പ്രേക്ഷകരെ മുഴുവൻ തൃപ്തിപ്പെടുത്താൻ സാധിക്കില്ല: കൂലിയുടെ പരാജയത്തെ കുറിച്ച് ലോകേഷ് കനഗരാജ്

വെറും ആറ് സിനിമകൾ കൊണ്ട് തമിഴ് സിനിമയിലെ ഏറ്റവും വിലപ്പിടിപ്പുള്ള സംവിധായകരിൽ ഒരാളായി മാറിയ പ്രതിഭയാണ് ലോകേഷ് കനഗരാജ്. മാനഗരം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ സിനിമ പ്രേമികളെ ഞെട്ടിച്ച ലോകേഷ്, പിന്നീട് കൈതി, മാസ്റ്റർ, വിക്രം, എന്നീ ചിത്രങ്ങളിലൂടെ താരമായി മാറി. എന്നാൽ, യുവ സംവിധായകന്റെ കഴിഞ്ഞ രണ്ടു ചിത്രങ്ങളായ ലിയോ, കൂലി എന്നിവ പ്രതീക്ഷകൾക്കൊത്ത് ഉയർന്നിരുന്നില്ല. പ്രത്യേകിച്ച്, രജനികാന്ത് നായകനായ കൂലി, ലോകേഷിന്റെ ഏറ്റവും മോശം ചിത്രം എന്ന പേര് നേടുകയും ചെയ്തു.

തന്റെ ഏറ്റവും പുതിയ റിലീസായ കൂലിയുടെ റിലീസ് തീയതി ഉൾപ്പെടെ എല്ലാം താൻ തീരുമാനിച്ചതാണെന്ന് സംവിധായകൻ റിലീസിന് മുൻപ് പറഞ്ഞിരുന്നു. അതുകൊണ്ട് സമയമെടുത്താണ് ഓരോ ജോലിയും തീർത്തെന്നും ലോകേഷ് കനഗരാജ് കൂട്ടിച്ചേർത്തു. രജനീകാന്ത് അഭിനയിച്ച ചിത്രം റിലീസ് ചെയ്തപ്പോൾ റെക്കോർഡ് ഭേദിച്ച തുടക്കം നേടിയിട്ടും, പിന്നീട് ബോക്സ് ഓഫീസിൽ തകർന്നടിയുന്ന കാഴ്ച്ചയാണ് സിനിമാലോകം കണ്ടത്. അടുത്തിടെ കോയമ്പത്തൂരിൽ നടന്ന ഇന്ത്യ കോൺക്ലേവ് 2025 ലെ ഒരു സംഭാഷണത്തിൽ, ലോകേഷ് കൂലിയുടെ പേരിൽ നേരിട്ട വിമർശനങ്ങളോട് പ്രതികരിച്ചു.

Lokesh Kanagaraj and Rajinikanth at Coolie location
Photo Credit: Sun Pictures

ഫെറാറിയുടെ ആഡംബര കാർ ഫഹദ് ഫാസിൽ സ്വന്തമാക്കിയോ? വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ്

എല്ലായ്പ്പോഴും പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ സാധിക്കില്ല എന്ന് ഏറ്റു പറഞ്ഞ പ്രശസ്ത സംവിധായകൻ, അമിത പ്രതീക്ഷകൾ കൂലിയെ ബാധിച്ചുവെന്ന് സമ്മതിച്ചു. "കൂലി എന്ന സിനിമ എടുക്കുക . അതൊരു ടൈം-ട്രാവൽ സ്റ്റോറി ആണെന്നോ, ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാകുമെന്നോ ഒന്നും ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. സത്യത്തിൽ, ഞാൻ ആ സിനിമയ്ക്ക് ഒരു ട്രെയിലർ പോലും പുറത്തിറക്കിയില്ല. 18 മാസത്തേക്ക് ഞാൻ എല്ലാം രഹസ്യമാക്കി വച്ചു. എന്നിട്ടും ആളുകൾക്ക് പ്രതീക്ഷകൾ കൂടി," ലോകേഷ് കനകരാജ് ഇന്ത്യ കോൺക്ലേവിൽ പറഞ്ഞു.

"എനിക്ക് അത് എങ്ങനെ നിയന്ത്രിക്കാൻ കഴിയും? എല്ലാവരുടെയും പ്രതീക്ഷകൾ നിറവേറ്റുന്ന കഥകൾ എനിക്ക് ഒരിക്കലും എഴുതാൻ കഴിയില്ല. ഞാൻ ഒരു കഥ എഴുതും, അത് വിജയിച്ചാൽ നല്ലതാണ്. ഇല്ലെങ്കിൽ, ഞാൻ വീണ്ടും ശ്രമിക്കാം," സംവിധായകൻ പറഞ്ഞു. തന്റെ സിനിമയുടെ മോശം പ്രകടനത്തിന് പ്രേക്ഷകരെ വിമർശിച്ചില്ലെങ്കിലും, ലോകേഷിന്റെ മറുപടി പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സ്വയം മോചിപ്പിക്കാനുള്ള ശ്രമമായി തോന്നിയെന്നാണ് നെറ്റിസൺസ് പറയുന്നത്. സംവിധായകന്റെ കഴിഞ്ഞ സിനിമകളുടെ തിരക്കഥകൾക്ക് നിലവാരം കുറഞ്ഞിരുന്നു, പക്ഷേ ആ പ്രശ്നം അംഗീകരിക്കുന്നതിന് പകരം ഇരുട്ടിൽ തപ്പുകയാണ് ലോകേഷ് എന്നാണ് ചില സിനിമ പ്രേമികളെങ്കിലും കരുതുന്നത്.

Lokesh Kanagaraj and Rajinikanth at Coolie location
Photo Credit: Sun Pictures

'കുടുംബം നീ തകർത്തില്ലേ! കുത്തിന് പിടിച്ച് വിജയുടെ മകൻ, താരപുത്രനെ വീട്ടിൽ നിന്നും ഇറക്കി വിട്ടു': ചെ ​ഗുവേര

"പക്ഷേ അവരുടെ (പ്രേക്ഷകരുടെ) ആവേശമാണ് എന്നെ ഇവിടെ എത്തിച്ചത്. എനിക്ക് മാത്രമല്ല, എല്ലാ താരങ്ങൾക്കും സാങ്കേതിക വിദഗ്ധർക്കും ഇത് ബാധകമാണ്. അവരുടെ ആവേശമില്ലാതെ നമുക്ക് സിനിമകൾ നിർമ്മിക്കാൻ കഴിയില്ല. അതിനാൽ, പ്രേക്ഷകരുടെ പ്രതീക്ഷകളെ വിമർശിക്കാൻ എനിക്ക് കഴിയില്ല," ലോകേഷ് കനഗരാജ് കൂട്ടിച്ചേർത്തു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലോകമെമ്പാടുമുള്ള ഓപ്പണിംഗ് വാരാന്ത്യ കളക്ഷൻ നേടിയ കൂലി, ബോക്സ് ഓഫീസിൽ റെക്കോർഡ് തുടക്കമാണ് കുറിച്ചു. ഒപ്പം ലോകേഷിന്റെ മുൻ ചിത്രമായായ ലിയോയുടെ റെക്കോർഡും മറികടന്നു.

ലോകേഷ് തന്നെ രചന നിർവഹിച്ച കൂലിയിൽ രജിനികാന്തിന് ഒപ്പം ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. നാഗാർജ്ജുന വില്ലനായി എത്തിയപ്പോൾ, സത്യരാജ്, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, രചിതാ റാം, ഉപേന്ദ്ര, ചാർളി, തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളും, ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ ഒരു കാമിയോ റോളിലും എത്തി. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.

More from Filmibeat

Read more about: rajinikanth coolie
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X