പുതിയ നാഷണൽ ക്രഷ് തൃപ്തി ദിമ്രി അനുഷ്‍കയുടെ സഹോദരന്റെ കാമുകി?; ചർച്ചയായി പ്രണയകഥ!
രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അനിമൽ വിമർശനങ്ങൾക്കിടയിലും കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ചിത്രത്തിലെ രൺബീറിന്റെ പ്രകടനം കയ്യടി നേടുന്നുണ്ട്. അതിനൊപ്പം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു താരമാണ് തൃപ്തി ദിമ്രി. സോയ എന്ന കഥാപാത്രമായി എത്തിയ തൃപ്തി പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. ചെറിയ വേഷമാണെങ്കിലും ഗംഭീര പ്രകടനം കാഴ്ചവച്ച തൃപ്തിയെ സോഷ്യല്‍ മീഡിയ പുതിയ നാഷണല്‍ ക്രഷ് ആക്കി മാറ്റിയിരിക്കുകയാണ്.
തൃപ്തിയുടെ റീലുകളാണ് സോഷ്യൽ മീഡിയ നിറയെ. നടിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിലൊക്കെ വന്‍ കുതിപ്പാണുണ്ടായിരിക്കുന്നത്. 2017ൽ മംമ് എന്ന സിനിമയിലൂടെയാണ് തൃപ്‌തി സിനിമയിലേക്ക് എത്തുന്നത്. എന്നാൽ തൊട്ടടുത്ത വർഷം ഇറങ്ങിയ ലൈല മജ്‌നു എന്ന ചിത്രത്തിലൂടെയാണ് തൃപ്തിയുടെ നായികയാകുന്നത്. തുടർന്ന് ഒടിടി ചിത്രങ്ങളായ ബുള്‍ബുൾ, ഖാല എന്നിവയിലൂടെ പ്രേക്ഷക ശ്രദ്ധനേടാനും താരത്തിന് കഴിഞ്ഞു. രണ്ടു സിനിമകളിലും ഗംഭീര പ്രകടനമാണ് നടി കാഴ്ചവെച്ചത്.

എന്നാല്‍ അന്ന് ലഭിച്ചതിനേക്കാൾ വലിയ സ്വീകാര്യതയാണ് അനിമലിലെ ചെറിയ വേഷത്തിലൂടെ തൃപ്തിക്ക് ലഭിക്കുന്നത്. അതിനൊപ്പം തൃപ്തിയുടെ കൂടുതൽ വിശേഷങ്ങൾ തിരഞ്ഞു പോവുകയാണ് ആരാധകർ. ഇതിനിടെ നടിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും പുറത്തുവരുന്നുണ്ട്. നടി അനുഷ്ക ശർമ്മയുടെ സഹോദരൻ കാർണേഷ് ശർമ്മയുടെ മുൻ കാമുകിയാണ് തൃപ്തി എന്നാണ് പുറത്തുവരുന്ന വിവരം.
അനുഷ്ക ശർമ്മയുടെ സഹോദരൻ എന്നതിന് പുറമെ ബോളിവുഡിലെ അറിയപ്പെടുന്ന നിർമ്മാതാവാണ് കാർണേഷ് ശർമ്മ. 2013ൽ അനുഷ്കയ്ക്ക് ഒപ്പം ചേർന്ന് ക്ലീൻ സ്ലേറ്റ് ഫിലിം എന്ന പേരിൽ ഒരു പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ച കർണേഷാണ്. തൃപ്തി നായികയായെത്തിയ ബുൾബുൾ, ഖല എന്നീ ചിത്രങ്ങൾ നിർമ്മിച്ചത്. ബുൾബുൾ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. കഴിഞ്ഞ വർഷം ഡിസംബറിൽ കർണേഷിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് തൃപ്തി തന്റെ പ്രണയം പരസ്യമാക്കിയിരുന്നു.

അനുഷ്‌കയുടെ സഹോദരൻ അവളെ കെട്ടിപ്പിടിച്ച് കവിളിൽ ചുംബിക്കുന്ന ഫോട്ടോയായിരുന്നു ഇത്. കൂടാതെ ഇ ടൈംസിന് നൽകിയ ഒരു അഭിമുഖത്തിലും തൃപ്തി കർണേഷ് ശർമ്മയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. എന്നാൽ അധികം വൈകാതെ ഇരുവരും തമ്മിലുള്ള വേർപിരിയലിനെക്കുറിച്ചുള്ള വാർത്തകൾ പരന്നു, പിന്നാലെ ഇരുവരും ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു. കൂടാതെ, ഒരുമിച്ചുള്ള ചിത്രങ്ങളും ഡിലീറ്റ് ചെയ്‌തു. എങ്കിലും ഇരുവരും ഇതുവരെ ബ്രേക്കപ്പിനെ കുറിച്ച് സംസാരിച്ചിട്ടില്ല.
എന്നാൽ കരിയറിന് വേണ്ടിയാണ് തൃപ്‌തി കർണേഷുമായി പിരിഞ്ഞത് എന്ന തരത്തിലുള്ള ചർച്ചകൾ അക്കാലത്ത് സജീവമായിരുന്നു. ഇവരുടെ പ്രണയം വീണ്ടും ചർച്ചയാകുമ്പോൾ ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. അതേസമയം, അനിമൽ സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പുതന്നെ തന്റെ പല അഭിമുഖങ്ങളിലും രൺബീർ കപൂറിനെ തന്റെ ആദ്യ ക്രഷ് ആയി തൃപ്തി വിശേഷിപ്പിച്ചിരുന്നു. സിനിമയുടെ റിലീസിന് പിന്നാലെ ഇവരുടെ കെമിസ്ട്രിയും ഒപ്പം തന്നെ തൃപ്തിക്ക് രൺബീറിനോടുള്ള ക്രഷും ആരാധകർക്കിടയിൽ ചർച്ചയാണ്.
മോഡലിങ് രംഗത്തുനിന്നാണ് തൃപ്‌തി സിനിമയിലേക്ക് എത്തുന്നത്. സിനിമയിൽ കഴിഞ്ഞ ആറ് വർഷമായി തുടരുന്ന തൃപ്തിക്ക് ഇപ്പോഴാണ് ഇത്രയും വലിയൊരു ജനശ്രദ്ധ ലഭിക്കുന്നത്. ഇത് കരിയറിൽ വഴിത്തിരിവാകും എന്ന പ്രതീക്ഷയിലാണ് താരം.


Click it and Unblock the Notifications