»   » ആന്‍റണിയുടെ അനാവശ്യ ഇടപെടല്‍, പീറ്റര്‍ ഹെയ്‌നുമായി അസ്വാരസ്യം, ഒടിയന്‍ സംവിധായകനെ മാറ്റിയോ?

ആന്‍റണിയുടെ അനാവശ്യ ഇടപെടല്‍, പീറ്റര്‍ ഹെയ്‌നുമായി അസ്വാരസ്യം, ഒടിയന്‍ സംവിധായകനെ മാറ്റിയോ?

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രമായ വില്ലന് ശേഷം മോഹന്‍ലാല്‍ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്‍റെ അവസാന ഘട്ട ഷെഡ്യൂള്‍ ആരംഭിക്കാനിരിക്കെയാണ് സോഷ്യല്‍ മീഡിയയിലൂടെ സംവിധായകനെ മാറ്റിയെന്ന കിംവദന്തി പ്രചരിച്ചു തുടങ്ങിയത്.

ദുല്‍ഖറിന്‍റെ രാജകുമാരിയുടെ ചിത്രങ്ങള്‍ വൈറലാവുന്നു, മറിയത്തിന്‍റെ ലേറ്റസ്റ്റ് ചിത്രമിതാ!

അമൃതയുടെ കണ്ണീരിന് എന്നന്നേക്കുമായി അറുതി, ചന്ദനമഴ അവസാനിക്കുന്നു, ഞെട്ടലോടെ ആരാധകര്‍!

ദിലീപിന് സിനിമ ഇല്ലെന്ന് വ്യാജപ്രചാരണം, വിദേശത്ത് നിന്നെത്തിയ താരത്തെ കാത്ത് അണിയറപ്രവര്‍ത്തകര്‍!

നിര്‍മ്മാതാവും സംവിധായകനും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്നും സ്റ്റണ്ട് ഡയറക്ടറായ പീറ്റര്‍ ഹെയ്നുമായും സംവിധായകന് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും ഇത് കാരണം അണിയറപ്രവര്‍ത്തകര്‍ രണ്ടായി തിരിഞ്ഞുെവെന്നൊക്കെയുള്ള അപവാദമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോനെ മാറ്റി പത്മകുമാറിനെ സംവിധാനം ഏല്‍പ്പിച്ചുവെന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഇവര്‍ രണ്ടും ഇതുവരെ അറിഞ്ഞിട്ടില്ലെന്നുള്ളതാണ് ഏറെ രസകരം.

ആന്‍റണി പെരുമ്പാവൂരിന്‍റെ അനാവശ്യ ഇടപെടല്‍

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിന് വേണ്ടി അനാവശ്യമായ ഇടപെടലുകള്‍ അദ്ദേഹം നടത്തുന്നത് സംവിധായകന് ഇഷ്ടപ്പെടുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളിലാണെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഇതോടെ ആരാധകരാണ് അങ്കലാപ്പിലായത്. ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. അതിനിടയിലാണ് ഇത്തരമൊരു വാര്‍ത്ത ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിയിട്ടുള്ളത്.

ചിത്രീകരണത്തിനിടയിലെ അസ്വാരസ്യം

സിനിമയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പുറത്ത് പോകരുതെന്ന തരത്തില്‍ സംവിധായകന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കഥയും സൂചനകളും സസ്‌പെന്‍സും അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതിന്‍രെ ഭാഗമായാണ് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയത്. എന്നാല്‍ ചിലര്‍ ഇത് പാലിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ക്ലൈമാക്‌സ് ചിത്രീകരണത്തില്‍ ഇടപെടുന്നു

സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടയില്‍ മറ്റൊരു സംവിധായകന്‍ ഇടപെടുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. പിന്നീട് ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ചിത്രീകരണത്തിന് നേതൃത്വം നല്‍കുന്നതെന്നും വാര്‍ത്തകള്‍ വരികയായിരുന്നു. എന്നാല്‍ അദ്ദേഹത്തിനൊപ്പം പത്മകുമാറും സഹായിത്തിനുണ്ടായിരുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിരുന്നു.

നിര്‍മ്മാതാവിന്റെ ഇടപെടല്‍

ഒടിയന്റെ ചിത്രീകരണത്തിനിടയില്‍ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നത് സംവിധായകനെ വെട്ടിലാക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിര്‍മ്മാതാവ് നടത്തുന്ന അനാവശ്യമായ ഇടപെടലുകളില്‍ സംവിധായകന്‍ അതൃപ്തനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബോളിവുഡിലെ അണിയറപ്രവര്‍ത്തകരെ ഒപ്പം ചേര്‍ക്കാന്‍

ബോളിവുഡ് സിനിമയിലെ പ്രമുഖരെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാക്കാനുള്ള തീരുമാനത്തിലായിരുന്നു സംവിധായകന്‍. എന്നാല്‍ നിര്‍മ്മാതാവിനും മറ്റുള്ളവര്‍ക്കും ഇതില്‍ താല്‍പര്യമില്ലെന്ന തരത്തിലും പ്രചാരണങ്ങളുണ്ട്.

പീറ്റര്‍ ഹെയ്നുമായി വിയോജിപ്പ്

പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്നും മോഹന്‍ലാലും ഈ ചിത്രത്തിലൂടെ ഒരുമിക്കുകയാണ്. ഇരുവര്‍ക്കുമിടയില്‍ അത്രശുഭകരമായ കാര്യങ്ങളല്ല നടക്കുന്നതെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

സംവിധായകന്റെ നിര്‍ദേശത്തെ അവഗണിക്കുന്നു

സംവിധായകന്റെ നിര്‍ദേശം അവഗണിക്കുന്ന തരത്തിലുള്ള നീക്കത്തില്‍ അണിയറപ്രവര്‍ത്തകര്‍ ഞെട്ടിയിരുന്നു. കഥയും കഥാസാഹചര്യങ്ങളും പുറത്തു പോവാതിരിക്കാന്‍ വേണിടിയാണ് ചിത്രങ്ങള്‍ പുറത്തുവിടരുതെന്ന് പറയാന്‍ കാരണം.

സംയമനം പാലിക്കുന്നു

ഒടിയന്റെ അണിയറപ്രവര്‍ത്തകരില്‍ പ്രധാനികളിലൊരാള്‍ നടത്തിയ നീക്കത്തില്‍ അമര്‍ഷം ഉണ്ടെങ്കിലും ആത്മസംയമനം പാലിക്കുകയാണ് സംവിധായകന്‍. അതിനിടയിലാണ് സംവിധായകനെ മാറ്റിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.

ആരാധകര്‍ക്ക് ആശങ്ക

മോഹന്‍ലാലിന്‍റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഒടിയന് വേണ്ടി കാത്തിരിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്നതിനിടയില്‍ കേള്‍ക്കുന്ന വാര്‍ത്ത ആരാധകരെയും ആശങ്കയിലാക്കിയിട്ടുണ്ട്. അവസാന ഘട്ട ഷെഡ്യൂളിലേക്കുള്ള തയ്യാറെടുപ്പിലാമഅ മോഹന്‍ലാല്‍. ഡിസംബര്‍ 20നാണ് അവസാന ഘട്ട ഷെഡ്യൂള്‍ ആരംഭിക്കുന്നത്.

മോഹന്‍ലാലിന് വിശ്വാസമില്ലെന്ന് റിപ്പോര്‍ട്ടുകള്‍

പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോനില്‍ വേണ്ടത്ര വിശ്വാസമില്ലാത്തതിനാലാണ് മോഹന്‍ലാല്‍ ശിക്കാര്‍ സംവിധായകനായ പത്മകുമാറിനെ ചിത്രത്തിലേക്ക് ക്ഷണിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒടിയനൊപ്പം പത്മകുമാര്‍ ജോയിന്‍ ചെയ്തതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ശക്തമായത്.

സംവിധായകനെ മാറ്റിയോ?

മലയാള സിനിമ ഇതുവരെ കാണാത്ത രൂപഭാവത്തിലൊരുങ്ങുന്ന ഒടിയന്റെ സംവിധയകനെ മാറ്റിയെന്ന വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രചരിച്ചത്. ഇതോടെയാണ് ആരാധകര്‍ക്ക് ആശങ്കയായത്.

സംവിധായകന്റെ മറുപടി

ഒടിയന്റെ സെറ്റില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന ചോദ്യത്തിന് സംവിധായകന്‍ നല്‍കിയ മറുപടി നോക്കൂ. സംവിധായകനെ മാറ്റിയെന്ന വാര്‍ത്തയെക്കുറിച്ച് ഞാനും പപ്പേട്ടനും കേട്ടു. 45 ദിവസത്തെ ചിത്രീകരണത്തിനിടയില്‍ അങ്ങനെയൊരു കാര്യം കണ്ടിട്ടില്ലെന്ന് സംവിധായകന്‍ മറുപടി നല്‍കിയതായുള്ള സ്‌ക്രീന്‍ ഷോട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

പ്രതികരണം അര്‍ഹിക്കുന്നില്ല

മറ്റൊരു പുതുമുഖ സംവിധായകനും ലഭിക്കാത്തത്ര സ്വീകാര്യതയാണ് വിഎ ശ്രീകുമാര്‍ മേനോന് ലഭിക്കുന്നത്. തെറ്റായ വാര്‍ത്തകളെ അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളയുന്നു. പ്രതികരണം പോലും അര്‍ഹിക്കാത്ത വാര്‍ത്തയാണ് ഇതെന്നുമാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന മറുപടി.

ഒടിവിദ്യ പ്രയോഗിക്കുന്നവന്‍

20 നൂറ്റാണ്ടിന്റെ പകുതി വരെ നിലനിന്നിരുന്നുവെന്ന വിശ്വസിക്കുന്ന പ്രധാന മിത്തുകളിലൊന്നാണ് ഒടിവിദ്യ. ഇത് പ്രയോഗിക്കുന്ന ആളെയാണ് ഒടിയനെന്ന് വിശേഷിപ്പിക്കുന്നത്. ശത്രുവിനെ അവരറിയാതെ തന്നെ വക വരുത്തുന്നതിന് വേണ്ടിയാണ് ഒടിവിദ്യ പ്രയോഗിച്ചു വരുന്നത്.

ശക്തമായ മാന്ത്രിക വിദ്യ

എതിരാളി ജനിച്ച വര്‍ഷം, ദിനം, ജന്‍മനക്ഷത്രം തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കി ഒടിവിദ്യയിലെ പ്രധാന മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് ഒരു ചുള്ളിക്കമ്പ് ഒടിച്ചാല്‍ എതിരാളിയുടെ നട്ടെല്ലു തകര്‍ന്ന് അയാള്‍ മരിക്കുമെന്നാണ് ഒടിവിദ്യ സൂചിപ്പിക്കുന്നത്. അത്ര ശക്തമായ മാന്ത്രിക വിദ്യയാണ് ഒടിയന്‍മാര്‍ പ്രയോഗിക്കുന്നത്.

രണ്ടാമൂഴത്തിന്‍റെ ഭാവി

രണ്ടാമൂഴത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതിന് പ്രധാന ഘടകമായി ഒടിയനും ഉണ്ടാവും. അവിശ്വസനീയമായ മിത്തിനെ എങ്ങനെ സിനിമയില്‍ അവതരിപ്പിക്കുമെന്നറിയാനായാണ് മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

English summary
VA Sreekumar Menon and Peter hein raw makes fake news

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X