നടി മൃണാൾ ഠാക്കൂർ വിവാഹത്തിനൊരുങ്ങുന്നു! വരൻ തെലുങ്ക് നടൻ; സൂചന നൽകി നിർമാതാവ്

ദുൽഖർ സൽമാൻ നായകനായ സീതാ രാമം എന്ന സിനിമയിലൂടെ മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മൃണാൾ ഠാക്കൂർ. മിനിസ്ക്രീനിലൂടെയാണ് മൃണാൾ കരിയർ ആരംഭിക്കുന്നത്. 2012ൽ മുജ്‌സെ കുച്ച് കെഹ്തി യേ ഖമോഷിയാൻ എന്ന സീരിയലിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നീട് മറാത്തി ചിത്രങ്ങളിലൂടെ സിനിമയിലേക്കും എത്തി. എന്നാൽ 2018ൽ ലവ് സോണിയ എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ചതോടെയാണ് കൂടുതൽ അവസരങ്ങൾ മൃണാലിനെ തേടി എത്തുന്നത്.

പിന്നീട് ബട്‌ല ഹൗസ്, സൂപ്പർ 30, തൂഫാൻ എന്നിങ്ങനെ ഒരുപിടി സിനിമകളിൽ അഭിനയിച്ചു. അതിനു ശേഷമായിരുന്നു സീത രാമത്തിലൂടെ തെലുങ്കിലേക്കുള്ള മൃണാലിന്റെ എൻട്രി. ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ലെവലിൽ അറിയപ്പെടുന്ന നായികയായി മാറാൻ മൃണാളിന് സാധിച്ചു. നിലവിൽ ബോളിവുഡിലും ടോളിവുഡിലുമായി കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം. അതിനിടെ ഇപ്പോഴിതാ മൃണാൾ വിവാഹത്തിന് ഒരുങ്ങുകയാണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുകയാണ്.

Mrunal Thakur

തെലുങ്കിലെ പ്രമുഖ നടനുമായി നടി പ്രണയത്തിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇല്ലെങ്കിലും, ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഉടൻ ഉണ്ടായേക്കും എന്നാണ് പറയുന്നത്. ന്യൂസ് 18 ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്നതോടെ ആരാണ് മൃണാളിന്റെ കാമുകനെന്ന ചോദ്യവുമായി എത്തുകയാണ് ആരാധകർ. എന്നാൽ വാർത്തയിൽ പ്രതികരിക്കാൻ മൃണാൾ ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം, അടുത്തിടെ നിർമ്മാതാവ് അല്ലു അരവിന്ദ് മൃണാൾ താക്കൂറിന്റെ വിവാഹത്തെക്കുറിച്ച് പരോക്ഷമായ സൂചന നൽകി ഒരു അവാർഡ് വേദിയിൽ സംസാരിച്ചിരുന്നു. സീതാരാമം എന്ന ചിത്രത്തിലെ അഭിനയത്തിന് മൃണാളിന് മികച്ച നടിക്കുള്ള അവാർഡ് സമ്മാനിക്കാൻ എത്തിയപ്പോഴാണ്, നടിയുടെ വിവാഹം സംബന്ധിച്ച പരോക്ഷ സൂചന അദ്ദേഹം നൽകിയത്. വൈകാതെ വിവാഹം നടക്കട്ടെ എന്ന ആശംസിച്ച അദ്ദേഹം നടിയോട് ഹൈദരാബാദിൽ തന്നെ സെറ്റിലാവണമെന്ന് പറയുകയും ചെയ്തു.

അടുത്തിടെ ഇന്ത്യാ ടുഡേയ്‌ക്ക് നൽകിയ ഒരു അഭിമുഖത്തിൽ വിവാഹത്തെ കുറിച്ച് മൃണാളിനോട് ചോദിച്ചിരുന്നു. വീട്ടുകാർ തനിക്ക് അനുയോജ്യനായ വരനെ തിരയുന്നുണ്ടെന്നും വിവാഹം കഴിക്കാൻ വീട്ടിൽ നിന്ന് സമ്മർദ്ദമുണ്ടെന്നും മൃണാൾ പറയുകയുണ്ടായി. നേരത്തെ ഒരു പ്രണയമുണ്ടായിരുന്നെന്നും എന്നാൽ അത് ബ്രേക്കപ്പ് ആയതായും മൃണാൾ മുൻപ് പറഞ്ഞിരുന്നു. താൻ അഭിനയത്തിൽ തുടരുന്നത് അംഗീകരിക്കാത്തതിനാലാണ് കാമുകനുമായുള്ള ബന്ധം വേണ്ടെന്ന് വെച്ചതെന്നാണ് മൃണാൾ മറ്റൊരു അഭിമുഖത്തിൽ പറഞ്ഞത്.

Mrunal Thakur

'കാമുകൻ ഓടിപ്പോയി. നീ ഒരു നടിയാണ്, എനിക്ക് ഇത് കൈകാര്യം ചെയ്യാൻ കഴിയില്ല' എന്നായിരുന്നു അയാൾ പറഞ്ഞത്. വളരെ യാഥാസ്ഥിതിക കുടുംബ പശ്ചാത്തലത്തിൽ നിന്നുമുള്ള ആളായിരുന്നു, ഞാൻ അവനെ കുറ്റപ്പെടുത്തുന്നില്ല, അങ്ങനെയാണ് അവൻ വളർന്നത്. ഒരു കണക്കിന് ആ ബന്ധം വേണ്ടെന്ന് വെച്ചത് നല്ലതാണ്',

'കാരണം ഭാവിയിൽ, ഞങ്ങൾ കുട്ടികളെ വളർത്തുമ്പോൾ, ഞാൻ വളർത്തുന്നത് പോലെയാകില്ല അവൻ വളർത്തുക. ഇത് എന്ത് ആണെന്ന് ചിലപ്പോൾ കുട്ടികൾ തന്നെ ചോദിച്ചേക്കും', എന്നായിരുന്നു മൃണാലിന്റെ വാക്കുകൾ. അതേസമയം വിവാഹം സംബന്ധിച്ച് വരുന്ന റിപ്പോർട്ടുകളിൽ മൃണാൾ എന്താകും പറയുക എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

Read more about: mrunal thakur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X