വിജയ്ക്ക് ഭാര്യ സംഗീതയുടെ അവസാന താക്കീത്; ഇരുവരും തമ്മിൽ പോര് രൂക്ഷമെന്ന് റിപ്പോർട്ട്!, പോസ്റ്റ് വൈറൽ

തമിഴകത്തെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് നടൻ വിജയ്. സംവിധായകനും നടനുമായ അച്ഛന്റെ പാത പിന്തുടർന്ന് ചെറുപ്പത്തിൽ തന്നെ ബാലതാരമായി സിനിമയിലെത്തിയതാണ് വിജയ്.

പിന്നീട് യുവാവായിരിക്കെ അടുത്ത വീട്ടിൽ പയ്യൻ ഇമേജുള്ള വേഷങ്ങളിലൂടെ നായകനായി തിളങ്ങുകയായിരുന്നു നടൻ. വളരെ പെട്ടെന്നാണ് വിജയ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്.

അധികം വൈകാതെ സൂപ്പർ താര പദവിയിലേക്കും വിജയ് കുതിച്ചു. റൊമാന്റിക് ആക്ഷൻ സിനിമകളായിരുന്നു നടന്റെ കരിയർ ഗ്രാഫ് ഉയർത്തിയത്.

vijay wife

ഇന്ന് കേരളത്തിൽ ഉൾപ്പെടെ വലിയ ആരാധക വൃന്ദമാണ് വിജയ്ക്ക് ഉള്ളത്. മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള തമിഴ് താരങ്ങളിൽ ഒരാളാണ് നടൻ.

അതുകൊണ്ട് തന്നെ വിജയ് ചിത്രങ്ങളെല്ലാം കേരളത്തിലും വലിയ ആഘോഷമായി മാറാറുണ്ട്. വാരിസിന്റെ റിലീസിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് വിജയ് ഇപ്പോൾ.

അതേസമയം, കഴിഞ്ഞ കുറച്ച് നാളുകളായി നടന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചില കാര്യങ്ങളും വാർത്തകളിൽ നിറയുന്നുണ്ട്. ഭാര്യ സം​ഗീതയുമായി വിജയ് വേർപിരിയുകയാണെന്നടക്കമുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

വാരിസിന്റെ പ്രമോഷന്റെ ഭാഗമായുള്ള പല പരിപാടികളിലും സംഗീതയുടെ അസാന്നിധ്യം കാണാമായിരുന്നു. അതിനു പിന്നാലെയാണ് വാർത്തകൾ പ്രചരിച്ചത്.

കഴിഞ്ഞ 23 വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് വിജയും ഭാര്യ സംഗീത സോമലിംഗവും. 1999 ഓഗസ്റ്റിലാണ് ഇവർ വിവാഹിതരായത്.

വിജയും സംഗീതയും വേർപിരിഞ്ഞെന്നും നടൻ മറ്റൊരു നടിയുടെ കൂടെ ജീവിതം ആരംഭിച്ചു എന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തു വന്നത്. വിജയ്ക്ക് സംഗീതയിൽ ഉള്ള രണ്ടു കുട്ടികൾ അല്ലാതെ മൂന്നാമത് ഒരു കുട്ടിയും കൂടി ഉണ്ടെന്നൊക്കെയായിരുന്നു വാർത്തകൾ.

എന്നാൽ ഏതെല്ലാം വെറും കിംവദന്തികൾ മാത്രമാണെന്ന് പറഞ്ഞ് വിജയുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കൾ അടക്കം എത്തിയിരുന്നു. ആരാധകരും വാർത്തകളെ വെറും ഗോസ്സിപ്പുകളായി തള്ളി കളഞ്ഞിരുന്നു.

എന്നാൽ ഇപ്പോഴിതാ, ഇക്കഴിഞ്ഞ ദിവസം വിജയും ഭാര്യയും തമ്മിൽ വലിയ രീതിയിലുള്ള വഴക്ക് നടന്നു എന്ന് പറഞ്ഞെത്തിയിരിക്കുകയാണ് സിനിമ നിരൂപകനായ ഉമൈർ സന്ധു.

ഒരു ട്വിറ്റർ പോസ്റ്റിലൂടെയാണ് ഉമൈർ ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

'നടന്റെ രഹസ്യ ബന്ധത്തിന്റെ പേരിൽ സൂപ്പർ സ്റ്റാർ വിജയും ഭാര്യ സംഗീതയും തമ്മിൽ വലിയ വഴക്കുണ്ടായി. വിജയ്ക്ക് ഭാര്യ അവസാന താക്കീത് നൽകി' എന്നുമാണ് ഉമൈർ സന്ധു മാർച്ച് 19 ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

എന്നാൽ ഇതു സംബന്ധിച്ച് വിശ്വാസ യോഗ്യമായ ഒരിടതെന്നും വിവരങ്ങൾ വന്നിട്ടില്ല. തുടർച്ചയായി നടനെ അധിക്ഷേപിച്ചു പോസ്റ്റുകൾ ഇടുന്ന ഉമറിനെതിരെ ആരാധക രോഷവും ശക്തമാണ്.

ഒരുകാലത്ത് വിജയിയുടെ കടുത്ത ആരാധികയായിരുന്നു സംഗീത സോമലിംഗം. വിജയുടെ പ്രണയ സിനിമകൾ കണ്ട് വലിയ ആരാധികയായി മാറിയ സംഗീത ഒരിക്കൽ സിനിമാ ചിത്രീകരണം കാണാനെത്തിയതായിരുന്നു.

vijay wife

അവിടെ നിന്നുമാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. പിന്നീടത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

ശ്രീലങ്കൻ സ്വദേശിനിയാണ് സംഗീത. ഒരു മകനും മകളുമാണ് വിജയ്ക്കും സംഗീതയ്ക്കുമുള്ളത്. വിവാഹശേഷം ഭർത്താവിനും കുടുംബത്തിനും വേണ്ടി ജീവിതം മാറ്റിവെച്ച ആളാണ് സംഗീത.

പൊതുവേദികളിൽ ഒന്നും താര പത്നി അധികം എത്താറില്ല. ഇതിനിടയിലാണ് താരങ്ങൾ ഡിവോഴ്‌സ് വാർത്തകളും ഇത്തരം അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X