'കോഫി കുടിക്കാൻ വിളിക്കുന്ന പുരുഷന്മാരെ സൂക്ഷിക്കുക'; ചർച്ചയായി നടി പൂനം ബജ്‌വയുടെ പോസ്റ്റ്

തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളാണ് പൂനം ബജ്‌വ. ഉത്തരേന്ത്യയിൽ നിന്നെത്തി തെന്നിന്ത്യൻ സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയ നായികമാരിൽ ഒരാൾ. 2005 ലായിരുന്നു പൂനം ബജ്‌വയുടെ സിനിമാ അരങ്ങേറ്റം. തെലുങ്കിലായിരുന്നു ആദ്യ ചിത്രം. പിന്നീട് തമിഴിലേക്കും മലയാളത്തിലേക്കും കന്നഡത്തിലേക്കുമെല്ലാം ചുവടുവയ്ക്കുകയായിരുന്നു താരം. എല്ലാ ഭാഷകളിലും ഒരുപോലെ തിളങ്ങാനും താരത്തിന് സാധിച്ചു.

തെലുങ്കിൽ നാലഞ്ച് ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് പൂനം തമിഴിലേക്കും മലയാളത്തിലേക്കും എത്തുന്നത്. പിന്നീട് ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തത് ഈ ഭാഷകളിലായിരുന്നു. തുടക്കത്തിൽ കൂടുതലും ഗ്ലാമര്‍ വേഷങ്ങളായിരുന്നു പൂനത്തിനെ തേടിയെത്തിയത്. എന്നാല്‍ പിന്നീട് താരം ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നത് കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഭിനേത്രിയെന്ന നിലയില്‍ അടയാളപ്പെടുത്താന്‍ സാധിക്കുന്ന സിനിമകള്‍ ചെയ്യാന്‍ വേണ്ടിയായിരുന്നു ഈ തീരുമാനം. തുടർന്നാണ് പൂനം മലയാളത്തിൽ കൂടുതൽ സജീവമാകുന്നത്.

poonam bajwa

എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി താരത്തെ സിനിമകളിൽ അങ്ങനെ കാണാറില്ല. ഏകദേശം ഒരു വർഷമായി താരത്തിന്റെ ഒരു സിനിമയും വന്നിട്ടില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ പൂനം വളരെ സജീവമാണ്. പൂനം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ വൈറലായി മാറാറുണ്ട്. യാത്ര ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെയാണ് പൂനം പങ്കുവയ്ക്കാറുള്ളത്. ഗ്ലാമറസ് ലുക്കിലുള്ള പൂനത്തിന്റെ ചിത്രങ്ങൾക്കും റീൽസ് വീഡിയോകൾക്കും ആരാധകർ ഏറെയാണ്.

അതിനിടെ പൂനം ബജ്‌വ കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ഒരു പോസ്റ്റ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. കോഫി കുടിക്കാൻ വിളിക്കുന്ന പുരുഷന്മാരെ സൂക്ഷിക്കണം എന്ന രീതിയിലായിരുന്നു പൂനത്തിന്റെ പോസ്റ്റ്. "പുരുഷന്മാർ സാധാരണയായി സ്ത്രീകളോട് കാപ്പി വേണോ എന്ന് ചോദിക്കാറുണ്ട്. ആ വിളികൾക്ക് അർത്ഥം പലതുമുണ്ട്, എനിക്കത് നന്നായി അറിയാം, അങ്ങനെ വിളിച്ചാൽ സൂക്ഷിച്ചോളൂ" എന്നായിരുന്നു പൂനം ബജ്‌വയുടെ വാക്കുകൾ.

പൂനം ബജ്‌വയുടെ വാക്കുകൾ വൈറലായതോടെ നിരവധിപേരാണ് നടിയെ പരിഹസിച്ചും വിമർശിച്ചുമൊക്കെ രംഗത്തെത്തുന്നത്. എന്താണ് നടി ഉദ്ദേശിച്ചതെന്നും ചിലർ ചോദിക്കുന്നുണ്ട്. അടുത്തിടെ സിനിമാ സെറ്റിൽ തനിക്കുണ്ടായ ഒരു അനുഭവം നടി പങ്കുവെച്ചതും വലിയ ശ്രദ്ധ നേടിയിരുന്നു. റോമിയോ ജൂലിയറ്റ് എന്ന സിനിമയിൽ ഒരു വെള്ള ഷർട്ട് മാത്രം ധരിച്ച് ഷൂട്ട് ചെയ്യേണ്ടി വന്നതിനെ കുറിച്ചാണ് പൂനം വെളിപ്പെടുത്തിയത്.

poonam bajwa

"അതിലെ അണിയറപ്രവർത്തകരെ പലരെയും ഞാൻ ആദ്യമായി കാണുന്നത് ആ ചിത്രത്തിൽ വച്ചാണ്. ആദ്യ ദിവസം എനിക്ക് ധരിക്കേണ്ടിയിരുന്നത് ഒരു വെള്ള ഷർട്ട് മാത്രമാണ്. പാന്റ്സ് ഉണ്ടായിരുന്നില്ല. എനിക്ക് തീരെ പരിചയമില്ലാത്ത കാര്യമായിരുന്നു അത്. എനിക്ക് അൽപം നാണം തോന്നി," എന്നാണ് പൂനം പറഞ്ഞത്.

അതേ സമയം തമിഴ് ചിത്രമായ ഗുരുമൂർത്തിയാണ് നടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അതിനു മുൻപ് വിനയന്റെ പത്തൊൻപതാം നൂറ്റാണ്ട്, സുരേഷ് ഗോപി നായകനായ മേം ഹൂ മൂസ എന്നീ സിനിമകളിലാണ് പൂനം ബജ്‌വ അഭിനയിച്ചത്. മോഡറ്റി സിനിമ ആയിരുന്നു പൂനത്തിന്റെ തെലുങ്കിലെ ആദ്യ ചിത്രം. സേവല്‍ എന്ന ചിത്രത്തിലൂടെയാണ് തമിഴിലേക്ക് എത്തുന്നത്. മലയാളത്തില്‍ ചൈന ടൗൺ ആയിരുന്നു ആദ്യ സിനിമ. പിന്നീട് വെനീസിലെ വ്യാപാരി, മാസ്റ്റര്‍ പീസ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

More from Filmibeat

Read more about: poonam bajwa
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X