'മുന്നോട്ട് പൊയ്ക്കോളൂ, ഞാൻ പിന്നിൽ തന്നെയുണ്ട്', അഭിഷേകിനോട് ശ്വേത! ഡിവോഴ്സിനുള്ള പിന്തുണയോ?
ബോളിവുഡിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന താരദമ്പതികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം സിനിമാ പ്രേമികൾ ഒന്നടങ്കം ആഘോഷിച്ചതാണ്. 2007 ലായിരുന്നു ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. 2011 ല്‍ ഇവരുടെ മകൾ ആരാധ്യ ജനിച്ചു. ഐശ്വര്യയെയും അഭിഷേകിനെയും പോലെ തന്നെ ആരാധ്യയും ഇന്ന് ആരാധകർക്ക് പ്രിയങ്കരിയാണ്.
ആരാധകരുടെ മാതൃകാ ദമ്പതിമാരാണ് അഭിഷേകും ഐശ്വര്യയും. ഇരുവരും പരസ്പരം കാണിക്കുന്ന ബഹുമാനവും സ്‌നേഹവുമെല്ലാം ആരാധകര്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായ ആരാധകരെ നിരാശപ്പെടുത്തുന്ന ചില വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഐശ്വര്യയും അഭിഷേകിന്റെ കുടുംബവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ പ്രശ്‌നം അഭിഷേകിന്റേയും ഐശ്വര്യയുടേയും ദാമ്പത്യത്തെ പോലും ബാധിച്ചു എന്നാണ് പറയപ്പെടുന്നത്.

എന്നാൽ ഇതുവരെയും ഇതൊരു ഗോസിപ്പ് മാത്രമാണ്. ഐശ്വര്യയോ അഭിഷേകോ അല്ലെങ്കിൽ താരജോഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങളോ ഒന്നും വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. താരങ്ങളുടെ പൊതുവിടങ്ങളിലെ ചില അസാധാരണ പെരുമാറ്റങ്ങളാണ് അഭ്യൂഹങ്ങൾക്ക് കാരണമായിരിക്കുന്നത്. അടുത്തിടെ ഒരു പരിപാടിയിൽ പങ്കെടുക്കവെ അഭിഷേക് തന്റെ വിവാഹ മോതിരം ധരിച്ചിട്ടില്ലായിരുന്നു. എപ്പോഴും തന്റെ വിവാഹ മോതിരം കൈകളിൽ ധരിക്കുന്നതാണ് അഭിഷേകിന്റെ ശീലം.
നടൻ അത് ഒഴിവാക്കിയതെല്ലാം ഗോസിപ്പുകളുടെ ആക്കം കൂട്ടിയിട്ടുണ്ട്. ബച്ചൻ കുടുംബത്തിൽ നിന്നും ഐശ്വര്യ റായ് അകന്നുവെന്നും താരം ഇപ്പോൾ സ്വന്തം വീട്ടിലാണ് താമസിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകളുണ്ട്. അതേ സമയം പ്രശ്നങ്ങളുടെ തുടക്കം അഭിഷേകിന്റെ സഹോദരി ശ്വേതയിൽ നിന്നുമാണെന്നും പറയപ്പെടുന്നുണ്ട്. ഇവർക്കിടയിൽ കുറേനാളുകളായി നാത്തൂൻ പോര് നടക്കുന്നുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.
അതിനിടെ ഇപ്പോഴിതാ ശ്വേതാ ബച്ചന്റെ ഒരു പോസ്റ്റ് ഈ അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തുകയാണ്. അഭിഷേകിനൊപ്പമുള്ള ഒരു പഴയ ചിത്രമാണ് സഹോദരി ശ്വേത ബച്ചൻ പങ്കുവെച്ചിരിക്കുന്നത്. അതിന് താഴെ താരപുത്രി നൽകിയ ക്യാപ്‌ഷനാണ് ശ്രദ്ധയാകർഷിക്കുന്നത്. "മുന്നോട്ട് പൊക്കോളൂ, ഞാൻ പിന്നിൽ തന്നെയുണ്ട്" എന്നാണ് അഭിഷേകിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശ്വേത കുറിച്ചിരിക്കുന്നത്. ഏകദേശം മൂന്ന് മാസങ്ങൾക്ക് മുൻപ് ശ്വേത തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റ് റെഡിറ്റിലാണ് വൈറലാകുന്നത്.

ക്യാപ്‌ഷൻ നെറ്റിസൺമാർക്കിടയിൽ ഊഹാപോഹങ്ങൾക്ക് കാരണമായിട്ടുണ്ട്. ഐശ്വര്യയിൽ നിന്ന് വിവാഹമോചനം വാങ്ങാൻ ശ്വേത അഭിഷേകിനെ പ്രോത്സാഹിപ്പിക്കുന്നതാണോ എന്ന് ചിലർ ചോദിക്കുന്നു. അതേ സമയം ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ ശ്വേതയ്ക്ക് എതിരെ നിരവധിപേർ രംഗത്ത് എത്തുന്നുണ്ട്. താരപുത്രിയുടേത് വളരെ മോശം സ്വഭാവമാണെന്നും വിഷം വമിപ്പിക്കുകയാണെന്നും അമ്മ ജയാ ബച്ചന്റെ അതേ സ്വഭാവമാണെന്നും സോഷ്യൽ മീഡിയ കുറിക്കുന്നു.
ഈ ചിത്രം കൂടെ വൈറലായതോടെ ആരാധകരുടെ ആശങ്കകൾ വർധിച്ചിരിക്കുകയാണ്. പുറത്തുവരുന്ന വാർത്തകൾ സത്യമാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. ബച്ചൻ കുടുംബത്തിൽ നിന്നും ഇക്കാര്യത്തിൽ ഒരു പ്രതികരണം ഉണ്ടാകാൻ കാത്തിരിക്കുകയാണ് ആരാധകർ. അതേ സമയം അടുത്തിടെ ആർച്ചീസ് സിനിമയുടെ പ്രദർശത്തിൽ ബച്ചൻ കുടുംബം കടുംബസമ്മേതം പങ്കെടുത്തിരുന്നു. ഐശ്വര്യയും അഭിഷേകിനും ആരാധ്യക്കുമൊപ്പം ചടങ്ങിൽ പങ്കെടുത്തിരുന്നു. ശ്വേതയുടെ മകൻ അഗസ്ത്യ നന്ദ ആദ്യമായി അഭിനയിച്ച സിനിമയാണ് ആർച്ചീസ്.


Click it and Unblock the Notifications