»   »  അമല ഉടമ്പടികള്‍ തെറ്റിച്ചു, വിവാഹ മോചനത്തിന്റെ ഒന്നാമത്തെ കാരണം

അമല ഉടമ്പടികള്‍ തെറ്റിച്ചു, വിവാഹ മോചനത്തിന്റെ ഒന്നാമത്തെ കാരണം

Posted By: Rohini
Subscribe to Filmibeat Malayalam

അമല പോളിന്റെയും എ എല്‍ വിജയ് യുടെയും വിവാഹ മോചനത്തിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ ആരാധകര്‍ മുക്തരായിട്ടില്ല. വിജയ് യും വിജയ് യുടെ കുടുംബവും വിവാഹ മോചന വാര്‍ത്ത സ്ഥിരീകരിച്ചു കഴിഞ്ഞു.

അമല ആര് പറഞ്ഞിട്ടും കേള്‍ക്കാത്ത പെണ്ണ്; വിവാഹ മോചനത്തെ കുറിച്ച് വിജയ് യുടെ അച്ഛന്‍ പറയുന്നു

അമല പോളിന് ഒരു പ്രമുഖ നടനുമായുള്ള അടുപ്പമാണ് വിവാഹ മോചനത്തിന് കാരണം എന്ന തരത്തില്‍ തുടക്കത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അമലയുടെ സിനിമാ മോഹമാണ് വിവാഹ മോചനത്തിന് കാരണം എന്ന് പിന്നീട് വിജയ് യുടെ കുടുംബം അറിയിച്ചു. 

അമല പോളിന്റെ വിവാഹ മോചനത്തിന്റെ ആദ്യ ഘട്ടം നടി വിവാഹത്തിന് മുമ്പ് വിജയ് യുമായി വാക്കാല്‍ സമ്മതിച്ച ഉടമ്പടി തെറ്റിച്ചതാണത്രെ. തമിഴില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ ഇപ്രകാരമാണ്, തുടര്‍ന്ന് വായിക്കാം

കുടുംബത്തെ അമല വേര്‍പെടുത്തി; വിവാഹമോചനത്തിന്റെ രണ്ടാമത്തെ കാരണം

അമല ഉടമ്പടികള്‍ തെറ്റിച്ചു, വിവാഹ മോചനത്തിന്റെ ഒന്നാമത്തെ കാരണം

എ എല്‍ വിജയ് സംവിധാനം ചെയ്ത ദൈവത്തിരുമകള്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തുകൊണ്ട് അമല പോള്‍ എത്തിയിരുന്നു. ഈ ചിത്രത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലായത്. അമല പോളാണ് പ്രണയം ആദ്യം തുറന്ന് പറഞ്ഞത്. ഇരു കുടുംബക്കാര്‍ക്കും എതിര്‍പ്പില്ലാത്തതുകൊണ്ട് വിവാഹത്തിന് വലിയ വെല്ലുവിളികളൊന്നും നേരിടേണ്ടി വന്നില്ല

അമല ഉടമ്പടികള്‍ തെറ്റിച്ചു, വിവാഹ മോചനത്തിന്റെ ഒന്നാമത്തെ കാരണം

വിവാഹം കഴിക്കാം എന്ന് തീരുമാനിച്ച ശേഷം വിജയ് ഒരു ആവശ്യം പറയുകയും അമല അത് അംഗീകരിയ്ക്കുകയും ചെയ്തിരുന്നു. മറ്റൊന്നുമല്ല, അഭിനയം തുടരാന്‍ പാടില്ല എന്നത് തന്നെ. കരാറൊപ്പിട്ട ചിത്രങ്ങള്‍ തീര്‍ത്തു കഴിഞ്ഞാല്‍ പിന്നെ അഭിനയിക്കില്ല എന്ന് അമലയും വാക്ക് കൊടുത്തു.

അമല ഉടമ്പടികള്‍ തെറ്റിച്ചു, വിവാഹ മോചനത്തിന്റെ ഒന്നാമത്തെ കാരണം

കരാറൊപ്പിട്ട രണ്ട് ചിത്രങ്ങളാണ് വിവാഹം കഴിക്കുമ്പോള്‍ അമല പോളിന് ഉണ്ടായിരുന്നത്. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ലൈല ഓ ലൈലയും തമിഴില്‍ ധനുഷിനൊപ്പം ഉണ്ടായിരുന്ന വേലയില്ലാ പട്ടധാരിയും. എന്നാല്‍ ഇതിന് ശേഷവും അമല പതിയെ ചിത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങി.

അമല ഉടമ്പടികള്‍ തെറ്റിച്ചു, വിവാഹ മോചനത്തിന്റെ ഒന്നാമത്തെ കാരണം

സൂര്യയുടെ ചിത്രം അഭിനയം പ്രധാന്യം എന്നൊക്കെ പറഞ്ഞ് അമല പസങ്ക് എന്ന ചിത്രം ഏറ്റെടുത്തു. അതിന് ശേഷം അഭിനയ പ്രധാന്യമുള്ള മറ്റൊരു വേഷം കൂടെ കിട്ടി എന്ന് പറഞ്ഞ് ധനുഷ് നിര്‍മിച്ച അമ്മ കണക്ക് എന്ന ചിത്രം ചെയ്തു. അതിനിടയില്‍ മലയാളത്തിലും അമല ചിത്രങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങി. ധനുഷിന്റെ നായികയായി വട ചെന്നൈ എന്ന ചിത്രവും ഏറ്റെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ ശക്തമായത്.

English summary
Three Reason behind Amala Paul- Vijay Divorce

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam