അമേരിക്കയിലെ ജീവിതവും സിനിമയും ഉപേക്ഷിച്ച് ഗീത ആത്മീയതയിലേക്കോ? ശ്രദ്ധനേടി മുകേഷിന്റെ വാക്കുകളും!

ഒരുകാലത്ത് മലയാളം അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് ഗീത. നിരവധി ശക്തമായ കഥാപാത്രങ്ങളെ നടി വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ നിന്നുള്ള ഗീതയ്ക്ക് വലിയ സ്വീകാര്യതയാണ് മലയാളി പ്രേക്ഷകർക്കിടയിൽ ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങാൻ ഗീതയ്ക്ക് സാധിച്ചു. 70കളുടെ അവസാനം സിനിമയിലേക്ക് എത്തിയ ഗീത എൺപതുകളിലും തൊണ്ണൂറുകളിലുമാണ് ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചത്.

ഇതിനിടെ മലയാളത്തിൽ ചെയ്ത സിനിമകൾ പലതും സൂപ്പർ ഹിറ്റുകളായി. മമ്മൂട്ടിക്കും മോഹൻലാലിനും, റഹ്മാനും ഒപ്പം നായിക വേഷത്തിൽ തിളങ്ങിനിന്ന ഗീത ഇപ്പോൾ അമ്മ വേഷങ്ങളിലാണ് എത്തുന്നത്. വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത ഗീത തിരിച്ചെത്തിയത് മുതലാണ് അമ്മ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. 1997 ലായിരുന്നു ഗീതയുടെ വിവാഹം. അമേരിക്കയിൽ ചാർറ്റേർഡ് അക്കൗണ്ടന്റായ വാസനാണ് ഗീതയെ വിവാഹം ചെയ്തത്. പിന്നീട് 1999 ൽ ഒരു മകൻ ജനിച്ച ശേഷം 2002 ലാണ് ഗീത തിരിച്ചെത്തുന്നത്.

geetha

തിരിച്ചുവരവിൽ ചില ടെലിവിഷൻ പരമ്പരകളിലും ഗീത അഭിനയിച്ചിരുന്നു. എന്നാൽ ഇപ്പോൾ രണ്ടു വർഷത്തിലേറെയായി ഗീതയെ സിനിമകളിൽ കണ്ടിട്ട്. അതിനിടെ നടി ആത്മീയപാതയിലേക്ക് തിരിഞ്ഞുവെന്ന ചില വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തമിഴ് നടനും സിനിമാ നിരൂപകനുമായ ബയിൽവാൻ രംഗനാഥന്റെ വാക്കുകളെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ടുകൾ.

സിനിമയിൽ അവസരങ്ങൾ കുറഞ്ഞതോടെ നടി ആത്മീയതയിലേക്ക് തിരിഞ്ഞു. തമിഴ്‌നാട്ടിലെ പുരാതന ക്ഷേത്രങ്ങളെല്ലാം സന്ദർശിച്ച്, അവിടെ മൂന്ന് ദിവസത്തോളമൊക്കെ താമസിച്ചു കൊണ്ട് നടക്കുകയാണ് ഗീത. ഒരു സ്വാമിനിയെ പോലെയാണ് ഇപ്പോഴത്തെ ജീവിതം എന്നായിരുന്നു ബയിൽവാൻ രംഗനാഥന്റെ വാക്കുകൾ. ഇതിനുപിന്നാലെയാണ് ബയിൽവാന്റെ വാക്കുകൾ ശരിവയ്ക്കുന്ന തരത്തിൽ ഗീത കഴിഞ്ഞ ദിവസം ശബരിമല ദർശനം നടത്തിയത്.

ഇതിനു പിന്നാലെ ഗീത ആത്‌മീയതയിലേക്ക് തിരിഞ്ഞോ എന്ന ചർച്ചകൾ സജീവമായിരിക്കുകയാണ്. സിനിമയിലെത്താൻ ഗീത ആഗ്രഹിച്ചതായിരുന്നില്ലെന്ന് മുൻപൊരിക്കൽ ഗീത പറഞ്ഞിരുന്നു. അമ്മയുടെ ഇഷ്ടത്തിനാണ് താൻ അഭിനയത്തിലേക്ക് എത്തിയതെന്നാണ് ഗീത പറഞ്ഞത്. അതുകൊണ്ട് തന്നെ ഇത്രയും വർഷങ്ങൾ പൂർത്തിയായ സ്ഥിതിക്ക് ഗീത മനഃപൂർവം സിനിമകളിൽ നിന്നും മാറി നിൽക്കുന്നതാണോ എന്ന സംശയവും ആരാധകർക്ക് വന്നിട്ടുണ്ട്.

അതിനിടെ നടിയുടെ അമേരിക്കൻ ജീവിതവും ഗീതയെ കുറിച്ച് നടൻ മുകേഷ് പറഞ്ഞ വാക്കുകളും ശ്രദ്ധനേടുന്നുണ്ട്. വിവാഹശേഷം ഭർത്താവിനും മകനുമൊപ്പം അമേരിക്കയിൽ ആയിരുന്നു ഗീതയുടെ താമസം. സ്വപ്നതുല്യമായ ജീവിതമാണ് താരം നയിച്ചിരുന്നത്. അമേരിക്കയിലെ ജീവിതം താൻ ആസ്വദിക്കുന്നുണ്ടെന്ന് മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ ഗീത പറഞ്ഞിരുന്നു.

geetha

അടുത്തിടെ നടൻ മുകേഷും ഗീതയേയും കുടുംബത്തെയും കുറിച്ച് വാചാലനായിരുന്നു. അമേരിക്കയിൽ ഗീതയുടെ ഭർത്താവിനെപോലെ ഒരു പാവം മനുഷ്യനെ കാണാൻ കഴിയില്ലെന്നാണ് മുകേഷ് പറഞ്ഞത്. ഗീതയ്ക്ക് ഏകമകനാണ്. കലാകാരന്മാർക്ക് ഏറെ ബഹുമാനം നൽകുന്ന ആളാണ്‌ ഗീതയുടെ ഭർത്താവെന്നും മുകേഷ് പറയുകയുണ്ടായി.

1978ലാണ് ഗീത സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഭൈരവി ആയിരുന്നു ആദ്യ ചിത്രം. ആദ്യ ചിത്രത്തിൽ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ സഹോദരി വേഷത്തിലാണ് ഗീത എത്തിയത്. ഏഴാം ക്‌ളാസിൽ പഠനം ഉപേക്ഷിച്ചാണ് താരം സിനിമയിലേക്ക് എത്തിയതെന്നും റിപ്പോർട്ടുണ്ട്. അതേസമയം എല്ലാ തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചെങ്കിലും ഗീതയ്ക്ക് മികച്ച അവസരങ്ങൾ ലഭിച്ചത് മലയാളത്തിൽ ആയിരുന്നു. ജിബൂട്ടി എന്ന മലയാള ചിത്രത്തിലാണ് ഗീത അവസാനമായി അഭിനയിച്ചത്.

More from Filmibeat

Read more about: geetha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X