വിജയ് വിവാഹം കഴിക്കാനിരുന്നത് ആ സെലിബ്രിറ്റിയുടെ മകളെ? സംഗീതയുടെ വരവോടെ തീരുമാനം മാറ്റി!
തമിഴകത്തെ ഏറ്റവും താരമൂല്യമുള്ള നടനാണ് ദളപതി വിജയ്. തമിഴ്‌നാടിന് പുറത്ത് കേരളത്തിലും ആന്ധ്രായിലും വിദേശത്തുമൊക്കെയായി നിരവധി ആരാധകരാണ് വിജയ്ക്ക് ഉള്ളത്. അതുകൊണ്ട് തന്നെ വിജയുമായി ബന്ധപ്പെട്ട ഓരോ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. നടന്റെ ഓരോ സിനിമാ റിലീസുകളും ഉത്സവം പോലെയാണ് ആരാധകർ കൊണ്ടാടാറുള്ളതും.
നിലവിൽ ലിയോയുടെ വിജയത്തിൽ തിളങ്ങി നിൽക്കുകയാണ് വിജയ്. മാനഗരം, കൈതി, വിക്രം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം തമിഴ് സിനിമയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് പ്രദർശനം തുടരുകയാണ്. ചിത്രം ഇതുവരെ 600 കോടിയിലധികം കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ.

ലിയോയുടെ വിജയത്തിന് പിന്നാലെ ഒട്ടും വൈകാതെ തന്റെ 68-ാമത്തെ ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് വിജയ് ഇപ്പോൾ. പ്രശസ്ത സംവിധായകൻ വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നടൻ പ്രസാദ്, പ്രഭുദേവ, സ്നേഹ, ജയറാം, മൈക്ക് മോഹൻ, ലൈല, തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത് എന്നാണ് വിവരം. വലിയ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണിത്.
അതേ സമയം വിജയ്ക്ക് പിന്നാലെ മകൻ ജേസൺ സഞ്ജയും സിനിമയിലേക്ക് കടന്നുവരുന്നതായി റിപ്പോർട്ടുകളുണ്ട്. സംവിധായകനായിട്ടാണ് താരപുത്രൻ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. ജേസൺ സഞ്ജയുടെ ആദ്യ സിനിമയിൽ നടൻ ഗവിനാണ് പ്രധാന വേഷത്തിലെത്തുക എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ ദളപതി വിജയുടെ വിവാഹം സംബന്ധിച്ച ആർക്കും അറിയാത്ത ഒരു രഹസ്യം പങ്കുവെച്ചെത്തിയിരിക്കുകയാണ് പ്രമുഖ നടനും സിനിമാ നിരൂപകനുമായ ബെയിൽവാൻ രംഗനാഥൻ. ഭാര്യ സംഗീതയെ വിവാഹം കഴിക്കുന്നതിന് മുൻപ് മറ്റൊരു താരപുത്രിയുമായി വിജയ്ക്ക് വിവാഹം ആലോചിച്ചിരുന്നെന്നും സംഗീതയുടെ വരവോടെ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നുമാണ് ബെയിൽവാൻ പറയുന്നത്. വിജയുടെ അച്ഛൻ എസ് എ ചന്ദ്രശേഖറും ഭാര്യ ശോഭയും പിന്നണി ഗായകൻ സുരേന്ദറിന്റെ മകളുമായി തങ്ങളുടെ മകനെ വിവാഹം കഴിപ്പിക്കാൻ ആലോചിച്ചിരുന്നത്.
ശോഭയുടെ സഹോദരനാണ് സുരേന്ദർ. ബന്ധപ്രകാരം വിജയുടെ മുറപ്പെണ്ണാണ് സുരേന്ദറിന്റെ മകൾ. അതിനാലാണ് അങ്ങനെയൊരു വിവാഹത്തെ കുറിച്ച് വിജയുടെ മാതാപിതാക്കൾ ചിന്തിച്ചതെന്നാണ് ബെയിൽവാൻ പറയുന്നത്. അതേസമയം ബെയിൽവാന്റെ ഈ വെളിപ്പെടുത്തലിൽ എത്ര സത്യമുണ്ടെന്ന് വ്യക്തമല്ല.

പ്രണയിച്ച് വിവാഹിതരായവരാണ് വിജയും സംഗീതയും. വിജയുടെ കടുത്ത ആരാധികയായ സംഗീത നടനെ കാണാനെത്തുകയും ഇരുവരും സൗഹൃദത്തിലാവുകയും അത് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെല്ലാം എത്തുകയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇരുവരും അകൽച്ചയിലാണ് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വിജയ് സിനിമകളുടെ റിലീസിനോ മറ്റു പരിപാടികൾക്കോ സംഗീതയെ നടനൊപ്പം കാണാത്തതാണ് അഭ്യൂഹങ്ങൾക്ക് കാരണം.
എന്നാൽ വേർപിരിയൽ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നാണ് വിവരം. മകൾ ലണ്ടനിൽ പഠിക്കുന്നതിനാൽ സംഗീത മകളോടൊപ്പം ലണ്ടനിലാണ് എന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. ഇതിൽ എത്ര സത്യമുണ്ടെന്ന് വ്യക്തമല്ല. വിജയും കുടുംബവുമെല്ലാം പുറത്തുവരുന്ന വാർത്തകളിലും അഭ്യൂഹങ്ങളിലുമെല്ലാം മൗനം പാലിക്കുകയാണ്.


Click it and Unblock the Notifications