വനിത വിജയകുമാർ നാലാമത്തെ വിവാഹത്തിനൊരുങ്ങുന്നു; ഇത് സത്യമാണോ, ഉത്തരം തേടി ആരാധകർ
തമിഴ് സിനിമാ ഇൻസ്ട്രിയിൽ എപ്പോഴും വിവാദങ്ങളിൽ അകപ്പെടുന്ന താരപുത്രിയാണ് വനിതാ വിജയകുമാർ. സോഷ്യൽമീഡിയയിലൂടെ പല തരത്തിലുള്ള ആക്രമണങ്ങൾ താരത്തിനു നേരെയും മകൾ ജോവികക്കു നേരെയും സ്ഥിരമായി ഉണ്ടാവുന്നതാണ്. പല തരം പ്രശ്നങ്ങളേയും ഇന്റസ്ട്രിയിലെ പ്രതിസന്ധികളെ കുറിച്ചും വനിത ശക്തമായി പ്രതികരിക്കാറുണ്ട്. ഒന്നിൽ കൂടുതൽ വിവാഹം ചെയ്തു എന്നതിന്റെ പേരിൽ വലിയ ചർച്ചാ വിഷയമായിരുന്ന താരമാണ് വനിത. നാലാമത് വിവാഹത്തിനൊരുങ്ങുന്നു എന്നാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്ത.
വനിതയുടെ പിതാവ് വിജയകുമാർ തമിഴ് സിനിമയിലെ പ്രമുഖ അഭിനേതാവാണ്. വിജയകുമാറിന്റെയും രണ്ടാമത്തെ ഭാര്യ മഞ്ജുളയുടേയും മകളാണ് വനിത വിജയകുമാർ. വനിത സിനിമകളിലൂടെ പോപ്പുലർ ആയതിലും കൂടുതൽ വിവാദങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. മൂന്ന് വിവാഹങ്ങൾക്കു ശേഷം നാലാമത് വിവാഹം ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. നടൻ ആകാശ്, ആനന്ത് ജയരാജൻ, പീറ്റർ പോൾ എന്നിവരായിരുന്നു ആദ്യ മൂന്ന് ലൈഫ് പാർട്ട്നർമാർ. മൂന്ന് പേരുമായും വനിത വേർപിരിഞ്ഞു.

ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിനിടെ വനിത പറയുന്നത് ഇങ്ങനെ. "അപ്രതീക്ഷിത കാര്യങ്ങൾക്കായി കാത്തിരിക്കൂ. സിനിമാ ഇന്റസ്ട്രിയിൽ പൊതുവേ സംസാരമുണ്ടാവുന്നത് അവൾ വീണ്ടും വിവാഹം ചെയ്യാൻ പോകുന്നു എന്ന്. ആ പ്രസ്താവനക്കു ശേഷം നാലാമത്തെ വിവാഹത്തെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാവും." വനിത പറഞ്ഞു. ആളുകൾ രസകരമായ കമന്റുകളാണ് ഇതിനെ കുറിച്ച് പറയുന്നത്. വനിതയുടെ നാലാമത്തെ വിവാഹത്തെ സംബന്ധിച്ച ഈ വാർത്തയിലെ സത്യം എന്താണെന്ന് ഇനി കണ്ടറിയണം.
ആദ്യ രണ്ട് വിവാഹത്തിൽ നിന്നായി മൂന്ന് മക്കൾ വനിതക്കുണ്ട്. 2000ൽ ആയിരുന്നു നടൻ ആകാശുമായി വനിത വിജയകുമാറിന്റെ വിവാഹം കഴിഞ്ഞത്. ഈ വിവാഹത്തിൽ വിജയ് ഹരി, ജോവിക എന്നീ രണ്ട് മക്കൾ ദമ്പതികൾക്കുണ്ട്. 2005ലായിരുന്നു ഇവരുടെ ബന്ധം നിയമപരമായി അവസാനിപ്പിച്ചത്. മകൻ ആകാശിനൊപ്പമാണ് ജീവിക്കുന്നത്. എന്നാൽ ജോവികയാണ് ഇപ്പോൾ വനിതക്കൊപ്പം ഉള്ളത്. ജോവികയും അമ്മയെ പോലെ ഇത്തരത്തിൽ വാർത്തകളിൽ ഇടം നേടാറുണ്ട്.

2007ൽ ബിസിനസുകാരനായ ആനന്ത് ജയ് രാജനെ വിവാഹം ചെയ്തു. ഇരുവർക്കും ഒരു പെൺകുട്ടി ജനിച്ചു. എന്നാൽ 2012ൽ ഇരുവരും പിരിഞ്ഞു. മൂന്നാമത്തെ തവണ പീറ്റർ പോളിനെ വിവാഹം ചെയ്തു. ആ ബന്ധവും അധിക ദൂരം പോയില്ല. ഇപ്പോൾ താരം സിനിമകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഒരുപാട് സിനിമകളിൽ വനിത പ്രത്യക്ഷപ്പെട്ടിട്ടില്ല. ചന്ദ്രലേഖ എന്ന തമിഴ് ചിത്രത്തിലൂടെ വിജയ് യുടെ നായികയായാണ് വനിത അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. ശേഷം മാണിക്കം, മലയാള ചിത്രം ഹിറ്റ്ലർ ബ്രദേഴ്സ്, തെലുഗു ചിത്രം ദേവി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. അതിനു ശേഷം 2013ലാണ് വീണ്ടും സിനിമയിൽ എത്തിയത്. തമിഴ് ബിഗ് ബോസിലൂടെ പോപ്പുലർ ആയതിനു ശേഷമാണ് കരിയറിൽ പല തരം വളർച്ചകൾ വനിതക്ക് ഉണ്ടായത്. നാലാമത്തെ വിവാഹത്തെ കുറിച്ച് കോളിവുഡിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്.


Click it and Unblock the Notifications