുടെ പരാജയത്തെ കുറിച്ച് ലോകേഷ് കനഗരാജ്
ചൊവ്വാഴ്ച, തന്റെ ദുബായ് യാത്രയിലെ ചില നല്ല നിമിഷങ്ങൾ ഒരു റീലായി സമാന്ത റൂത്ത് പ്രഭു തന്റെ ഒഫീഷ്യൽ പേജിൽ പോസ്റ്റ് ചെയ്തിരുന്നു. "ഞാൻ കാണുന്നത് vs നിങ്ങൾ കാണുന്നത്" എന്ന അടിക്കുറിപ്പോടെയാണ് പ്രശസ്ത നടി തന്റെ റീൽ പോസ്റ്റ് ചെയ്തത്. പുതിയ റീലിന്റെ പ്രധാന ആകർഷണം നടി ഒരു പുരുഷന്റെ കൈ പിടിച്ചിരിക്കുന്നതായിരുന്നു. ആ വ്യക്തിയുടെ മുഖം കാണാനായില്ലെങ്കിലും, കറുത്ത ജാക്കറ്റും ഡെനിം ജീൻസും ധരിച്ച അദ്ദേഹം, ഒരു കറുത്ത ബാഗും, ഒരു കൈയിൽ ഫോണും, മറുകൈയിൽ സാമന്തയുടെ കൈയുമായി നിൽക്കുന്നതായിട്ടാണ് റീലിൽ കാണുന്നത്. വളരെ സ്നേഹപൂർവ്വം ഇരുവരും കൈകൾ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്നതായിട്ടും റീലിൽ കാണാം.

പ്രണയത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തുടരുന്നതിനിടയിൽ, സാമന്ത റൂത്ത് പ്രഭുവിന്റെ കാമുകൻ, ചലച്ചിത്ര നിർമ്മാതാവ് രാജ് നിദിമോരുവിന്റെ 'സോഫ്റ്റ് ലോഞ്ച്' ആയിരുന്നോ അത് എന്നാണ് ഇപ്പോൾ ആരാധകർ ചിന്തിക്കുന്നത്. ഇത് ശരി വയ്ക്കുന്നത് പോലെ, ഇരുവരുടെയും പല സുഹൃത്തുക്കളും സമാന്തയുടെ റീലിൽ രസകരമായ കമെന്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കൂട്ടത്തിൽ നടിയ്ക്കും രാജ് നിദിമൊരുവിനും ഒപ്പം സിറ്റാഡൽ എന്ന ആമസോൺ പ്രൈം വീഡിയോ സ്പൈ ത്രില്ലർ പരമ്പരയിൽ അഭിനയിച്ച ബോളിവുഡ് താരം വരുൺ ധവാനും ഉണ്ട്.
രാജ് നിദിമൊരു മുമ്പ് ശ്യാമാലി ദേയെ വിവാഹം കഴിച്ചിരുന്നു. എന്നാൽ 2022 ൽ ദമ്പതികൾ വിവാഹമോചനം നേടി. ഇത് വരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സമാന്തയുമായുള്ള സംവിധായകന്റെ അടുപ്പമാണ് ഇരുവരുടെയും വിവാഹമോചനത്തിന് കാരണമെന്ന് ഗോസിപ്പുകൾ ഉണ്ട്. ദി ഫാമിലി മാൻ 2 (2021), സിറ്റാഡൽ: ഹണി ബണ്ണി (2024), എന്നീ പ്രോജക്ടുകളിൽ സാമന്തയും രാജും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു.
അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് ഹൊറർ പരമ്പരയായ രക്ത്ത് ബ്രഹ്മാണ്ഡ്: ദി ബ്ലഡി കിംഗ്ഡം എന്ന പ്രോജെക്ടിലും ഇരുവരും ഒന്നിച്ചെത്തും. രാജ്, തന്റെ അടുത്ത സുഹൃത്തു കൂടിയായ ഡി.കെ.യുമായി ചേർന്നാണ് ഈ പ്രൊജെക്ടുകൾ സംവിധാനം ചെയ്തത്.


Click it and Unblock the Notifications











