»   » ദിലീപിന് സിനിമ ഇല്ലെന്ന് വ്യാജപ്രചാരണം, വിദേശത്ത് നിന്നെത്തിയ താരത്തെ കാത്ത് അണിയറപ്രവര്‍ത്തകര്‍!

ദിലീപിന് സിനിമ ഇല്ലെന്ന് വ്യാജപ്രചാരണം, വിദേശത്ത് നിന്നെത്തിയ താരത്തെ കാത്ത് അണിയറപ്രവര്‍ത്തകര്‍!

Posted By:
Subscribe to Filmibeat Malayalam

കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിനെ നായകനാക്കി സിനിമയൊരുക്കാന്‍ അണിയറപ്രവര്‍ത്തകര്‍ മടിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ദേപുട്ട് ദുബായ് റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് ശേഷം തിരിച്ചെത്തിയ താരത്തിനെ കാത്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

നയന്‍താരയ്ക്കും ചിമ്പുവിനും വേണ്ടി മാമാപ്പണി, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവസംവിധായകന്‍!

അന്നെടുത്ത തീരുമാനം തെറ്റായിരുന്നു, നഷ്ടബോധമുണ്ടന്ന് ലിസി, സിനിമയിലേക്ക് തിരിച്ചെത്തുന്നു!

കമ്മാരസംഭവവും പ്രൊഫസര്‍ ഡിങ്കനും പൂര്‍ത്തിയാക്കുന്നതിനിടയിലാണ് ദിലീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തെക്കുറിച്ച് നാദിര്‍ഷ പ്രഖ്യാപിച്ചത്. കേശു ഈ വീടിന്റെ നാഥനെന്നാണ് ചിത്രത്തിന് പേര് നല്‍കിയത്.

ദിലീപിന് സിനിമയില്ലെന്ന് ആര് പറഞ്ഞു?

വിദേശത്തുനിന്നും തിരിച്ചെത്തിയ ദിലീപിനെ കാത്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം, പ്രൊഫസര്‍ ഡിങ്കന്‍ തുടങ്ങിയ സിനിമകല്‍ പൂര്‍ത്തിയാക്കുന്നതിനിടയിലാണ് പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചിട്ടുള്ളത്.

കേശു ഈ വീടിന്റെ നാഥന്‍

സംവിധായകനായ നാദിര്‍ഷയും അഭിനേതാവായ ദിലീപും ഒരുമിച്ചെത്തുന്ന ചിത്രമാണ് കേശു ഈ വീടിന്‍റെ നാഥന്‍. ഫഹദ് ഫാസില്‍ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിരക്കഥാകൃത്ത് സജീവ് പാഴൂരാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

രാമലീലയിലൂടെ ലഭിച്ച സ്വീകാര്യത

കുടുംബപ്രേക്ഷകരുടെയും കുട്ടികളുടെയും സ്വന്തം താരമായ ദിലീപിന് രാമലീലയിലൂടെ മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടര്‍ന്ന് അറസ്റ്റും ജയില്‍വാസവുമെല്ലാം കഴിഞ്ഞുവെങ്കിലും താരത്തിന്റെ സ്വീകാര്യതയ്ക്ക് കുറവ് വന്നിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നത്.

ആശങ്കകള്‍ അസ്ഥാനത്ത്

ദിലീപിനെ നായകനാക്കി സിനിമയെടുക്കാന്‍ ആശങ്കപ്പെടുന്നതില്‍ കാര്യമില്ലെന്ന് രാമലീലയുടെ വിജയം തെളിയിച്ചു. ചിത്രം റിലീസിന് തയ്യാറെടുക്കുന്നതിന് മുന്‍പായിരുന്നു ദിലീപ് അറസ്റ്റിലായത്.

കമ്മാരസംഭവത്തിനായി കാത്തിരിക്കുന്നു

രാമലീലയ്ക്ക് ശേഷം പുറത്തിറങ്ങുന്ന കമ്മാരസംഭവത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിഷു റിലീസായാണ് കമ്മാരസംഭവം തിയേറ്ററുകളിലേക്കെത്തുന്നത്. ഈ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ദിലീപിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

English summary
Dileep's upcoming projects.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X