ഇത്തവണ വ്യക്തമാണ്! അനുഷ്‍ക ശർമ വീണ്ടും ഗർഭിണി; കുഞ്ഞ് വിരാട് വരുന്നുവെന്ന് ആരാധകർ, വീഡിയോ വൈറൽ

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അനുഷ്‌ക ശര്‍മയും വിരാട് കോലിയും. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം ആരാധകരും മാധ്യമങ്ങളും ആഘോഷമാക്കി മാറ്റിയതാണ്. ആരാധകരുടെ മാതൃകാ ദമ്പതിമാരാണ് അനുഷ്‌കയും വിരാടും. ഒരു പരസ്യചിത്രീകരണത്തിനിടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. 2017 ഡിസംബര്‍ 11ന് ആയിരുന്നു ഇരുവരുടേയും വിവാഹം. ഇരുവരുടേയും പ്രണയ നിമിഷങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

അതേ സമയം കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇവരെ സംബന്ധിച്ച മറ്റൊരു വാർത്തയാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. അനുഷ്‌ക വീണ്ടും ഗർഭിണിയാണെന്ന അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അടുത്തിടെ പുറത്തുവന്ന അനുഷ്‍കയുടെയും വിരാടിന്റെയും ചില വീഡിയോകളാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. ഇപ്പോഴിതാ, വിരാട് കോലിയ്‌ക്കൊപ്പമുള്ള നടിയുടെ പുതിയ വീഡിയോയും അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തുകയാണ്.

Anushka Sharma, Virat Kohli

താരങ്ങളുടെ ബെംഗളൂരുവിൽ നിന്നുള്ള പുതിയ വീഡിയോയാണ് അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തിയിരിക്കുന്നത്. വീഡിയോ വൈറലായതോടെ അനുഷ്ക ഗർഭിണിയാണെന്ന് ഉറപ്പിക്കുകയാണ് ആരാധകർ. വൈറൽ വീഡിയോയിൽ, അനുഷ്‌ക വിരാടിനൊപ്പം കൈകോർത്ത് നടക്കുന്നത് കാണാം, അയഞ്ഞ വിധത്തിലുള്ള കറുത്ത വസ്ത്രമാണ് അനുഷ്‍കയുടെ വേഷം. നടക്കുന്നതിനിടയിൽ നടി തന്റെ വയറിൽ കൈ വയ്ക്കുന്നതും കാണാം. ബേബി ബംപ് കാണാതിരിക്കാനുള്ള ശ്രമമാണ് അതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.

പാപ്പരാസി വൈറൽ ഭയാനിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്, 'വിരാട് കോഹ്‌ലിയുടെയും അനുഷ്‌കയുടെയും പുതിയ വൈറൽ വീഡിയോ അനുഷ്‌കയുടെ ഗർഭധാരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് തിരികൊളുത്തുന്നു' എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ.

വീഡിയോ വൈറലായതിന് പിന്നാലെ, നിരവധിപേർ തങ്ങളുടെ പ്രിയപ്പെട്ട ദമ്പതികളെ അഭിനന്ദിച്ചു രംഗത്തെത്തുന്നുണ്ട്. കുഞ്ഞ് വിരാട് കൂടി വരുന്നു എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'ഇതെങ്ങനെ അഭ്യൂഹമാകും തീർച്ചയായും അവൾ ഗർഭിണിയാണ്. ഇത് വളരെ വ്യക്തമാണ്, അല്ലേ? ദൈവം അവരെ അനുഗ്രഹിക്കട്ടെ!' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അതേസമയം ഇത് പഴയ വീഡിയോ ആണെന്ന് ആരോപിച്ചും ചിലർ രംഗത്തെത്തുന്നുണ്ട്.

Anushka Sharma, Virat Kohli

എന്നാൽ ഇത് പുതിയ വീഡിയോ തന്നെയാണെന്നാണ് വിവരം. ലോകകപ്പ് മത്സരത്തിനായി ബെംഗളൂരുവിൽ ആണ് കോലി ഉള്ളത്. മത്സരം ഞായറാഴ്ച ആയതിനാൽ അതിനിടയിലെ ഇടവേള ആസ്വദിക്കുകയാണ് താരങ്ങൾ ഇപ്പോൾ. 2017ൽ വിവാഹതിരായ അനുഷ്‌കയും കോലിക്കും ഒരു മകളാണ് ഉള്ളത്. 2021ലാണ് വാമിക ഇവർക്ക് കൂട്ടായി എത്തുന്നത്. മകൾക്കൊപ്പം സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് ഇരുവരും. അതിനിടയിലാണ് പുതിയ അഭ്യൂഹങ്ങൾ.

ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ അനുഷ്കയോ വിരാടോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അവരുടെ പ്രതികരണത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതേസമയം മകൾ ജനിച്ച ശേഷം കരിയറിന് താത്കാലിക ഇടവേള നൽകിയിരിക്കുകയായിരുന്നു അനുഷ്ക. 2018ൽ പുറത്തിറങ്ങിയ സിറോ കഴിഞ്ഞ് അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ് താരം. 20 വർഷം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനായി കളിച്ച ഇതിഹാസ താരം ജുലന്‍ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന ചക്ദ എക്‌സ്പ്രസ് എന്ന സിനിമയിലൂടെയാണ് അനുഷ്കയുടെ തിരിച്ചുവരവ്.

മറുവശത്ത് ഏകദിന ലോകകപ്പിന്റെ തിരക്കിലാണ് വിരാട് കോലി. മിന്നും ഫോമിലുള്ള താരം ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺ നേടുന്ന താരമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെമി ഫൈനലിലേക്ക് എത്തിയ ഇന്ത്യൻ ടീം കോലിയുടെ കരുത്തിൽ കിരീടത്തിലും മുത്തമിടുമെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷ.

Read more about: anushka sharma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X