For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ ശേഷം ഗ്ലാമര്‍ വേഷം വിലക്കിയത് നാഗ ചൈതന്യ; പുഷ്പയിലെ സാമിന്റെ ഡാന്‍സിനെ പറ്റി ചര്‍ച്ച

  |

  തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. ദ ഫാമിലി മാന്‍ സീസണ്‍ ടുവിലൂടെ ഒടിടി ലോകത്തും സാന്നിധ്യം അറിയിച്ച സമാന്ത ഇപ്പോള്‍ ബോളിവുഡിലേക്ക് ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനിടെയായിരുന്നു ആരാധകരെ ഞെട്ടിച്ചു കൊണ്ട് സമാന്തയും നാഗ ചൈതന്യയും പിരിയുകയാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. ഒരുമാസത്തോളം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ സമാന്തയും നാഗ ചൈതന്യയും തന്നെ ഔദ്യോഗികമായി തങ്ങള്‍ പിരിയുകാണെന്ന വാര്‍ത്ത ആരാധകരെ അറിയിക്കുകയായിരുന്നു.

  ഗ്ലാമറസ് വേഷത്തിൽ അമല പോൾ; സ്റ്റൈലിഷ് ചിത്രങ്ങൾ കാണാം

  വിവാഹ മോചനത്തിന് ശേഷം സമാന്തയുടെ പുതിയ പ്രൊജക്ടുകള്‍ എന്തായിരിക്കും എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. ഇതിനിടെയാണ് താരം ബോളിവുഡിലേക്കുള്ള ചുവടുമാറ്റത്തിനായി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇപ്പോഴിതാ സമാന്തയുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. അല്ലു അര്‍ജനും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ പുഷ്പയില്‍ സമാന്ത ഒരു ഡാന്‍സ് നമ്പര്‍ ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

  വന്‍ പ്രതിഫലത്തിനാണ് സമാന്ത പുഷ്പയിലെ പാട്ടില്‍ ചുവടുവെക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം അവസാനത്തോടെ ഗാനം ചിത്രീകരിക്കുമെന്നും ഇതുവരെ കാണാത്ത ഗ്ലാമര്‍ വേഷത്തിലായിരിക്കും സമാന്ത പാട്ടിലെത്തുക എന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ റിപ്പോര്‍ട്ടുഖല്‍ പുറത്തുവന്നതിന് പിന്നാലെ മറ്റൊരു ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. നാഗ ചൈതന്യയെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്.


  വിവാഹ ശേഷം സമാന്ത ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിരുന്നില്ല. ഇതിന്റെ പിന്നില്‍ മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയും അദ്ദേഹത്തിന്റെ കുടുംബവുമാണെന്നാണ് ചിലര്‍ പറയുന്നത്. ഭര്‍ത്താവിന്റെ കുടുംബത്തിന്റെ നിലപാടിന് അനുസരിച്ചാണ് സമാന്ത അത്തരം വേഷങ്ങള്‍ ഒഴിവാക്കിയിരുന്നതെന്നും സമാന്തയെ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ നാഗ ചൈതന്യ അനുവദിച്ചിരുന്നില്ലെന്നും അതാണ് വിവാഹ മോചനത്തിന് പിന്നാലെ സമാന്ത ഡാന്‍സ് നമ്പര്‍ ചെയ്യാന്‍ തീരുമാനിച്ചതെന്നുമാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്.

  പിന്നാലെ ചിലര്‍ ഇതിനെ എതിര്‍ത്തു കൊണ്ടും രംഗത്ത് എത്തി. നാഗ ചൈതന്യ അത്തരക്കാരനല്ലെന്നാണ് അവര്‍ പറയുന്നത്. സിനിമാതാരങ്ങളുടെ കുടുംബമാണ് നാഗ ചൈതന്യയുടേത്. ഇങ്ങനൊരു പ്രശ്‌നമുണ്ടായിരുന്നുവെങ്കില്‍ ഒരിക്കലും നാഗ ചൈതന്യ ഒരു നടിയെ വിവാഹം കഴിക്കുമായിരുന്നില്ലെന്നും അവര്‍ പറയുന്നു. ഇതെല്ലാം തീര്‍ത്തും അടിസ്ഥാന രഹിതമായ ചര്‍ച്ചകളാണെന്നും രണ്ടു കൂട്ടരുടേയും വാദങ്ങള്‍ പൊള്ളയാണെന്നും യാതൊരു കഴമ്പുമില്ലാത്തതാണെന്നും വേറൊരു കൂട്ടര്‍ അഭിപ്രായപ്പെടുന്നുണ്ട്.

  അതേസമയം, ഒരു മുഴുവന്‍ സിനിമയില്‍ അഭിനയിക്കുന്നതിന് സമാനമായ തുകയേക്കാള്‍ കൂടുതല്‍ പ്രതിഫലമാണ് സാമന്ത ചോദിച്ചത് എന്നാണ് തെലുങ്കില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് കോടിയാണ് ചിത്രത്തിലെ ഗാനത്തില്‍ ചുവടുവെക്കാനായി സമാന്തയ്ക്ക് ലഭിക്കുന്ന പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍. പുഷ്പയുടെ സംവിധായകന്‍ സുകുമാറിനോടുള്ള ബഹുമാനവും അല്ലു അര്‍ജുനൊപ്പം സണ്‍ ഓഫ് സത്യമൂര്‍ത്തി അടക്കമുള്ള സിനിമകള്‍ ചെയ്തതിലെ അടുപ്പവും കണക്കിലെടുത്താണ് സാമന്ത പുഷ്പയിലെ നൃത്തരംഗം അവതരിപ്പിക്കാമെന്ന് സമ്മതിച്ചത്. മൈത്രി മൂവിസുമായി മുമ്പും പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് സാമന്ത എന്നതും യെസ് എന്ന തീരുമാനത്തിലേക്ക് താരത്തെ എത്തിക്കുകയായിരുന്നു.

  പേളി മാണി മുതല്‍ ആര്യ വരെ; താരപ്രഭയില്‍ നിന്നും സംരംഭകയുടെ കുപ്പായത്തിലേക്ക്

  Recommended Video

  ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam

  അതേസമയം സമാന്ത പുതിയ സിനിമകളുടെ ചര്‍ച്ചകളുടെ തിരക്കിലാണ്. താപ്‌സി പന്നുവിന്റെ നിര്‍മ്മാണ കമ്പനിയായ ഔട്ട് സൈഡേഴ്‌സ് ഫിലിംസിന്റെ സിനിമയിലൂടെയാകും സമാന്ത ബോളിവുഡിലെത്തുക എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ് ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയ്ക്ക് പകരം സമാന്തയാകും നായികയാവുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫാമിലി മാനിന് ശേഷം സമാന്തയുടെ അടുത്ത പ്രകടനം കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Read more about: samantha naga chaitanya
  English summary
  Social Media Says Naga Chaitanya Restricted Samantha From Doing Glamorous Roles
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X