വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്? ആര്‍ജെ ഷാന്‍ ചിത്രത്തില്‍ മക്കള്‍സെല്‍വനും
മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് വിജയ് സേതുപതി. ജയറാം നായകനായ ചിത്രത്തില്‍ പ്രാധാന്യമുളള കഥാപാത്രമായിട്ടാണ് സൂപ്പര്‍താരം എത്തിയത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഒരിടവേളയ്ക്ക് ശേഷം മക്കള്‍ സെല്‍വന്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. കെയര്‍ ഓഫ് സൈറ ബാനു എന്ന സിനിമയില്‍ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച ആര്‍ജെ ഷാന്റെ സിനിമയിലാണ് നടന്‍ എത്തുന്നത്.

കഴിഞ്ഞ ദിവസം വിജയ് സേതുപതിക്കൊപ്പമുളള ഒരു ചിത്രം ഫേസ്ബുക്ക് പേജില്‍ ഷാന്‍ പങ്കുവെച്ചിരുന്നു. ഈ വര്‍ഷം തന്നെയാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. വിജയ് സേതുപതിക്കൊപ്പം ബിജു മേനോനും മഞ്ജു വാര്യരും ചിത്രത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മലയാളം,തമിഴ് തുടങ്ങിയ ഭാഷകളിലായിരിക്കും സിനിമ അണിയിച്ചൊരുക്കുക.
സിനിമയുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. ചിത്രം എപ്രിലില്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സിനിമയുടെ മറ്റു അണിയറ പ്രവര്‍ത്തകെക്കുറിച്ചുളള വിവരങ്ങളും പുറത്തുവന്നിട്ടില്ല.


Click it and Unblock the Notifications











