കമൽ ഹാസന് രഘുവരനോട് അസൂയ തോന്നി, സിനിമകളിൽ നിന്നും മാറ്റി നിർത്തി; വെളിപ്പെടുത്തി ബയിൽവാൻ രംഗനാഥൻ!

തെന്നിന്ത്യൻ സിനിമയിലെ ഏറെ വ്യത്യസ്തനായ നടനായിരുന്നു രഘുവരൻ. അർഹിക്കുന്ന ഉയരങ്ങളിലെത്തുന്നതിനു മുൻപെ മരണത്തിന്റെ കൈപിടിച്ച് വിടപറഞ്ഞു പോയ നടനെ ഓർക്കാത്ത സിനിമാ പ്രേമികൾ ആരും ഉണ്ടാവില്ല. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ അടക്കം എല്ലാ ഭാഷകളിലും തിളങ്ങിയിട്ടുള്ള നടൻ തെന്നിന്ത്യൻ സിനിമാലോകത്തെ നികത്താനാവാത്തൊരു നഷ്ടമാണ്. കൊമേഴ്‌സ്യൽ സിനിമയും ആർട്ട് സിനിമയും ഒരുപോലെ വഴങ്ങിയ നടനാണ് രഘുവരൻ. മറ്റാർക്കും അനുകരിക്കാനാവാത്ത അഭിനയസിദ്ധികൊണ്ട് ഒരുപാട് ആരാധകരെ അദ്ദേഹം സ്വന്തമാക്കിയിരുന്നു.

വില്ലനായും നായകനായും സഹനടനയുമെല്ലാം രഘുവരൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ വില്ലൻ വേഷങ്ങളിലാണ് കൂടുതൽ തിളങ്ങിയത്. 80കളിലും 90കളിലുമൊക്കെ തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന രഘുവരൻ രജനീകാന്ത് അടക്കമുള്ള താരങ്ങൾക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചു. രജനീകാന്തിന്റെ ഇഷ്ട വില്ലനായിരുന്നു രഘുവരൻ. സൂപ്പർ ഹിറ്റായ ബാഷ അടക്കമുള്ള സിനിമകളിൽ ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ഏകദേശം 30 വർഷം നീണ്ട കരിയറിൽ കമൽ ഹാസനോടൊപ്പം ഒരു സിനിമയിൽ പോലും രഘുവരൻ അഭിനയിച്ചിട്ടില്ല.

kamal haasan raghuvaran

ഇപ്പോഴിതാ അതേക്കുറിച്ച് നടനും സിനിമ നിരൂപകനുമായ ബയിൽവാൻ രംഗനാഥൻ സംസാരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരേകാലത്ത് സിനിമയിൽ സജീവമായിരുന്നവരാണെങ്കിലും കമൽ ഹാസൻ രഘുവരനൊപ്പം അഭിനയിക്കാതിരുന്നത് അസൂയ മൂലമാണെന്നാണ് ബയിൽവാൻ പറയുന്നത്. തന്നെക്കാൾ നന്നായി അഭിനയിക്കുന്നവർക്ക് ഒപ്പം കമൽ ഹാസൻ അഭിനയിക്കാറില്ലെന്നും രംഗനാഥൻ ആരോപിക്കുന്നു.

"രജനീകാന്തിനെ പോലെ രഘുവരനും തനിക്കുമേൽ വളരുമെന്ന അസൂയ കാരണം രഘുവരനൊപ്പം അഭിനയിക്കാൻ കമൽ ഹാസൻ തയ്യാറായില്ല. തന്നെക്കാൾ നന്നായി അഭിനയിക്കുന്നവർക്കൊപ്പം കമൽ ഹാസൻ അഭിനയിക്കാറില്ല. ഒരിക്കൽ പോലും തന്നെക്കാൾ കഴിവുള്ളവരുമായി കമൽ ഹാസൻ പ്രവർത്തിച്ചിട്ടില്ല. അതുകൊണ്ടാണ് കമൽ ഹാസൻ തന്റെ ഒരു സിനിമകളിലും രഘുവരന് അവസരം നൽകാതിരുന്നത്.

മരിക്കുന്നത് വരെ രഘുവരൻ കമൽ ഹാസനോടൊപ്പം ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എന്നത് വേദനിപ്പിക്കുന്ന സത്യമാണ്. അഭിനയത്തിൽ മികച്ചു നിൽക്കുന്നവരെയും അഭിനയത്തിൽ വ്യത്യസ്ത കൊണ്ടുവരുന്നവരെയും കമൽ ഹാസന് ഇഷ്ടമല്ല. അതാണ് സത്യം. രഘുവരൻ വ്യത്യസ്തമായി അഭിനയിക്കുന്നയാളാണ് അതുകൊണ്ടാണ് രഘുവരനെ ഇഷ്ടമല്ലാത്തതും, തന്റെ സിനിമകളിൽ അഭിനയിപ്പിക്കാതെ ഇരുന്നതും. ഇത് എല്ലാവർക്കും അറിയുന്ന കാര്യമാണ്", എന്നായിരുന്നു ബയിൽവാൻ രംഗനാഥന്റെ വാക്കുകൾ.

raghuvaran

അതേസമയം ബയിൽവാൻ രംഗനാഥൻ പറയുന്ന കാര്യങ്ങളോട് വീഡിയോക്ക് താഴെ തന്നെ പലരും എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. "ബയിൽവാൻ നിങ്ങൾ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ഇത്തരം വ്യാജ വിവരങ്ങൾ ഞങ്ങൾക്ക് നൽകരുത്. രഗുവരന്റെ ഉയര കൂടുതലും മെലിഞ്ഞ ശരീരവും കാരണം എല്ലാ താരങ്ങൾക്കും വില്ലനായി വയ്ക്കാൻ കഴിയില്ല.

മിക്കവാറും രജനിക്ക് അനുയോജ്യനായ വില്ലനാണ് രഘുവരൻ. പ്രകാശ് രാജ് മികച്ച നടൻ കൂടിയാണ് (ദേശീയ അവാർഡ് നേടിയിട്ടുണ്ട്), അദ്ദേഹം കമൽ ഹാസനൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കമലിന് മികച്ച നടന്മാരെ ഇഷ്ടമാണ്', എന്നായിരുന്നു ഒരാളുടെ കമന്റ്.

അടുത്തിടെ ഒരു അഭിമുഖത്തിൽ ബയിൽവാന്റെ ഈ ആരോപണത്തിനെതിരെ രഘുവരന്റെ ഭാര്യയും നടിയുമായ രോഹിണി പ്രതികരിക്കുകയുണ്ടായി. കമൽ സാർ എത്രയോ പ്രതിഭകൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഒരു മികച്ച നടൻ കൂടിയാണ്. കമൽ സാറിന് രഘുവരനെ പേടിക്കേണ്ട കാര്യമില്ല. ഇരുവർക്കും ഒരുമിച്ച് അഭിനയിക്കാനുള്ള അവസരം ലഭിച്ചില്ല എന്നതാണ് യാഥാർഥ്യം എന്നായിരുന്നു രോഹിണി പറഞ്ഞത്.

Read more about: kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X