For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സമാന്ത കുഞ്ഞിന് ജന്മം നല്‍കാന്‍ ആഗ്രഹിച്ചിരുന്നു, കുടുംബജീവിതത്തിനുള്ള ഒരുക്കത്തിലായിരുന്നു: സുഹൃത്തുക്കള്‍

  |

  സോഷ്യല്‍ മീഡിയയിലും ഗോസിപ്പ് കോളങ്ങളിലുമെല്ലാം ഇപ്പോള്‍ ചര്‍ച്ചാ വിഷയം സമാന്തയുടേയും നാഗ ചൈതന്യയുടേയും വിവാഹ മോചനമാണ്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡി പിരിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റിപ്പോര്‍ട്ടുകളോട് താരങ്ങള്‍ മൗനം പാലിക്കുന്നതും സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം ഈ റിപ്പോര്‍ട്ടുകള്‍ക്ക് ശക്തി പകരുന്നതാണ്.

  സാരിയിൽ വധുവായി സാമന്ത, നടിയുടെ ചിത്രം വൈറലാവുന്നു

  കഴിഞ്ഞ ദിവസം നാഗ ചൈതന്യയുടെ പുതിയ ചിത്രമായ ലവ് സ്റ്റോറിയുടെ ട്രെയിലര്‍ പുറത്ത് വന്നിരുന്നു. എന്നാണ് സിനിമയ്ക്ക് ആശംസ നേര്‍ന്നപ്പോല്‍ സമാന്ത നാഗ ചൈതന്യയെ പരാമര്‍ശിച്ചതേയില്ല. പിന്നാലെ നാഗ ചൈതന്യ നന്ദി പറഞ്ഞു കൊണ്ട് എത്തിയെങ്കിലും നന്ദി സാം എന്നു മാത്രമായിരുന്നു താരത്തിന്റെ പ്രതികരണം. തങ്ങളുടെ പ്രിയപ്പെട്ട പ്രണയജോഡിയ്ക്കിടയിലെ ഈ ഫോര്‍മാലിറ്റി പോലും ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്.

  സംഭവങ്ങളുടെ തുടക്കം സമാന്ത തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പേരുകളില്‍ നിന്നും നാഗ ചൈതന്യയുടെ സര്‍ നെയിം ആയ അക്കിനേനി എന്നത് ഒഴിവാക്കുന്നതോടെയായിരുന്നു. ഇതോടെ ഇരുവരും പിരിയാനുള്ള ഒരുക്കത്തിലാണെന്ന ചര്‍ച്ചകള്‍ സജീവമായി മാറുകയായിരുന്നു. പിന്നാലെ സമാന്ത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഓരോ വാക്കും ഈ അര്‍ത്ഥത്തിലാണ് വിലയിരുത്തപ്പെട്ടത്. താരങ്ങള്‍ വേര്‍ പിരിയുകയാണെന്ന റിപ്പോര്‍ട്ടുകള്‍ തെലുങ്ക് സിനിമാ ലോകത്തിന് തന്നെ അമ്പരപ്പുണ്ടാക്കുന്നതാണ്.

  ഇപ്പോഴിതാ പിങ്ക് വില്ലയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ താരങ്ങളുമായി അടുത്ത ബന്ധമുള്ള ചില സുഹൃത്തുക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സമാന്ത ഒരു കുടുംബം ആരംഭിക്കാനുള്ള ഒരുക്കത്തിലായിരുന്നുവെന്നും കുഞ്ഞിന് ജന്മം നല്‍കുന്നതിനെക്കുറിച്ചുള്ള പ്ലാനിംഗുകളിലായിരുന്നുവെന്നും അതിനാല്‍ തന്നെ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്.

  ''സമാന്തയേയും നാഗ ചൈതന്യയേയും കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കേട്ട് ഞങ്ങളാകെ അമ്പരന്നിരിക്കുകയാണ്. ഒരു നടിയെന്ന നിലയില്‍, അവള്‍ എത്രമാത്രം കുടുംബത്തിന് പ്രധാന്യം നല്‍കുന്നയാളാണെന്ന് എല്ലാവര്‍ക്കും അറിയാം. സത്യത്തില്‍ അവള്‍ നാഗ ചൈതന്യയുമൊത്ത് ഒരു കുടുംബം ആരംഭിക്കാനുള്ള ഒരുക്കത്തിലായിരുന്നു. അതുകൊണ്ട് തന്നെ പുതിയ കരാറുകളില്‍ ഒപ്പിടുകയോ തിരക്കഥകള്‍ കേള്‍ക്കുകയോ ചെയ്തിരുന്നില്ല. എന്നും അവള്‍ പ്രാധാന്യം നല്‍കിയിരുന്നത് കുടുംബത്തിനായിരുന്നു. കുടുംബം ജീവിതം ആരംഭിക്കുന്നതിന് മുമ്പ് എല്ലാം ബാലന്‍സ്ഡ് ആക്കാന്‍ അവള്‍ ആഗ്രഹിച്ചിരുന്നു. സമാന്തയെ അറിയുന്നവര്‍ക്കെല്ലാം അറിയാം കുടുംബം അവള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന്'' എന്നായിരുന്നു സുഹൃത്തിന്റെ വാക്കുകള്‍.

  അതേസമയം റിപ്പോര്‍ട്ടുകളോട് ഇതുവരേയും താരങ്ങള്‍ പ്രതികരിച്ചിട്ടില്ല. താരങ്ങളെ ബന്ധപ്പെടാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചുവെങ്കിലും താരങ്ങള്‍ ഒഴിഞ്ഞു മാറുകയായിരുന്നു. ഈ വിഷയം നാഗ ചൈതന്യയുമായി ചര്‍ച്ച ചെയ്യുന്നത് ശരിയാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് മാധ്യമങ്ങളോട് പറഞ്ഞത്. സമാന്തയും മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. അതേസമയം പുറത്ത് വരുന്ന മറ്റ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി നാഗാ ചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന ഇടപെടുന്നുണ്ടെന്നാണ്. നേരത്തെ നാഗാര്‍ജുനയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നും സമാന്ത വിട്ടു നിന്നതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. നാഗ ചൈതന്യയുടെ വീട്ടിലെ എല്ലാ ആഘോഷങ്ങളിലും സമാന്ത സജീവ സാന്നിധ്യമായിരുന്നു നേരത്തെ.

  Also Read: അവരെ എനിക്ക് അമ്മയായി കാണാന്‍ സാധിച്ചിരുന്നില്ല, എന്തെങ്കിലും ചോദിക്കാന്‍ പോലും പേടിയായിരുന്നു: ശ്രീവിദ്യ

  Samantha slaps paparazzis' for spreading divorce rumors | FilmiBeat Malayalam

  നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ 2017 ലായിരുന്നു സമാന്തയും നാഗ ചൈതന്യയും വിവാഹിതരാകുന്നത്. അതേസമയം പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ ഒക്ടോബര്‍ ആറിന് അറിയാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഒക്ടോബര്‍ ആറിന് ഇരുവരുടേയും നാലാം വിവാഹ വാര്‍ഷികമാണ്. എല്ലാ വിവാഹ വാര്‍ഷികവും താരങ്ങള്‍ ഒരുമിച്ചായിരുന്നു ആഘോഷിച്ചത്. ഇത്തവണയും അതുണ്ടാകുമോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. ഉടനെ തന്നെ താരങ്ങള്‍ പ്രതികരിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

  Read more about: samantha naga chaitanya
  English summary
  Samantha Wanted To Start A Family With Naga Chaitanya Industry Is Confussed in Divorce Reports
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X