ചന്ദ്രയാകാൻ പാർവതിയെ സമീപിച്ചിരുന്നോ? സൂപ്പർ ഹീറോയായി കല്യാണി തന്നെ നല്ലതെന്ന് സോഷ്യൽ മീഡിയ

ഡൊമിനിക് അരുൺ സംവിധാനം ചെയ്ത്, കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ലോക, തീയറ്ററുകളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ദുൽഖർ സൽമാൻ നിർമ്മിച്ച ചിത്രം, ഇന്ന് സൗത്ത് ഇന്ത്യയിൽ ഏറ്റവുമധികം ബോക്സ് ഓഫീസ് വിജയം നേടിയ സ്ത്രീ-കേന്ദ്രീകൃത സിനിമയായി മാറിക്കഴിഞ്ഞു. ഒപ്പം, മോഹൻലാലിന്റെ ഹൃദയപൂർവ്വം എന്ന സിനിമയെ പോലും പിന്നിലാക്കി, ഈ ഓണക്കാലത്തെ ഏറ്റവും വലിയ ഹിറ്റും.

എന്നാൽ, ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, ലോകയിലെ നായികാ കഥാപാത്രമായ ചന്ദ്രയായി അഭിനയിക്കാൻ, സംവിധായകൻ ഡൊമിനിക് അരുണും, പ്രൊഡ്യൂസർ ദുൽഖർ സൽമാനും, ആദ്യം പരിഗണിച്ചിരുന്നത് കല്യാണി പ്രിയദർശനെയല്ല എന്നാണ് അറിയാൻ കഴിയുന്നത്. ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ സത്യമാണെങ്കിൽ, വേഫെറർ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യ ചിത്രത്തിൽ നായികയാവാൻ ടീം ആദ്യം മനസ്സിൽ കണ്ടത് പാർവതി തിരുവോത്തിനെയാണ്.

Parvathy Thiruvothu and Kalyani Priyadarshan
Photo Credit: Parvathy Thiruvothu, Wayfarer Films / Instagram

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ സത്യമാണെങ്കിൽ, നായികാ പ്രാധാന്യമുള്ള ചിത്രമായത് കൊണ്ട്, ലോകയിലെ ചന്ദ്രയാകാൻ പാർവതി തിരുവോത്തിനെയാണ് ടീം മനസ്സിൽ കണ്ടത്. എന്നാൽ ചിത്രത്തിന്റെ കഥ കേട്ട് കഴിഞ്ഞപ്പോൾ പ്രശസ്ത താരത്തിന് അത് ഇഷ്ടമായില്ല. അങ്ങനെ പാർവതി ലോക വേണ്ടെന്ന് വച്ചതോടെ, മറ്റ് കാസ്റ്റിംഗ് സാധ്യതകളിലേക്ക് ടീം കടക്കുകയായിരുന്നു. അങ്ങനെയാണ്, കല്യാണി പ്രിയദർശൻ അവർ സമീപിച്ചത്. പിന്നീട് നടന്നത് ചരിത്രമായിരുന്നു. ഇന്ന് തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രത്തിലേക്ക് നടന്നടുക്കുകയാണ് കല്യാണി ലോകയിലൂടെ.

Parvathy Thiruvothu and Kalyani Priyadarshan
Photo Credit: Parvathy Thiruvothu, Wayfarer Films / Instagram

'ഇന്റർനെറ്റ് മൊത്തം ഞാനാണെന്നാണ് അമ്മയുടെ ധാരണ, എല്ലാ ഫോട്ടോയ്ക്കും ലൈക്ക്, പൈസ വേണോയെന്ന് അച്ഛൻ ചോദിക്കും'

എന്നാൽ "ഉർവ്വശി ശാപം ഉപകാരമായി" എന്ന തോന്നലാണ് ഈ റിപ്പോർട്ടുകൾ പുറത്തു വന്നപ്പോൾ മുതൽ സോഷ്യൽ മീഡിയ പ്രേക്ഷകർക്ക്. ചന്ദ്ര എന്ന സൂപ്പർ ഹീറോയായി മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയാത്ത വിധം കല്യാണി പ്രിയദർശൻ ആ റോൾ ഗംഭീരമാക്കി എന്ന അഭിപ്രായമാണ് സിനിമ പ്രേമികൾക്ക്. മാത്രമല്ല, പാർവതി വളരെ നല്ലൊരു നടിയാണെങ്കിലും, ആക്ഷന് പ്രാധാന്യമുള്ളൊരു വേഷത്തിന് എത്രത്തോളും നടി ചേരും എന്ന കാര്യത്തിലും എല്ലാവർക്കും സംശയമുണ്ട്. ഉയരെ താരത്തിന് ഏറ്റവും ചേരുന്നത്, ഇന്റെൻസ് വേഷങ്ങളാണെന്നും, ലോക യൂണിവേഴ്‌സിൽ ചന്ദ്രയായി പാർവതിയെ സങ്കൽപ്പിക്കാൻ ബുദ്ധിമുട്ടാണെന്നും പ്രേക്ഷകർ പറയുന്നു.

മലയാളത്തിൽ നിന്നൊരു സ്ട്രെയ്ഞ്ചർ തിങ്ക്സ് ലെവൽ പടം? ലോക പ്രതീക്ഷ കാത്തോ, പ്രതികരണങ്ങളിങ്ങനെ

"കല്യാണിക്ക് വേണ്ടിയായിരുന്നു ചന്ദ്ര എന്ന കഥാപാത്രം, അത് നിരസിച്ചതിന് പാർവതിയോട് ഞാൻ എപ്പോഴും നന്ദിയുള്ളവനായിരിക്കും," ഒരു സിനിമ പ്രേമി എക്സ് പേജിൽ കുറിച്ചു. "മിക്ക സിനിമകളിലും അവനവനായി തന്നെ അഭിനയിക്കുകയും, ഡബ്ബ് ചെയ്യുകയും ചെയ്യുന്ന പാർവതി തിരുവോത്ത് ലോകയിലെ ചന്ദ്ര അല്ലാത്തതിൽ വളരെ സന്തോഷം," മറ്റൊരാൾ എഴുതി. "ലോക അദ്ധ്യായം 1ൽ ചന്ദ്രയായി അഭിനയിക്കാൻ ആദ്യം പരിഗണിച്ചത് പാർവതിയെയായിരുന്നു, പക്ഷേ അവർ ആ ഓഫർ നിരസിച്ചു, അത് കല്യാണി പ്രിയദർശന് ലഭിച്ചു. കരുണയ്ക്ക് നന്ദി," മറ്റൊരാൾ എഴുതി.

ചന്ദ്ര എന്ന ഒരുപാട് രഹസ്യങ്ങൾ ഒളിപ്പിക്കുന്ന, യാന്ത്രികമായി പെരുമാറുന്ന, അമാനുഷിക ശക്തിയുള്ള പെൺകുട്ടിയായിട്ടാണ് കല്യാണി പ്രിയദർശൻ ലോകയിൽ എത്തുന്നത്. ചന്ദ്രയോട് അടുക്കണമെന്ന് ആഗ്രഹിക്കുന്ന അയൽക്കാരൻ സണ്ണിയുടെ വേഷത്തിൽ നസ്ലെനും, അയാളുടെ സുഹൃത്തുക്കളായി ചന്തു സലിം കുമാറും, അരുൺ കുര്യനും എത്തുന്നു. ഇവരോടൊപ്പം കാമിയോ വേഷങ്ങളിൽ ടോവിനോ തോമസും, ദുൽഖർ സൽമാനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംവിധായകൻ ഡൊമിനിക് അരുണിനൊപ്പം ചിത്രത്തിന്റെ അഡിഷണൽ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത നടി ശാന്തി ബാലചന്ദ്രനാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X