Just In
- 7 min ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 21 min ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 42 min ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
- 1 hr ago
ചിത്രം കണ്ട് വിവാഹ ജീവിതത്തിൽ അസംതൃപ്തരായ ഒരു പത്ത് സ്ത്രീകളെങ്കിലും വിവാഹ മോചനം നേടണമെന്നാണ് ആഗ്രഹം
Don't Miss!
- News
ജോ ബൈഡന്റെ സ്ഥാനാരോഹണം ബുധനാഴ്ച; ചടങ്ങിന് സുരക്ഷാ ഭീഷണിയില്ലെന്ന് ഇന്റലിജെൻസ്
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Finance
നഗരസഭ മേഖലകളില്‍ പച്ചക്കറി കിയോസ്കുകളുമായി കുടുംബശ്രീ എത്തുന്നു; മാര്‍ച്ചില്‍ ആരംഭിക്കും
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അഭിനയത്തിന്റെ സര്‍വ്വകലാശാലയാണ് അദ്ദേഹം! സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിനായി കാത്തിരിക്കുന്നു: സേതുപതി

തമിഴില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്റെ ചിത്രങ്ങള്‍ക്കായി വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. വ്യത്യസ്തമായ സിനിമകളില്‍ അഭിനയിച്ചുകൊണ്ടാണ് വിജയ് സേതുപതി തമിഴില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ഒരു നല്ല നാള് പാത്തു സൊല്‍റേന്‍ എന്ന ചിത്രമായിരുന്നു സേതുപതിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.
നടന്മാര്ക്ക് വില്പ്പനചരക്ക് മാത്രമാണ് തെന്നിന്ത്യന്‍ നടിമാര്‍! തുറന്നടിച്ച് ശ്രീറെഡ്ഡി
കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വിജയ് സേതുപതി സ്റ്റൈല്‍ മന്നന്
രജനികാന്തിനൊപ്പം ഒന്നിക്കുന്നുവെന്ന വാര്‍ത്ത സിനിമാ പ്രേമികളില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് തലൈവര്‍ക്കൊപ്പം മക്കള്‍സെല്‍വന്‍ അഭിനയിക്കുന്നത്. അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ രജനീകാന്തിനൊപ്പം ആദ്യമായി ഒന്നിക്കുന്നതിന്റെ സന്തോഷം വിജയ് സേതുപതി തുറന്നുപറഞ്ഞിരുന്നു

രജനിക്കൊപ്പം മക്കള്‍സെല്‍വന്‍
നിരവധി ശ്രദ്ധേയ സിനിമകളുമായി തമിഴില്‍ തിളങ്ങുന്ന സമയത്താണ് രജനിക്കൊപ്പം അഭിനയിക്കാനുളള അവസരം വിജയ് സേതുപതിക്ക് ലഭിച്ചത്. വിജയ് സേതുപതിയുടെ തന്നെ വിജയ ചിത്രങ്ങളായ പിസ,ഇരൈവി എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായകന് തന്നെയാണ് സ്റ്റൈല്‍ മന്നന്റെ ചിത്രവും ഒരുക്കുന്നത്. ചിത്രത്തില്‍ രജനിക്കൊപ്പം തുല്ല്യ പ്രാധാന്യമുളള ഒരു കഥാപാത്രമായാണ് വിജയ് സേതുപതി അവതരിപ്പിക്കുകാ എന്നാണ് അറിയുന്നത്. സ്റ്റൈല്‍ മന്നനോടൊപ്പം വിജയ് സേതുപതി ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു.

സണ്‍പിക്ചേഴ്സിന്റെ നിര്‍മ്മാണം
തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്ചേഴ്സാണ് രജനികാന്തിന്റെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. രജനിയുടെ പതിവ് ചിത്രങ്ങള്‍ പോലെ ഈ സിനിമയും ബിഗ് ബഡ്ജറ്റിലാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നത്. ഇത്തവണയും മാസും ക്ലാസും ചേര്‍ന്നൊരു പ്രകടനമാണ് തലൈവരില്‍ നിന്നും സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. കബാലി മുതലാണ് തമിഴില്‍ സെലക്ടീവായുളള വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ രജനികാന്ത് തുടങ്ങിയത്. പുതുമയുളള ഒരു പ്രമേയമായതിനാലാണ് രജനി ഈ ചിത്രം തിരഞ്ഞെടുത്തത് എന്നാണറിയുന്നത്.

കാര്‍ത്തിക്ക് സുബ്ബരാജിന്റെ സംവിധാനം
പിസ, ജിഗര്‍തണ്ട തുടങ്ങിയ സിനിമകളിലൂടെ തമിഴില്‍ ശ്രദ്ധേയനായ സംവിധായകനാണ് കാര്‍ത്തിക്ക് സുബ്ബരാജ്. വ്യത്യസ്ഥ പ്രമേയങ്ങള്‍ പറഞ്ഞാണ് കാര്‍ത്തിക്ക് തന്റെ അധിക ചിത്രങ്ങളും ഒരുക്കിയിരുന്നത്. തലൈവര്‍ക്കു വേണ്ടിയും പുതുമയുളള ഒരു തിരക്കഥയാണ് കാര്‍ത്തിക്ക് ഒരുക്കിയിരിക്കുന്നത്. കാര്‍ത്തിക്കും രജനിയും ആദ്യമായി ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കും സിനിമാപ്രേമികള്ക്കുമുളളത്. പ്രേക്ഷകരെ നിരാശപ്പെടുത്താത്ത തരത്തിലുളള ഒരു മികച്ച ചിത്രമാണ് ഈ കൂട്ടുകെട്ടില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത്.

സംഗീതമൊരുക്കാന്‍ അനിരുദ്ധ്
അനിരുദ്ധ് രവിചന്ദറാണ് സ്റ്റൈല്‍ മന്നന്റെ പുതിയ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ആദ്യമായാണ് തലൈവര്‍ ചിത്രത്തിനായി സംഗീതമൊരുക്കാന്‍ അനിരുദ്ധിന് അവസരം ലഭിച്ചത്. തലൈവര്‍ ചിത്രത്തിനായി മികച്ച ഗാനങ്ങളാണ് അനിരുദ്ധ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ചിത്രത്തിന് വേണ്ടി വന്‍ പ്രതിഫലമാണ് രജനി വാങ്ങുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 40 ദിവസത്തെ ഷൂട്ടിംഗിനായി 65 കോടിയാണ് തലൈവരുടെ പ്രതിഫലമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

വിജയ് സേതുപതിയുടെ സാന്നിദ്ധ്യം
മക്കള്‍ സെല്വന് വിജയ് സേതുപതിയുടെ സാന്നിദ്ധ്യവും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായി മാറും. ചിത്രത്തില്‍ പ്രാധാന്യമുളെളാരു കഥാപാത്രമായാണ് സേതുപതി എത്തുന്നത്. തിരക്കഥ വായിക്കാതെയാണ് രജനി ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയതെന്ന് അടുത്തിടെ വിജയ് സേതുപതി തുറന്നു പറഞ്ഞിരുന്നു.ചിത്രത്തില്‍ വേഷമുണ്ടെന്ന് കാര്‍ത്തിക്ക് സുബ്ബരാജ് പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ സമ്മതം മൂളുകയായിരുന്നു എന്നാണ്
വിജയ് സേതുപതി പറഞ്ഞത്.

രജനിയെക്കുറിച്ച് വിജയ് സേതുപതി
അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു തലൈവര്‍ക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം വിജയ് സേതുപതി തുറന്നുപറഞ്ഞിരുന്നത്. അഭിനയത്തിന്റെ സര്‍വ്വകലാശാലയാണ് രജനിയെന്നാണ് അഭിമുഖത്തില്‍ വിജയ് സേതുപതി പറഞ്ഞത്. ഷൂട്ടിംഗ് തുടങ്ങുന്നതിനായി കാത്തിരിക്കുകയാണെന്നും തലൈവര്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും വിജയ് സേതുപതി പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് എന്നെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ ഒരു യാത്രയാവുമെന്നും വിജയ് സേതുപതി പറഞ്ഞു.
തുടക്കത്തിലേ നുളളിക്കളയണം! എന്നാലേ ഇവന്മാരൊക്ക പഠിക്കൂ...! ഷിയാസിനെതിരെ തുറന്നടിച്ച് ബഷീര്‍!!
ബോളിവുഡ് നടി റിതാ ഭാതുരി അന്തരിച്ചു! വിടവാങ്ങിയത് മലയാളത്തിലും തിളങ്ങിയ കമല്‍ഹാസന്റെ നായിക!!