സെറ്റിലിരുന്ന് മദ്യപിക്കുന്ന നടി തൃഷയോ? ചെയ്യാറു ബാലുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചോദ്യങ്ങളുമായി ആരാധകർ!
തെന്നിന്ത്യൻ സിനിമയിലെ സൗന്ദര്യ റാണിയാണ് തൃഷ കൃഷ്‍ണൻ. പ്രായം നാൽപത് ആയെങ്കിലും ഇരുപതുകാരിയുടെ സൗന്ദര്യത്തോടെയും ചുറുചുറുക്കോടെയും സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരം. തമിഴിന് പുറമെ തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും തൃഷയെ എന്നും ചേർത്ത് പിടിച്ചിട്ടുള്ളത് തമിഴ് പ്രേക്ഷകരാണ്. കരിയറിൽ മോശം ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴും തമിഴ് ആരാധകർ തന്നെ കൈവിട്ടിട്ടില്ലെന്ന് തൃഷ തന്നെ പറഞ്ഞിട്ടുണ്ട്.
1999ൽ പുറത്തിറങ്ങിയ ജോഡി എന്ന സിനിമയിൽ സിമ്രാന്റെ സുഹൃത്തായി എത്തിയ തൃഷ മൗനം പേസിയാദേ എന്ന സിനിമയുടെയാണ് നായികയാകുന്നത്. പിന്നീട് ഒരുപിടി സിനിമകളിലൂടെ തമിഴിലെ മുൻനിര നായികയായി മാറുകയായിരുന്നു. രജനികാന്ത്, കമൽഹാസൻ, വിജയ്, അജിത്, സൂര്യ, വിക്രം, ചിമ്പു, ധനുഷ്, കാർത്തി, ജയം രവി എന്നിങ്ങനെ തമിഴ് സിനിമയിലെ മിക്കവാറും എല്ലാ മുൻനിര നായകന്മാർക്കൊപ്പവും തൃഷ അഭിനയിച്ചിട്ടുണ്ട്.

അതേസമയം കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ തൃഷയെക്കുറിച്ച് ഗോസിപ്പുകൾക്കും കുറവുണ്ടായിരുന്നില്ല. റാണ ദഗുബതിയുമായുള്ള പ്രണയവും ബ്രേക്കപ്പും, വ്യവസായി വരുൺ മന്യനുമായി നിശ്ചയിച്ച വിവാഹം മുടങ്ങിയത് തുടങ്ങി പല സംഭവങ്ങളുടെ പേരിലും താരം വാർത്തകളിൽ നിറഞ്ഞിരുന്നു. ഇടക്കാലത്ത് തൃഷ മദ്യപാനിയാണെന്ന തരത്തിലും വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ മദ്യപാനിയായ ഒരു നടിയെ കുറിച്ച് മാധ്യമ പ്രവർത്തകനായ ചെയ്യാറു ബാലു പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
ഒരു സിനിമയിൽ അഭിനയിക്കവേ അടുത്തൊന്നും മദ്യം ലഭിക്കാനിട്ട് ഒരു നടി ആളെ വിട്ട് മദ്യം വാങ്ങി കുടിച്ചു എന്നാണ് ചെയ്യാറു ബാലു പറഞ്ഞത്. തമിഴിലെ ഒരു മുൻനിര നായകനും മുൻനിര നായികയും അഭിനയിക്കുന്ന സിനിമയായിരുന്നു അത്. സൈതാപ്പേട്ടയിലെ ഒരു ചേരി പ്രദേശത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. അന്ന് എലൈറ്റ് ഷോപ്പുകൾ ഒന്നും അവിടെ ഇല്ലായിരുന്നു. ബർമാ ബസാറിൽ നിന്ന് ആരോ നടിക്ക് മദ്യം വാങ്ങി നൽകി. അവർ അത് ഒരു കുപ്പിയിലേക്ക് മാറ്റി കുടിച്ചു എന്നാണ് ചെയ്യാറു ബാലു പറഞ്ഞത്.
പിന്നാലെ അത് തൃഷയാണോ എന്ന ചോദ്യവുമായി ആരാധകർ എത്തുകയായിരുന്നു. സെയ്താപ്പേട്ടയിലെ ചേരിപ്രദേശത്ത് ചിത്രീകരിച്ചത് ഏകദേശം ആറ് സിനിമകൾ മാത്രമാണ്. അന്നത്തെ മുൻനിര നടിയായിരുന്നു തൃഷ. അങ്ങനെയെങ്കിൽ ഷൂട്ടിംഗ് സ്പോട്ടിൽ മദ്യം വാങ്ങി കുടിച്ചത് തൃഷയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

തൃഷ മദ്യപിച്ച് റോഡിൽ കിടന്ന് ബഹളം വച്ചിട്ടുണ്ടെന്ന് ബയിൽവാൻ രംഗനാഥൻ അടുത്തിടെ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. അതും ആരാധകരുടെ സംശയത്തിന് കാരണമായിട്ടുണ്ട്. അതേസമയം, മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവന്റെ വിജയത്തിൽ തിളങ്ങി നിൽക്കുകയാണ് തൃഷ ഇപ്പോൾ. തൃഷയുടെ കുന്ദവിയെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ലിയോ, റാം എന്നിങ്ങനെ വമ്പൻ സിനിമകളാണ് തൃഷയുടേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്.
ഏകദേശം 13 വർഷങ്ങൾക്ക് ശേഷം വിജയും തൃഷയും ഒന്നിക്കുന്ന സിനിമയാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ലിയോ. വർഷങ്ങൾക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട ജോഡികളെ സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രം ഒക്ടോബർ 19ന് ആണ് തിയേറ്ററുകളിൽ എത്തുക.


Click it and Unblock the Notifications