വിവാഹശേഷവും അമ്മയ്‌ക്കൊപ്പം! ഭർത്താവ് വീട്ടിൽ വരില്ല; പ്രിയങ്കയുടെ വിവാഹബന്ധം തകർത്തത് അതെന്ന് ബയിൽവാൻ രംഗനാഥൻ

തമിഴ് സിനിമാ ലോകത്തെ പിന്നാമ്പുറ കഥകൾ വെളിപ്പെടുത്തി ശ്രദ്ധനേടിയിട്ടുള്ളയാളാണ് ബയിൽവാൻ രംഗനാഥൻ. നടനും സിനിമാ നിരൂപകനുമായ ബെയിൽവാൻ രംഗനാഥന്റെ വാക്കുകൾ പലപ്പോഴും വൈറലാകാറുണ്ട്. ഇതേ തുടർന്ന് നിരവധി വിവാദങ്ങളിലും ചെന്ന് ചാടിയിട്ടുണ്ട് അദ്ദേഹം. താരങ്ങളെ കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു എന്ന പേരിൽ ഒരുപാട് വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട് ബയിൽവാന്. എന്നാൽ വിവാദങ്ങളും വിമർശനങ്ങളുമൊന്നും കാര്യമാക്കാതെ മുന്നോട്ട് പോവുകയാണ് ബയിൽവാൻ രംഗനാഥൻ.

സ്വന്തം യൂട്യൂബ് ചാനലിലൂടെയും അഭിമുഖങ്ങളിലൂടെയുമൊക്കെയാണ് ബയിൽവാൻ രംഗനാഥൻ വെളിപ്പെടുത്തലുകൾ നടത്താറുള്ളത്. ഇപ്പോഴിതാ അവതാരകയായ പ്രിയങ്ക ദേശ്പാണ്ഡെ ഭർത്താവുമായി വേർപിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബെയിൽവാൻ രംഗനാഥൻ. വിജയ് ടിവി എന്ന തമിഴ് ടെലിവിഷൻ ചാനലിലൂടെ ജനപ്രീതി നേടിയ അവതാരകയാണ് പ്രിയങ്ക ദേശ്പാണ്ഡെ. വിജയ് ടിവിയിലെ നിരവധി ഷോകളിൽ അവർ അവതാരകയായിട്ടുണ്ട്.

priyanka

അതിൽ തന്നെ സൂപ്പർ സിംഗറാണ് പ്രിയങ്കയ്ക്ക് കൂടുതൽ ജനപ്രീതി സമ്മാനിച്ചത്. ഇതു കൂടാതെ ബിഗ് ബോസ് തമിഴ് സീസൺ 5 ൽ മത്സരാർത്ഥി ആയെത്തിയും പ്രിയങ്ക ഒരുപാട് ആരാധകരെ സ്വന്തമാക്കിയിരുന്നു. സീസണിലെ ഫസ്റ്റ് റണ്ണറപ്പ് ആയിരുന്നു പ്രിയങ്ക. 2016 ൽ ആയിരുന്നു പ്രിയങ്കയുടെ വിവാഹം. പ്രവീൺ കുമാർ എന്നയാളെയാണ് താരം വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. എന്നാൽ കഴിഞ്ഞ കുറേക്കാലങ്ങളായി ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

കഴിഞ്ഞ വർഷമാണ് ഇവർ വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾ ശക്തമായത്. പ്രവീണിനെ കുറിച്ച് പ്രിയങ്ക എവിടെയും സംസാരിക്കാതെയാവുകയും ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളൊന്നും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാതെ ആവുകയും ചെയ്തതോടെയാണ് ഇത്. ബിഗ് ബോസ് ഹൗസിൽ വച്ച് പോലും ഭർത്താവിനെ കുറിച്ച് സംസാരിക്കാൻ പ്രിയങ്ക തയ്യാറായിരുന്നില്ല. അഭ്യൂഹങ്ങൾ ശക്തമായതോടെ ശരിയായ സമയത്ത് വിവാഹത്തെക്കുറിച്ച് സംസാരിക്കാമെന്ന് ആയിരുന്നു പ്രിയങ്ക പറഞ്ഞത്.

പിന്നീട് വീട്ടിലെ പ്രധാന ചടങ്ങുകൾക്ക് പോലും പ്രവീണിന്റെ അസാന്നിധ്യം ഉണ്ടായതോടെ വീണ്ടും അഭ്യൂഹങ്ങൾ ശക്തമായി. എന്നാൽ അപ്പോഴും എല്ലാം അനാവശ്യ കിംവദന്തികൾ മാത്രമാണെന്നായിരുന്നു പ്രയങ്കയുടെ പ്രതികരണം. അതിനു പിന്നാലെയാണ് ഇപ്പോൾ ബയിൽവാൻ രംഗനാഥൻ താരത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹബന്ധം വേർപിരിഞ്ഞ് അമ്മയ്‌ക്കൊപ്പമാണ് പ്രിയങ്ക ഇപ്പോൾ താമസിക്കുന്നതെന്ന് ബയിൽവാൻ രംഗനാഥൻ പറയുന്നു.

priyanka bayilvan ranganathan

വിവാഹത്തിന് ശേഷവും പ്രിയങ്ക അമ്മയുടെ വീട്ടിലാണ് കൂടുതലും താമസിച്ചിരുന്നത്, ഭർത്താവ് വീട്ടിൽ വരാറുണ്ടായിരുന്നില്ല, ഇതേ തുടർന്ന് ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായി. ഇതാണ് ഇരുവരും വേർപിരിയാൻ കാരണമായതെന്നാണ് ബെയിൽവാൻ രംഗനാഥൻ പറയുന്നത്. ബയിൽവാൻ രംഗനാഥന്റെ വാക്കുകൾ ഇതിനകം ചർച്ചയായിട്ടുണ്ട്.

നേരത്തെ മീനയുടെ രണ്ടാം വിവാഹം സംബന്ധിച്ച് ബയിൽവാൻ നടത്തിയ പരാമർശങ്ങൾ വലിയ വിവാദത്തിലാണ് അവസാനിച്ചത്. നടൻ ധനുഷിനെ നടി വിവാഹം ചെയ്യും എന്ന തരത്തിലായിരുന്നു ബയിൽവാന്റെ പരാമർശം. മുൻപ് ബയിൽവാന്റെ പരാമർശങ്ങൾക്കെതിരെ താരങ്ങൾ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ബയിൽവാൻ അപകീർത്തികരമായ പരാമർശം നടത്തിയ ഒരു താരം, അയാൾ മരിച്ചാൽ പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പറഞ്ഞതും അടുത്തിടെ വാർത്തയായി മാറിയിരുന്നു.

Read more about: anchor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X