സാമന്ത വീണ്ടും പ്രണയത്തിൽ? ഒരു സന്തോഷ വാർത്ത ഉടനെ അറിയിക്കും! പ്രതീക്ഷയോടെ ആരാധകർ
തെന്നിന്ത്യൻ സിനിമാലോകം ഏറെ ചര്‍ച്ച ചെയ്ത വിവാഹ മോചനമായിരുന്നു സമാന്തയുടേയും നാഗ ചൈതന്യയുടേയും. ഒരുമാസത്തോളം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് തങ്ങള്‍ പിരിഞ്ഞ വിവരം സമാന്തയും നാഗ ചൈതന്യയും അറിയിക്കുന്നത്. 2017 ല്‍ വിവാഹിതരായ ഇരുവരും അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് പിരിയാന്‍ തീരുമാനിച്ചത്. എന്നാല്‍ പിരിയാനുണ്ടായ കാരണം ഇന്നും വ്യക്തമല്ല. വിവാഹമോചനത്തിന് ശേഷം അപ്രതീക്ഷിതമായി വന്ന രോഗമടക്കം നിരവധി പ്രതിസന്ധികളാണ് സാമന്തയുടെ ജീവിതത്തിൽ ഉണ്ടായത്.
അതിനെയെല്ലാം അതിജീവിച്ചു മുന്നോട്ട് പോകുകയാണ് സാമന്ത ഇപ്പോൾ. നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം താരം സിംഗിൾ ആയി തുടരുകയാണ്. കരിയറിലെ തിരക്കിലേക്ക് പോയ നാഗ ചൈതന്യ അതിനിടെ പുതിയ പ്രണയം കണ്ടെത്തിയതായി വാർത്തകൾ വന്നിരുന്നു. നടി ശോഭിത ധുലിപാലയുമായി പ്രണയത്തിലാണെന്നാണ് അഭ്യൂഹം.

എന്നാൽ ഇരുവരും ഇതേക്കുറിച്ച് തുറന്നു പറയാൻ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ വാർത്തകളിൽ എത്ര സത്യമുണ്ടെന്ന് വ്യക്തമല്ല. നാഗ ചൈതന്യയും ശോഭിതയും പ്രണയത്തിലാണോ എന്നത്. ഒരു മില്യൺ ഡോളർ ചോദ്യമായി ഇപ്പോഴും ആരാധകരുടെ മനസിലുണ്ട്.
അതിനിടെ സാമന്തയും പ്രണയത്തിലാണെന്ന് അവകാശപ്പെടുകയാണ് ആരാധകരിപ്പോൾ. നേരത്തെ സാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതെല്ലാം വ്യാജ വാർത്തകളാണെന്ന് സാമന്ത വ്യക്തമാക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം സമാന്ത പങ്കുവച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് വീണ്ടും ആരാധകരുടെ സംശയത്തിന് കാരണമായിരിക്കുന്നത്. പോസ്റ്റിന് പിന്നാലെ സാം വീണ്ടും പ്രണയത്തിലാണോ എന്ന ചോദ്യങ്ങളുമായി എത്തുകയാണ് ആരാധകർ.
'മരണത്തിൽ നിന്ന് നമുക്ക് ഒന്നിനെയും രക്ഷിക്കാനാവില്ല, നമുക്ക് സ്നേഹം കൊണ്ട് ഒരു ജീവനെങ്കിലും രക്ഷിക്കാം' എന്ന സാമന്തയുടെ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. സാമന്ത പ്രണയത്തിലാണ് അല്ലെങ്കിൽ പ്രണയിക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നാണ് പോസ്റ്റ് കണ്ട് ആരാധകർ പറയുന്നത്. സാമന്ത ഉടൻ തന്നെ എന്തെങ്കിലും നല്ല വാർത്ത പങ്കുവയ്ക്കുമോ എന്ന് ആരാധകർ ചോദിക്കുന്നു.
നിലവിൽ സിറ്റഡൽ എന്ന ഹിന്ദി വെബ് സീരീസിലും ഖുഷി എന്ന സിനിമയിലുമാണ് സാമന്ത അഭിനയിക്കുന്നത്. വിജയ് ദേവരകൊണ്ടയാണ് ഖുഷിയിൽ നായകനാകുന്നത്. തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംഷയോട് കാത്തിരിക്കുന്ന സിനിമയാണിത്. ഇതിനു പുറമെ ഒരു തമിഴ് ചിത്രവും ഇംഗ്ലീഷ് ചിത്രവും സാമന്ത കമ്മിറ്റ് ചെയ്തിട്ടുണ്ട്.

അതിനിടെ സാമന്ത സിനിമയിൽ നിന്ന് ഒരു വർഷത്തെ ഇടവേളയെടുക്കാൻ ഒരുങ്ങുന്ന എന്ന ചില റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. സിറ്റഡലും ഖുഷിയും പൂർത്തിയാക്കിയ ശേഷമാകും ഇടവേള. അതുകൊണ്ട് തന്നെ തെലുങ്കിൽ നിന്നോ ബോളിവുഡിൽ നിന്നോ പുതിയ ഒരു സിനിമകളൊന്നും താരം കമ്മിറ്റ് ചെയ്യുന്നില്ല എന്നാണ് വിവരം. തുടർ ചികിത്സയ്ക്കും ആരോഗ്യം വീണ്ടെടുക്കുന്നതിനുമായാണ് ഇടവേളയെന്നാണ് റിപ്പോർട്ട്. സിനിമകൾക്കായി വാങ്ങിയ അഡ്വാൻസ് തുക തിരിച്ചു നൽകിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
നേരത്തെ സാമന്ത തന്റെ പ്രതിഫലം ഉയർത്തിയതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. സിറ്റഡലിൽ അഭിനയിക്കുന്നതിന് പ്രതിഫലമായി സാമന്ത 10 കോടി രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു വാർത്ത. അവസാനം അഭിനയിച്ച ശകുന്തളത്തിലും സാമന്ത പ്രതിഫലം ഉയർത്തിയതിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ആ സിനിമ ദയനീയമായി പരാജയപ്പെടുകയാണ് ഉണ്ടായത്. നിർമാതാക്കൾ തന്നെ ചിത്രത്തിലൂടെയുണ്ടായ നഷ്ടം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു. മലയാളി താരം ദേവ് മോഹനായിരുന്നു ചിത്രത്തിലെ നായകൻ.


Click it and Unblock the Notifications