സണ്ണി ലിയോണിന്റെ ആദ്യ ചിത്രം റിലീസിനൊരുങ്ങുന്നു, നായകൻ നിഷാന്ത് സാഗർ...

ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും കൈനിറയെ ആരാധകരുളള താരമാണ് നടി സണ്ണി ലിയോൺ.മുൻപ് പോൺ സിനിമ മേഖലയിൽ സജീവമായിരുന്നു താരം. ഒരു പോൺ താരത്തിന് നൽകുന്ന സ്നേഹവും പരിഗണനയുമല്ല ആരാധകരിൽ നിന്ന് താരത്തിന് ലഭിക്കുന്നത്. ജോലിയും ജീവിതവും വ്യത്യസ്തമാണെന്ന് സ്വന്തം ജീവിതത്തിലൂടെ സണ്ണി തെളിയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയിൽ സജീവമാണ് താരം.

 Sunny Leon

ഇപ്പോഴിത സണ്ണി ലിയോൺ ആദ്യമായി അഭിനയിച്ച ചിത്രം റിലീസിനെത്തുന്നതായി റിപ്പോർട്ട് . സോഷ്യൽ മീഡിയയിലൂടെയാണ് വാർത്ത പ്രചരിക്കുന്നത്.ഡിസ്റ്റ്രിബ്യൂഷൻ തർക്കങ്ങളെത്തുടർന്ന് റിലീസ് മുടങ്ങിയ പൈറേറ്റ്സ് ഓഫ് ബ്ലഡ് എന്ന സിനിമയാണ് പ്രദർശനത്തിനെത്തുന്നതത്രെ. മലയാളി പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന മറ്റൊരു സംഗതിയും ഈ ചിത്രത്തിലുണ്ട്. സണ്ണിയുടെ നായകനായി എത്തുന്നത് മലയാളി താരം നിഷാന്ത് സാഗറാണ്. ഇവരുടെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

നിഷാന്ത് സാഗറിനെ കൂടാതെ പട്ടണം റഷീദ് ഉൾപ്പടെയുള്ള നിരവധി മലയാളി സാങ്കേതിക പ്രവർത്തകർ ഈ ചിത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.
മാർക്ക് റാറ്ററിങ് എന്ന അമേരിക്കൻ സംവിധായകനാണ് പൈറേറ്റ്സ് ഓഫ് ബ്ലഡ് എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളും.മിക്സിങും മറ്റും നടന്നത് ചെന്നൈയിലാണ്. 2008 ൽ ആയിരുന്നു ആദ്യമായി സിനിമ പ്രദർശനത്തിനൊരുങ്ങിയത്. എന്നാൽ പിന്നീട് ഇത് മുടങ്ങി പോകുകയായിരുന്നു.

പോൺ കരിയർ തുടങ്ങുന്നതിന് മുൻപ് സണ്ണി അഭിനയിച്ച ചിത്രമായിരുന്നു ഇത് . ഇത്രയും വർഷത്തിന് ശേഷം സണ്ണിയുടെ ചിത്രം തിയേറ്ററുകളിൽ എത്തുന്ന ത്രില്ലിലാണ് ആരാധകർ. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇരുവരുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനെ തുടർന്നാണ് ഈ സിനിമയെ കുറിച്ച് ചർച്ച ആരംഭിക്കുന്നത്. യൂട്യൂബിൽ ചിത്രത്തിന്റെ ചില ഭാഗങ്ങളുടെ വിഡിയോ ലഭ്യമാണ്. സണ്ണി ലിയോൺ ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും ചുവട്വെച്ചു കഴിഞ്ഞു.

ഭാസ്കരൻ തട്ടാനായി ആദ്യം തീരുമാനിച്ചത് മോഹൻലാലിനെ, ശ്രീനിവാസൻ ചിത്രത്തിലെ നായകനാകാൻ കാരണം ഇന്നസെന്റ്.

More from Filmibeat

Read more about: sunny leone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X