വിജയ് തൃഷയ്‌ക്കൊപ്പം അഭിനയിച്ചത് ഭാര്യയുടെ അതൃപ്തി വകവയ്ക്കാതെ; അഭിനയിക്കരുതെന്ന് പറഞ്ഞിരുന്നു; രംഗനാഥൻ

തമിഴകത്തെ ഏറ്റവും താരമൂല്യമുള്ള നടനാണ് വിജയ്. ലിയോയുടെ വിജയത്തിൽ തിളങ്ങി നിൽക്കുകയാണ് നടൻ ഇപ്പോൾ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം തമിഴ് സിനിമയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് പ്രദർശനം തുടരുകയാണ്. കേരളത്തിൽ ഉൾപ്പടെ ചിത്രം ഹൗസ്ഫുള്ളായാണ് പ്രദർശനം തുടരുന്നത്. ലിയോയുടെ വിജയം ആഘോഷിക്കുമ്പോൾ തന്നെ ചില ഗോസിപ്പുകളും വിജയുടെ പേരിൽ വാർത്തകളിൽ ഇടംപിടിക്കുന്നുണ്ട്.

നടന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളും കുടുംബജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളുമാണ് തമിഴകത്ത് ചർച്ചയാകുന്നത്. വർഷങ്ങൾ നീണ്ട സിനിമാ കരിയറിൽ പലവിധ ​ഗോസിപ്പുകൾ വിജയ്യെക്കുറിച്ച് വന്നിട്ടുണ്ട്. എന്നാൽ അടുത്ത കാലത്തായി ഇതിന്റെ ആക്കം കൂടുതലാണ്. അച്ഛനുമായി അകൽച്ച, ഭാര്യ സം​ഗീതയുമായി വേർപിരിയുന്നു തുടങ്ങിയ പ്രചരണങ്ങളാണ് ഇതിൽ പ്രധാനപ്പെട്ടത്. രാഷ്ട്രീയ പ്രവേശന നീക്കങ്ങൾ സജീവായിരിക്കെയാണ് നടനെതിരെ ​ഇത്തരം പ്രചരണങ്ങൾ കടുത്തത്.

vijay sangeetha trisha

ഏറെ നാളായി പൊതുവേദികളിൽ വിജയുടെ ഭാര്യ സം​ഗീതയെ നടനൊപ്പം കാണാറില്ല. ലിയോക്ക് മുൻപ് പുറത്തിറങ്ങിയ വാരിസ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് നടന്റെ അച്ഛനും അമ്മയുമെല്ലാം വന്നെങ്കിലും ഭാര്യ സം​ഗീത എത്തിയിരുന്നില്ല. അന്ന് മുതലാണ് നടൻ ഭാര്യയുമായി അകൽച്ചയിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായത്. പിന്നാലെ നടി തൃഷയുമായി വിജയ് പ്രണയത്തിലാണെന്നും ഗോസിപ്പുകൾ വന്നു. ലിയോയുടെ ചിത്രീകരണം പുരോഗമിക്കുന്നതിന് ഇടയിലായിരുന്നു ഇത്.

വിജയ്-തൃഷ പ്രണയമാണ് ഭാര്യ സംഗീതയുമായുള്ള പ്രശ്നങ്ങൾക്ക് കാരണമാണെന്നും വാർത്തകൾ പ്രചരിക്കുകയുണ്ടായി. ഇതിനിടെ തൃഷയ്ക്കൊപ്പമുള്ള നടന്റെ ചില ചിത്രങ്ങൾ കൂടി പുറത്തുവന്നതോടെ​ ​ഗോസിപ്പുകൾ വീണ്ടും കടുത്തു. ഇരുവരും വിദേശത്ത് അവധി ആഘോഷിക്കുന്നു എന്ന രീതിയിലായിരുന്നു വാർത്തകൾ. അധികം വൈകാതെ ഇതും കെട്ടടങ്ങി. എന്നാൽ ഇപ്പോഴിതാ വീണ്ടും ഈ ചർച്ചകൾ തലപൊക്കി തുടങ്ങിയിട്ടുണ്ട്.

അതിനിടെ വിജയ്ക്കും സംഗീതയ്ക്കും ഇടയിലുണ്ടായ പ്രശ്നത്തെ കുറിച്ച് സിനിമാ നിരൂപകനും നടനുമായ ബെയിൽവാൻ രംഗനാഥൻ പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്. മെട്രോ മെയിൽ എന്ന യൂട്യൂബ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് ബെയിൽവാൻ വിജയുടെ കുടുംബജീവിതത്തെ കുറിച്ച് സംസാരിച്ചത്. സംഗീതയ്ക്ക് ഇഷ്ടമില്ലാതെയാണ് വിജയ്യും തൃഷയും ഒരുമിച്ച് അഭിനയിച്ചതെന്ന് ബെയിൽവാൻ രംഗനാഥൻ പറയുന്നു.

'തൃഷയ്‌ക്കൊപ്പം ഇനി അഭിനയിക്കരുതെന്ന് വിജയുടെ ഭാര്യ സംഗീത നടനോട് പറഞ്ഞിരുന്നു. എന്നാൽ അതൊന്നും വകവെക്കാതെയാണ് വിജയും തൃഷ അഭിനയിച്ചത്. പറഞ്ഞതിന് എതിരായി അഭിനയിക്കുക മാത്രമല്ല, ഒരു ലിപ് ലോക്ക് സീനിലും അഭിനയിച്ചു. സംഗീതയ്ക്ക് അത് ഇഷ്ടമല്ല. വിണ്ണൈത്താണ്ടി വരുവായയിൽ സിമ്പുവിനൊപ്പം ചുംബനരംഗത്തിൽ അഭിനയിച്ച തൃഷ, ലിപ് ലോക്ക് സീനുകൾ ചെയ്യാൻ താൻ തയ്യാറാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്',

vijay sangeetha

'ആ ലിപ് ലോക്ക് സീനിനുവേണ്ടിയാണ് തൃഷയ്ക്ക് ലിയോയിൽ അഭിനയിക്കാൻ അവസരം നൽകിയത് തന്നെ. ഇതുകൊണ്ടാണ് വിജയുടെ കുടുംബം ആ സിനിമ കാണാൻ പോകാതിരുന്നത്. ചെന്നൈയിൽ ഉണ്ടായിട്ടും വിജയുടെ മകൻ എന്തുകൊണ്ട് സിനിമ കണ്ടില്ല?', ബെയിൽവാൻ രംഗനാഥൻ പറയുന്നു. അതേസമയം ബെയിൽവാന്റെ വാക്കുകൾ വിജയ് ആരാധകർ കണക്കിൽ എടുത്തിട്ടില്ല. താരങ്ങളെ കുറിച്ച് ഇല്ലാത്തത് പറഞ്ഞുണ്ടാകുന്ന ബെയിൽവാന്റെ അത്തരത്തിലൊരു പ്രസ്താവനയായി മാത്രമാണ് ആരാധകർ ഇതിനെ കണ്ടിരിക്കുന്നത്.

അതേസമയം ഈയ്യടുത്ത് വിജയും ഭാര്യ സംഗീതയും തമ്മിൽ പ്രശ്നങ്ങൾ ഇല്ലെന്ന് പറഞ്ഞും ബെയിൽവാൻ രംഗത്തെത്തിയിരുന്നു. ഇരുവരും സന്തോഷത്തോടെ ജീവിക്കുകയാണ് എന്നാണ് ബെയിൽവാൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. അതേസമയം തമിഴ് സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന കളക്ഷൻ സ്വന്തമാക്കിയാണ് ചിത്രം പ്രദർശനം തുടരുന്നത്. ഏഴ് ദിവസം കൊണ്ട് ആഗോളതലത്തിൽ 461 കോടി രൂപയാണ് ചിത്രം നേടിയത്.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X