തൃഷ ഒരു ചോര കുടിക്കുന്ന അട്ടയാണ്; വിജയിയെ ഇപ്പോഴും ഇഷ്ടം: തുറന്നടിച്ച് ഗായിക സുചിത്ര
കോളിവുഡിലെ വിവാഹങ്ങളും വിവാഹ മോചന വാർത്തകളും ഇപ്പോൾ ട്രെൻഡായി മാറി കൊണ്ടിരിക്കുകയാണ്. അതിനിടയിലും വിജയ്- തൃഷ ബന്ധം ഇപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ തൃഷ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം വൈറലാവാറുണ്ട്. തൃഷയും വിജയും ഒരുമിച്ചാണ് എന്ന അഭ്യൂഹങ്ങൾ ഇത്തരം പോസ്റ്റുകളിലൂടെ ചർച്ചയാവാറുമുണ്ട്. ഇത്ര നാളായിട്ടും ഇരുവരും ഈ വിഷയത്തിൽ വ്യക്തത നൽകിയിട്ടില്ല. എന്നാൽ ഗായിക സുചിത്ര ഇതിനെതിരെ പ്രതികരിക്കുന്നു.
"എനിക്ക് തൃഷയെ ഇഷ്ടമല്ല. ഞാൻ ഇത് എവിടേയും തുറന്ന് പറയും. എനിക്ക് വിജയ് എന്ന നടനെ ഒരുപാട് ഇഷ്ടമാണ്. പക്ഷേ എന്റെ അഭിപ്രായങ്ങൾ ഒരിക്കലും ഒരു പക്ഷം ചേർന്ന് ഞാൻ പറയില്ല." തൃഷ ഒരു ചോര കുടിക്കുന്ന അട്ടയാണെന്ന് സുചിത്ര തുറന്നടിച്ചു. വിജയ് ഒരു പക്വതയില്ലാതെയാണ് പെരുമാറുന്നതെന്നും ദയവ് ചെയ്ത് കുടുംബത്തിനൊപ്പം തിരികെ പോകണമെന്നുമാണ് സുചിത്ര ഒരു വീഡിയോയിലൂടെ പറയുന്നത്.

"വിജയ്‌യും ഭാര്യ സംഗീതയും വീണ്ടും പഴയത് പോലെയാകണം. വിജയ്‌യുടെ ഈഗോ കാരണം ചെറിയ വഴക്കിന്റെ പേരിലാണ് ഇരുവരും പഴയ നല്ല ബന്ധത്തിൽ അല്ലാത്തത്. അതിനിടയിലാണ് തൃഷയെപ്പോലുള്ള ചോര കുടിക്കുന്ന അട്ടകൾ കയറിവരുന്നത്. വിജയ് യുടെ പിറന്നാൾ ദിനത്തിൽ ലിഫ്റ്റിൽ നിന്നും എടുത്ത ഫോട്ടോ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. അന്ന് മുതൽ വിജയ്ക്ക് മുകളിൽ അവകാശം സ്ഥാപിക്കാൻ അവൾ എത്രത്തോളം ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമാണ്." സുചിത്ര പറഞ്ഞു.
"വിജയ്-തൃഷ ബന്ധം എംജിആർ-ജയലളിത ബന്ധം പോലെയാണ് പലരും താരതമ്യം ചെയ്യുന്നത്. എംജിആറിന്റെ ജീവിതത്തിൽ പിന്നീട് കയറിവന്ന വ്യക്തിയായിരുന്നു ജയലളിത. എംജിആറിൽ നിന്നും ജയലളിത എല്ലാ രാഷ്ട്രീയ തന്ത്രങ്ങളും പഠിച്ചു, പിന്നീട് അദ്ദേഹത്തെ തന്നെ സൈഡാക്കി. കരുണാനിധിക്ക് പോലും അതിൽ സങ്കടം ഉണ്ടായിരുന്നു. എംജിആറിന് ശേഷം ജയലളിത രാഷ്ട്രീയത്തിൽ നന്നായി പ്രവർത്തിക്കുകയും നല്ല പ്രശസ്തി നേടാൻ പ്രയത്‌നിക്കുകയും ചെയ്തു. ഇത്തരത്തിലൊരു നീക്കം തൃഷയുടെ ഭാഗത്ത് നിന്നും ഉണ്ടെന്നാണ് സുചിത്ര വ്യക്തമാക്കുന്നത്.

ഇതേ പാറ്റേണിലാണ് തൃഷ ഇപ്പോൾ വിജയ് യുടെ ജീവിതം വെച്ച് കളിക്കുന്നത്. വിജയ് അവരുടെ പാത പിന്തുടരേണ്ടതില്ല എന്നും സുചിത്ര പറഞ്ഞിരിക്കുന്നത്. നാളുകളായി വാർത്തകളിൽ ഇരുവരും നിറഞ്ഞു നിൽക്കുന്നു. തൃഷയുടെ പല ഇൻസ്റ്റഗ്രാം പോസ്റ്റുകളും ആരാധകരിൽ കൂടുതൽ സംശയമുണ്ടാക്കുന്നുണ്ട്. പിറന്നാളിന് തൃഷയുടെ പോസ്റ്റ് ചർച്ചയായിരുന്നു. തൃഷയുടെ പല യാത്രകളിലും വിജയ് ഒപ്പമുണ്ടെന്ന തരത്തിലുള്ള വാർത്തകളും വരുന്നുണ്ട്. ഗില്ലി, ആദി, കുരുവി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ തന്നെ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ അതെല്ലാം വെറും അഭ്യൂഹങ്ങളായിരുന്നു.
വിജയും തൃഷയും 15 വർഷത്തെ ഇടവേളക്ക് ശേഷമായിരുന്നു ലിയോ എന്ന ചിത്രത്തിലൂടെ ഒരുമിച്ച് അഭിനയിച്ചത്. എന്നാൽ ഭാര്യ സംഗീതയുമായുള്ള അസ്വാരസ്യങ്ങൾ അതിനു മുന്നേ തുടങ്ങിയിരുന്നു. സാധാരണ വിജയ് ചിത്രങ്ങളുടെ ഓഡിയോ ലോഞ്ചിൽ സംഗീതയും ഒപ്പം ഉണ്ടാവാറുണ്ട്. പക്ഷേ ലിയോയുടെ ഫങ്ഷനിൽ സംഗീത ഉണ്ടായിരുന്നില്ല. സംഗീതക്കൊപ്പമാണ് മകൾ ദിവ്യ സാഷയും.


Click it and Unblock the Notifications