For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിജയ് ഭാര്യ സംഗീതയെ ഉപേക്ഷിച്ചോ? വാർത്തകളിലെ സത്യാവസ്ഥ! തുറന്നു പറഞ്ഞ് നിർമാതാവ്

  |

  തമിഴകത്തെ സൂപ്പർ താരമാണ് നടൻ വിജയ്. ബാലതാരമായി എത്തി പിന്നീട് ബോയ് നെക്സ്റ്റ് ഡോർ ഇമേജുള്ള വേഷങ്ങളിൽ എത്തിയ നടനെ തമിഴ് പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. വളരെ പെട്ടെന്നാണ് ആ ഇമേജും കടന്ന് സൂപ്പർ സ്റ്റാറായി വിജയ് മാറിയത്. റൊമാന്റിക് ആക്ഷൻ ചിത്രങ്ങളാണ് നടന്റെ കരിയർ ഗ്രാഫ് ഉയർത്തിയത്.

  കേരളത്തിൽ ഉൾപ്പെടെ വലിയ ആരാധക വൃന്ദമാണ് വിജയ്ക്ക് ഉള്ളത്. കേരളത്തിൽ വലിയ സ്വീകാര്യതയുള്ള തമിഴ് താരങ്ങളിൽ ഒരാളാണ് വിജയും. അടുത്തിടെ പുറത്തിറങ്ങിയ വാരിസിനും കേരളത്തിൽ വിജയ് ആരാധകരിൽ നിന്ന് വലിയ സ്വീകരണമാണ് ലഭിച്ചത്. തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള വിജയ് ആരാധകരെല്ലാം വാരിസിന്റെ വിജയാഘോഷത്തിലാണ്.

  Also Read: 'എങ്ങനെയെങ്കിലും കല്യാണം കഴിച്ചാൽ മതിയെന്ന ചിന്തയായിരുന്നു സംയുക്തയ്ക്ക്, മണിരത്നം സിനിമയും ഉപേക്ഷിച്ചു'; ബിജു

  അതിനിടെ, കഴിഞ്ഞ കുറച്ച് നാളുകളായി നടന്റെ വിജയുടെ സ്വകാര്യ ജീവിതം സംബന്ധിച്ച കാര്യങ്ങളും വാർത്തകളിൽ നിറയുന്നുണ്ട്. ഭാര്യ സം​ഗീതയുമായി വിജയ് വേർപിരിയുകയാണെന്നടക്കമുള്ള റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചത്. അടുത്തിടെ നടന്ന ചില പരിപാടികളിൽ വിജയ്‌ക്കൊപ്പം സംഗീത ഇല്ലാതിരുന്നതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്.

  കഴിഞ്ഞ 23 വര്‍ഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നവരാണ് വിജയും ഭാര്യ സംഗീത സോമലിംഗവും. 1999 ഓഗസ്റ്റിലാണ് ഇവർ വിവാഹിതരായത്. തങ്ങളുടെ 23-മത് വിവാഹവാർഷികം ആഘോഷിച്ച് വളരെ കുറച്ചു മാസങ്ങൾ കഴിയുമ്പോഴാണ് ഈ വാർത്തകളും വരുന്നത്. വിജയിയും സംഗീതയും വേര്‍പിരിഞ്ഞെന്നും നടൻ മറ്റൊരു നടിയുടെ കൂടെ ജീവിതം ആരംഭിച്ചു എന്ന തരത്തിലാണ് റിപ്പോർട്ടുകൾ.

  വിജയ്ക്ക് സംഗീതയിൽ ഉള്ള രണ്ടു കുട്ടികൾ അല്ലാതെ മൂന്നാമത് ഒരു കുട്ടിയും ഉണ്ടെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. വിക്കിപീഡിയയിലും ഈ വിവരങ്ങൾ എഡിറ്റ് ചെയ്ത് ചേർത്തിട്ടുണ്ട്. സംഗീതയില്‍ ജനിച്ച ദിവ്യ സാഷയും ജേസണ്‍ സഞ്ജയ് എന്നിവരെ കൂടാതെ മൂന്നാമതും ഒരു കുട്ടിയുണ്ടെന്നാണ് വിക്കിപീഡിയയില്‍ കൊടുത്തിരിക്കുന്നത്.

  എന്നാൽ ഇപ്പോഴിതാ, ഈ അഭ്യൂഹങ്ങളെല്ലാം തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടനും നിർമ്മാതാവും ഡിസ്ട്രിബ്യുട്ടറായ ജെഎസ്കെ ഗോപി. വാർത്തകൾ തീർത്തും വസ്തുതാ വിരുദ്ധമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ കുടുംബത്തിൽ സ്ത്രീകളുണ്ട്, കർമ്മ അവരെ മറ്റൊരു രൂപത്തിൽ തിരിഞ്ഞു കൊത്തുമെന്നും അദ്ദേഹം പറഞ്ഞു.

  'കഴിഞ്ഞ രണ്ട് മാസമായി നടൻ വിജയ്യുടെ കുടുംബ ജീവിതത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചും സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നത്. അത് പൂർണമായും തെറ്റാണ്. ആരാധകരുടെ ഫാൻ ഫൈറ്റുകൾ പോലെയല്ല ഇത്. ഞങ്ങൾ അവരെ കളിയാക്കുകയും കളക്ഷന്റെ പേരിൽ തർക്കിക്കുകയും ചെയ്യും, ഇതാണ് യാഥാർഥ്യം.' സന്താന ഫിലിംസിന്റെ ഡിസ്ട്രിബ്യുട്ടറായ ഗോപി കുറിച്ചു.

  Also Read: 'ജയറാമിന്റെ വരുംകാല മരുമകൾക്കൊപ്പം ദിലീപ്'; നടന് കാമുകിയെ പരിചയപ്പെടുത്തി കൊടുത്ത് കാളിദാസ്, വൈറലായി വീഡിയോ!

  ഒരുകാലത്ത് വിജയിയുടെ കടുത്ത ആരാധികയായിരുന്നു സംഗീത സോമലിംഗം. വിജയുടെ പ്രണയസിനിമകൾ കണ്ട് ആരാധന കൂടിയ സംഗീത ഒരിക്കൽ സിനിമാ ചിത്രീകരണം കാണാനെത്തിയതായിരുന്നു. അന്ന് ലൊക്കേഷനില്‍ വച്ചാണ് വിജയ് സംഗീതയെ ആദ്യമായി കാണുന്നതും. വളരെ പെട്ടെന്ന് ഇരുവര്‍ക്കുമിടയില്‍ സൗഹൃദം ഉടലെടുക്കുകയായിരുന്നു.

  അതിനു ശേഷമായിരുന്നു വിവാഹം. ശ്രീലങ്കന്‍ സ്വദേശിനിയാണ് സംഗീത. ഒരു മകനും മകളുമാണ് ഇവർക്കുള്ളത്. വിവാഹശേഷം ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി ജീവിതം മാറ്റിവെച്ച ആളാണ് സംഗീത. അധികം പൊതുവേദികളിൽ ഒന്നും താരം എത്താറില്ല. ഇതിനിടയിലാണ് താരങ്ങള്‍ ഡിവോഴ്‌സായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.

  Read more about: vijay
  English summary
  Varisu Actor Vijay Divorcing His Wife Sangeetha? Here's What We Know
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X