കുടുംബത്തെ അമല വേര്‍പെടുത്തി; വിവാഹമോചനത്തിന്റെ രണ്ടാമത്തെ കാരണം
അമല പോളിന്റെയും വിജയ് യുടെ വിവാഹ മോചനത്തിന് കാരണം ഒന്നേ ഉള്ളൂ എങ്കിലും അതിന് ഒരുപാട് ഘട്ടങ്ങളുണ്ടായിരുന്നു. അമലയുടെ ഭാഗത്തെ തെറ്റുകള്‍ ചൂണ്ടി കാണിച്ചുകൊണ്ടാണ് വിജയ് യുടെ കുടുംബം വിവാഹ മോചനം ആവശ്യപ്പെടുന്നത്.
അമല പോളിന്റെ സിനിമാ മോഹമാണ് അത്യന്തികമായി വിവാഹ മോചനത്തില്‍ എത്തിച്ചത്. എന്നാല്‍ അതിന് മുമ്പ് ചില പ്രശ്‌നങ്ങളും അമല - വിജയ് ദാമ്പത്യത്തില്‍ നടന്നിരുന്നുവത്രെ.

കുടുംബത്തെ അമല വേര്‍പെടുത്തി; വിവാഹമോചനത്തിന്റെ രണ്ടാമത്തെ കാരണം
തമിഴില്‍ അറിയപ്പെടുന്ന കുടുംബമാണ് എ എല്‍ വിജയ് യുടേത്. നടനും നിര്‍മാതാവുമൊക്കെയാണ് വിജയ് യുടെ അച്ഛന്‍ അളകപ്പന്‍. കൂട്ടുകുടുംബമായി ഒത്തൊരുമയോടെയാണ് പോന്നിരുന്നത്.

കുടുംബത്തെ അമല വേര്‍പെടുത്തി; വിവാഹമോചനത്തിന്റെ രണ്ടാമത്തെ കാരണം
എന്നാല്‍ അമല പോളുമായുള്ള വിവാഹ ശേഷം, വിജയ് വീട്ടില്‍ നിന്നു മാറി എന്ന് വിജയ് യുടെ കുടുംബം പറയുന്നു. വിവാഹ ശേഷം വിജയും അമലയും മറ്റൊരു വീട്ടിലേക്ക് താമസം മാറിയത്രെ.

കുടുംബത്തെ അമല വേര്‍പെടുത്തി; വിവാഹമോചനത്തിന്റെ രണ്ടാമത്തെ കാരണം
വിജയ് താമസം മാറിയതിന് ആരും എതിര് പറഞ്ഞില്ല. മകന്‍ ഒരു കലാകാരനാണെന്നും, അദ്ദേഹത്തിന്റെ ജോലിക്ക് ഏകാന്തത ആവശ്യമായിരുന്നിരിക്കാം എന്നുമാണ് അച്ഛന്‍ അളകപ്പന്‍ പറഞ്ഞത്.

കുടുംബത്തെ അമല വേര്‍പെടുത്തി; വിവാഹമോചനത്തിന്റെ രണ്ടാമത്തെ കാരണം
വിജയ് പുതിയ ചിത്രങ്ങള്‍ ചെയ്തുകൊണ്ടിരിയ്ക്കുമ്പോള്‍ പിന്തുണയ്‌ക്കേണ്ട അമല പോള്‍ തന്റെ സിനിമകളുമായി എപ്പോഴും യാത്രയിലായിരുന്നു എന്നാണ് കേട്ടത്. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് രണ്ടാമത്തെ കാരണമായി പറയുന്നത്

Click it and Unblock the Notifications