വിവാഹം അപ്പോൾ നടക്കാൻ പാടില്ലാത്തതാണെന്ന് പറഞ്ഞിരുന്നു; ദിലീപിന് ഇപ്പോഴും അത്ര നല്ല സമയമല്ല; ജ്യോത്സ്യൻ!

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. ഓൺസ്‌ക്രീനിലും ഓഫ്‌സ്ക്രീനിലും അന്നും ഇന്നുമെല്ലാം ഒരുപോലെ ആരാധകരുണ്ട് ഇവർക്ക്. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാൻ തീരുമാനിക്കുന്നത്. 2016 നവംബറിലായിരുന്നു ഇവരുടെ വിവാഹം. ഒരുമിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ്-കാവ്യ ബന്ധം മലയാള സിനിമാ ലോകത്തെ പ്രധാന ഗോസിപ്പുകളിൽ ഒന്നായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം.

സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും പകർത്തി മുന്നോട്ട് പോവുകയാണ് താരങ്ങൾ ഇപ്പോൾ. മഹാലക്ഷ്‍മി എന്നൊരു മകളും ഇവർക്കുണ്ട്. ഇതിനിടെ നിരവധി പ്രതിസന്ധികൾ ഉണ്ടായെങ്കിലും അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് സന്തോഷകരമായ ജീവിതം നയിക്കുകയാണ് ഇരുവരും. അതിനിടെ ഇപ്പോഴിതാ കാവ്യയെയും ദിലീപിനെയും കുറിച്ച് ഒരു ജ്യോത്സ്യൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

Dileep, Kavya Madhavan

ദിലീപ്-കാവ്യ വിവാഹം നടന്നത് ദോഷ സമയത്തായിരുന്നുവെന്നും അതിന്റെ പ്രതിഫലനമായിരുന്നു ദിലീപിന്റെ കാരാഗൃഹവാസം എന്നുമാണ് കലിയുഗ ജ്യോതിഷി സന്തോഷ് നായർ എന്നയാൾ പറയുന്നത്. ഇതിന്റെ ഒരു വീഡിയോ ക്ലിപ്പാണ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും മറ്റുമായി വൈറലാകുന്നത്. സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ജ്യോത്സ്യൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഏകദേശം 350 ഓളം പ്രവചനങ്ങൾ താൻ നടത്തിയിട്ടുണ്ടെന്നും അതിൽ 95 ശതമാനം നടന്നിട്ടുണ്ടുമെന്നും സ്വയം സ്ഥാപിച്ചുകൊണ്ടാണ് സന്തോഷ് സംസാരിക്കുന്നത്.

"കാവ്യയും ദിലീപും വിവാഹം കഴിക്കുന്ന സമയത്ത് ഒരു ജ്യോതിഷ വിദ്യാർത്ഥി ഇവരുടെ ഭാവി എന്താകും എന്നറിയാൻ എന്നെ വിളിച്ചിരുന്നു. ഞാൻ നോക്കിയിട്ട് ആ വ്യക്തിയോട് പറഞ്ഞു, 2016 മുതൽ 2019 വരെയുള്ള കാലത്തിൽ രാഹുർ ദശയിൽ ജനിച്ച കാവ്യ മാധവനെ സംബന്ധിച്ചിടത്തോളം കണ്ടകശനിയാണ് അത് ഏഴാം ഭാവത്തിൽ ആണെന്ന്. ഏഴാം ഭാവം എന്ന് പറഞ്ഞാൽ വിവാഹഭാവം ആണ്. ദിലീപിനെ സംബന്ധിച്ചിടത്തോളം ഏഴരാണ്ട ശനി ആയിരുന്നു ആ സമയത്ത്.

അപ്പോൾ കണ്ടകശനിയും ഏഴരാണ്ട ശനിയും കൂടി ചേർന്നിട്ട് വിവാഹം കഴിച്ചാൽ അത് ഒട്ടും തന്നെ ശരിയാകില്ല. ഈ വിവാഹം ഇപ്പോൾ നടക്കാൻ പാടില്ല, കാവ്യയുടെ കണ്ടക ശനി കഴിഞ്ഞതിനു മാത്രമേ ഈ വിവാഹം പാടുള്ളൂ എന്ന് പ്രവചിച്ചിരുന്നു. എന്നാൽ നിർഭാഗ്യ വശാൽ ആ വിവാഹം ആ സമയത്തുതന്നെ നടന്നു.

പിന്നീട് അറിയാൻ സാധിച്ചത് ഏതോ ഒരാളുടെ നിർബന്ധത്തിനു വഴങ്ങി ആ വിവാഹം നടന്നു എന്നാണ്. ഈ കണ്ടകശനിയും ഏഴരാണ്ട ശനിയും ഒത്തുനിൽക്കുമ്പോൾ ഈ വിവാഹം നടന്നാൽ അത് കാരാഗൃഹവാസത്തിനു വരെ കാരണമാകുമെന്ന് ഞാൻ പ്രവചിച്ചതാണ്."- കലിയുഗ ജ്യോതിഷി സന്തോഷ് നായര്‍ പറയുന്നു.

അതിന്റെ ഭാഗമായാണ് ദിലീപ് ജയിലിൽ കിടന്നത്. ദിലീപ് എപ്പോൾ ജാമ്യത്തിൽ ഇറങ്ങുമെന്നും താൻ പറഞ്ഞിരുന്നു, താൻ പറഞ്ഞ സമയത്ത് തന്നെയാണ് ദിലീപിന് ജാമ്യവും കിട്ടിയതെന്നും കലിയുഗ ജ്യോതിഷി അവകാശപ്പെടുന്നു. 'ഞാൻ ഇത് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. കാവ്യക്ക് ഇപ്പോൾ നല്ല സമയം ആണ്. 45 വയസ്സ് വരെ ദശാകാലത്തിലൂടെയാണ് കടന്നു പോകുന്നത് എങ്കിലും മോശമായ സമയം എന്ന് പറയാനാകില്ല. അതിനുശേഷം നല്ലകാലമായിരിക്കും,'

Dileep, Kavya Madhavan

'പക്ഷേ ദിലീപിന്റെ സമയം അത്ര നല്ലതല്ല, എന്നാൽ ഇരുവരുടെയും രാശികൾ തമ്മിൽ വച്ചുനോക്കുമ്പോൾ തരക്കേടില്ലാതെ മുൻപോട്ട് പോകും. ഒരു 50/50 റേഞ്ചിൽ ആണ് കാര്യങ്ങൾ ഇപ്പോൾ പോകുന്നത്. ഇരുവരുടെയും ജാതകം വച്ചുനോക്കുമ്പോൾ ജീവിതം അത്ര സന്തുഷ്ടകരമായിരിക്കില്ല. എടുത്തുചാടി പ്രയാസങ്ങൾ ഉണ്ടാക്കിവയ്ക്കും. ജാതകത്തിന്റെ വിപരീത ദിശയിലൂടെയാണ് ഇവർ കടന്നുപോകുന്നത്. അതാണ് ഏറ്റവും വലിയ പ്രശ്നം,' ജ്യോതിഷി സന്തോഷ് നായർ പറയുന്നു.

ഓരോ വ്യക്തികൾക്കും ജാതകത്തിലെ ഒരു വഴിയുണ്ട്, അതിലൂടെയാണ് പോകുന്നതെങ്കിൽ അത് കറക്റ്റായിരിക്കും. അല്ലങ്കിൽ അവർ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും കലിയുഗ ജ്യോതിഷി സന്തോഷ് നായർ വീഡിയോയിൽ പറയുന്നുണ്ട്. അതേ സമയം കൈനിറയെ ചിത്രങ്ങളുമായി വീണ്ടും സിനിമകളിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് ദിലീപ്. ബാന്ദ്രയ്ക്ക് ശേഷം തങ്കമണി എന്ന ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുകയാണ് നടൻ.

Read more about: Year Ender 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X