ഫെറാറിയുടെ ആഡംബര കാർ ഫഹദ് ഫാസിൽ സ്വന്തമാക്കിയോ? വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ്

ഫഹദ് ഫാസിൽ ഇന്ന് ഇന്ത്യ മുഴുവനും ആരാധകരുള്ള മലയാളി നടന്മാരിൽ പ്രധാനിയാണ്. പകരം വയ്ക്കാനില്ലാത്ത പ്രകടനങ്ങൾ കൊണ്ടും, തിരഞ്ഞെടുക്കുന്ന സിനിമകളുടെ മേന്മ കൊണ്ടും, ഫാഫ എന്ന് പേരിൽ അറിയപ്പെടുന്ന ദേശീയ അവാർഡ് ജേതാവായ താരം സിനിമ പ്രേമികളുടെ പ്രിയപ്പെട്ടവനായി. എന്നാൽ, ഈ താരപ്രഭയൊന്നും കാര്യമാക്കാതെ, ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിൽ പൂർണ്ണമായും പൊതു ഇടങ്ങളിൽ നിന്നും, എന്തിന്, സോഷ്യൽ മീഡിയയിൽ നിന്നും പോലും വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്ന അന്തർമുഖനാണ് താനെന്ന് ഫഹദ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ഫഹദ് മാത്രമല്ല, താരത്തിന്റെ ഭാര്യയും നടിയുമായ നസ്രിയ നാസിം ഫഹദും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിട്ട് നിൽക്കുകയാണ്. പക്ഷെ ഇരുവരുടെയും ജീവിതത്തിലെ ചില വിശേഷങ്ങളെങ്കിലും ഇടയ്ക്കിടെ പ്രേക്ഷകർക്കിടയിൽ ചർച്ചയാവാറുണ്ട്. അത്തരത്തിൽ നെറ്റിസൺസ് ഇപ്പോൾ ചർച്ച ചെയ്യുന്നത്, ഫഹദ് അടുത്തിടെ വാങ്ങിയെന്ന് പറയപ്പെടുന്ന അത്യാഢംബര കാറിനെ കുറിച്ചാണ്. ഫെറാറി പുറോഹ്‌സാൻഗ്വേയ് എന്ന ലക്ഷ്വറി കാർ കേരളത്തിൽ ആദ്യമായി സ്വന്തമാക്കിയത് ആവേശം താരമാണെന്നാണ് വിവരം.

Stills of Ferrari Purosangue and Fahadh Faasil
Photo Credit: Automobili Ardent India, Instagram / Amazon Prime Video

മിത്തിൽ നിന്നും ഒരു സൂപ്പർഹീറോ: ലോകയും, കല്യാണിയുടെ ചന്ദ്രയും നാഴികക്കല്ലുകളാവുന്നത് ഇങ്ങനെയാണ്

ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, ഫെറാറി പുറോഹ്‌സാൻഗ്വേയ് എന്ന ആഡംബര കാറിന്റെ ഇപ്പോഴത്തെ മാർക്കറ്റ് വില കുറഞ്ഞത് 10.5 കോടി രൂപയാണ്. എന്നാൽ ഓൺ റോഡ് വില വച്ച് കണക്കാക്കുമ്പോൾ 13.5 കോടിയ്ക്ക് മുകളിൽ വരും ഈ കാറിന്റെ വിലയെന്ന് സോഷ്യൽ മീഡിയയിൽ വാഹന പ്രേമികൾ പറയുന്നു. തങ്ങളുടെ സുഹൃത്തുക്കളായ പൃഥ്വിരാജ് സുകുമാരന്റെയും, ദുൽഖർ സൽമാനെയും പോലെ, നല്ലൊരു കാർ കളക്ഷൻ ഉള്ള മോട്ടോർഹെഡ്‌സ് തന്നെയാണ് ഫഹദ് ഫാസിലും, ഭാര്യ നസ്രിയ നാസിമും എന്ന് ഇതോടു കൂടി നെറ്റിസൺസ് ഉറപ്പിച്ചിരിക്കുകയാണ്.

Fahadh and Nazriya with their fur baby Oreo
Photo Credit: Nazriya Nazim / Instagram

എന്നാൽ ഇത് വരെയും ഫഹദ് ഫാസിൽ വാങ്ങിയ ഫെറാറി പുറോഹ്‌സാൻഗ്വേയ് കാറിന്റെ നിറം എന്താണെന്നോ, വില എത്രയാണെന്നോ ഉള്ളതിന് ഔദ്യോഗികമായ ഒരു സ്ഥിരീകരണം ഇത് വരെ ലഭിച്ചിട്ടില്ല. പക്ഷെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന വിവരം അനുസരിച്ച്, ഫെറാറിയുടെ ന്യൂ ഡൽഹി ഔട്ട്ലെറ്റ് വഴിയാണ് ഫഹദിന്റെ കാർ ഡെലിവറി ചെയ്തിരിക്കുന്നത്. ഇപ്പോൾ പ്രചരിക്കുന്ന ചിത്രങ്ങൾ വിശ്വസനീയമാണെങ്കിൽ, ഫെറാറി പുറോഹ്‌സാൻഗ്വേയുടെ വെളുത്ത നിറത്തിലുള്ള കാറാണ് മഹേഷിന്റെ പ്രതികാരം നടൻ സ്വന്തമാക്കിയിരിക്കുന്നത്.

ചന്ദ്രയാകാൻ പാർവതിയെ സമീപിച്ചിരുന്നോ? സൂപ്പർ ഹീറോയായി കല്യാണി തന്നെ നല്ലതെന്ന് സോഷ്യൽ മീഡിയ

ഫഹദ് ഫാസിലിന്റെ കരിയർ എടുത്താൽ, ഓണക്കാലത്ത് 'ഓടും കുതിര ചാടും കുതിര' എന്ന റൊമാന്റിക് കോമഡി ചിത്രവുമായിട്ടാണ് ദേശീയ അവാർഡ് ജേതാവായ താരം തീയറ്ററുകളിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ, പ്രതീക്ഷിച്ചത് പോലെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ അൽത്താഫ് സലിം സംവിധാനം ചെയ്ത ചിത്രത്തിന് ആയിട്ടില്ല. ഫഹദിന്റെ അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രം മരീസനും ആവറേജിൽ ഒത്തുങ്ങി. പക്ഷെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലറും, മഹേഷ് നാരായണൻ ഒരുക്കി മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പാട്രിയോട്ടും ഉൾപ്പെടെ ചില ഗംഭീര ചിത്രങ്ങൾ ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, ഫഹദ് ഫാസിൽ അധികം വൈകാതെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചേക്കും. പ്രശസ്ത സംവിധായകൻ ഇംതിയാസ് അലി സംവിധാനം ചെയ്യാൻ ഉദ്ദേശിക്കുന്ന 'ദി ഇഡിയറ്റ് ഓഫ് ഇസ്താൻബുൾ' എന്ന റൊമാന്റിക് കോമഡി ചിത്രത്തിൽ ഫഹദ് ആവും നായകൻ എന്ന് അദ്ദേഹം തന്നെ സൂചിപ്പിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X