ഒരു ഡാൻസിന് ഇത്രയും തുക, അവസരം കുറഞ്ഞപ്പോൾ എടുത്ത തെറ്റായ തീരുമാനം; സിൽക് സ്മിതയ്ക്ക് കോടികളുടെ നഷ്ടം?
പ്രേക്ഷകരുടെ ഹരമായിരുന്നു നടി സിൽസ് സ്മിത. മാദക നടിയായി തരംഗം സൃഷ്ടിക്കാൻ സിൽക് സ്മിതയ്ക്ക് കഴിഞ്ഞു. എൺപതുകളിലും തൊണ്ണൂറുകളിലും ഗ്ലാമറസ് നടിമാരായി നിരവധി പേരുണ്ടായിരുന്നു. എന്നാൽ സിൽക് സ്മിത മാത്രമാണ് ഇന്നും ഓർമ്മിക്കപ്പെടുന്നത്. ടച്ച് അപ്പ് ആർട്ടിസ്റ്റിൽ നിന്നും താര റാണിയായുള്ള സിൽക് സ്മിതയുടെ വളർച്ച എളുപ്പമായിരുന്നില്ല. ഇതിന് വേണ്ടി ഏറെ പരിശ്രമിക്കേണ്ടി വന്നു. അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ ചെയ്യണമെന്ന് സിൽക് സ്മിത ആഗ്രഹിച്ചിരുന്നു. എന്നാൽ തന്റെ അഭിനയത്തേക്കാൾ മാദക നൃത്ത രംഗങ്ങൾ കാണാനാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നതെന്ന് സിൽക് സ്മിതയ്ക്ക് അറിയാമായിരുന്നു.
ദിയയ്ക്ക് പ്രാണവേദന ഭർത്താവും അമ്മയും വീണവായന, അമ്മായിയമ്മയും മരുമകനും മത്സരിച്ച് പാട്ട്, സിന്ധു-അശ്വിൻ ബോണ്ട്
അക്കാലത്ത് സിൽക് സ്മിതയുടെ മാർക്കറ്റ് വാല്യു വളരെ കൂടുതലാണ്. സിൽക് സ്മിതയുടെ ഡാൻസ് നമ്പറുണ്ടെങ്കിൽ പ്രേക്ഷകരുടെ തള്ളിക്കയറ്റമുണ്ടാകുമെന്ന് ഉറപ്പാണ്. അതിനാൽ നടി ചോദിക്കുന്ന പ്രതിഫലം കൊടുക്കാൻ നിർമാതാക്കൾ തയ്യാറായിരുന്നു. ലഭ്യമായ വിവര പ്രകാരം ഒരു ഡാൻസ് നമ്പർ ചെയ്യാൻ 50000 രൂപയാണ് സിൽക് സ്മിത വാങ്ങിയിരുന്നത്. താരങ്ങളെ സംബന്ധിച്ച് ഇന്ന് അത് ചെറിയ തുകയായി തോന്നാമെങ്കിലും എൺപതുകളിൽ ഇത് വലിയ തുകയാണ്. ഒരു ഡാൻസ് നമ്പർ ചെയ്യുമ്പോൾ പെർഫെക്ഷന് വലിയ പ്രാധാന്യം സിൽക് സ്മിത കൊടുത്തിട്ടുണ്ട്.

കോസ്റ്റ്യൂമും മേക്കപ്പും എങ്ങനെ വേണമെന്ന വ്യക്തമായ ധാരണ സിൽക് സ്മിതയ്ക്കുണ്ടായിരുന്നു. ഇതുകൊണ്ട് സിൽക് സ്മിത ഇന്നും ഐക്കോണിക്കായി നിലനിൽക്കുന്നത്. ഒരു ഘട്ടത്തിൽ സിൽക് സ്മിതയുടെ മാർക്കറ്റ് ഇടിഞ്ഞു. ഇതോടെ സ്വന്തമായി സിനിമ നിർമിക്കാൻ തുടങ്ങി. സിൽക് സ്മിതയെടുത്ത തെറ്റായ തീരുമാനമായിരുന്നു ഇത്. രണ്ട് കോടിയുടെ നഷ്ടം സിൽക് സ്മിതയ്ക്കുണ്ടായി എന്നാണ് പുറത്ത് വന്ന വിവരം. ഇതോടെ നടി മദ്യപാനത്തിന് അടിമപ്പെട്ടെന്നും വാദമുണ്ട്.
1996 ലാണ് സിൽക് സ്മിത ആത്മഹത്യ ചെയ്തത്. 90 കളുടെ മധ്യത്തിൽ സിൽക് സ്മിതയുടെ താരമൂല്യം കുറഞ്ഞിരുന്നു. ജീവിതത്തിൽ എന്തൊക്കെയോ വിഷമങ്ങൾ അവസാന നാളുകളിൽ നടിക്കുണ്ടായിരുന്നു. എന്നാൽ ആരോടും ഇത് തുറന്ന് പറഞ്ഞിരുന്നില്ല. പങ്കാളിയായി ഒപ്പമുണ്ടായിരുന്ന ഡോക്ടർ സിൽക് സ്മിതയെ വഞ്ചിച്ചതാണെന്ന് വാദമുണ്ട്.
മരിക്കുന്നതിന് മുമ്പ് തന്റെ സുഹൃത്തായ നടി അനുരാധയെ സിൽക് സ്മിത വിളിച്ചിരുന്നു. ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞെങ്കിലും രാത്രിയായതിനാൽ നാളെ കണ്ട് സംസാരിക്കാമെന്ന് അനുരാധ പറഞ്ഞു. എന്നാൽ പിറ്റേന്ന് പുലർച്ചെ അനുരാധ കേൾക്കുന്നത് സിൽക് സ്മിതയുടെ മരണ വാർത്തയാണ്. അന്ന് നേരിൽ കണ്ട് സംസാരിക്കാത്തത് ഇന്നും തന്റെ വിഷമമാണെന്ന് അനുരാധ അഭിമുഖങ്ങളിൽ പറയാറുണ്ട്. വണ്ടിച്ചക്രം എന്ന സിനിമയോടെയാണ് സിൽക് സ്മിതയുടെ കരിയർ ഗ്രാഫ് മാറി മറിഞ്ഞത്. മാദക നടിയെന്ന ഇമേജ് സിൽക് സ്മിതയ്ക്ക് ലഭിച്ചത് ഈ ചിത്രത്തിലൂടെയാണ്.

തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ചോ വ്യക്തി ജീവിതത്തെക്കുറിച്ചോ തുറന്ന് സംസാരിക്കാൻ സിൽക് സ്മിത തയ്യാറായിരുന്നില്ലെന്ന് അനുരാധ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളുണ്ടെങ്കിലും അടുത്ത സുഹൃത്തുക്കളായി ആരുമില്ലായിരുന്നെന്നും നടി വ്യക്തമാക്കി. കുടുംബത്തെക്കുറിച്ചും വ്യക്തമായ വിവരം ലഭ്യമല്ല. ആന്ധ്രാപ്രദേശുകാരിയാണ് സിൽക് സ്മിത. ചെറുപ്രായത്തിൽ വിവാഹിതയായ സ്മിത ഈ ബന്ധം വിട്ട് ചെന്നെെയിലേക്ക് വരികയായിരുന്നു. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് അഭിമുഖങ്ങളിലൊന്നും സിൽക് സ്മിത സംസാരിച്ചിട്ടില്ല. സിൽക് സ്മിതയുടെ ജീവിതവും മരണവും ഇന്നും സിനിമാ ലോകത്ത് ചർച്ചയാകുന്നു.


Click it and Unblock the Notifications











