'സരിതയ്ക്ക് നാല് ഭർത്താക്കന്മാർ! ആദ്യ ഭർത്താവിനെ ഉപേക്ഷിച്ചത് സിനിമയിലെത്താൻ'; ബയിൽവാൻ രംഗനാഥൻ
തെന്നിന്ത്യന്‍ സിനിമാപ്രേമികൾക്കെല്ലാം സുപരിചിതയായ താരമാണ് സരിത. കാതോടു കാതോരം, കുട്ടേട്ടൻ, സംഘം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെയും ഹൃദയം കവർന്ന നായികയാണ് അവർ. ജന്മം കൊണ്ട് ആന്ധ്രാ സ്വദേശിനിയാണെങ്കിലും, തമിഴ്, കന്നഡ, മലയാളം ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങാനും തന്റേതായ ഇടം കണ്ടെത്താനും സരിതയ്ക്ക് സാധിച്ചു. സിനിമകളിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ സരിതയുടെ വ്യക്തിജീവിതവും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.
സിനിമയില്‍ സജീവമാകുന്നതിന് മുമ്പ് തന്നെ വിവാഹം കഴിച്ച താരമാണ് സരിത. പതിനാറ് വയസുള്ളപ്പോഴാണ് സരിതയുടെ ആദ്യ വിവാഹം. തെലുങ്ക് നടനായ വെങ്കട സുബയ്യയെ ആണ് സരിത വിവാഹം ചെയ്തത്. എന്നാൽ ഈ ദാമ്പത്യത്തിന് വെറും ആറ് മാസത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളൂ. ആ ബന്ധം വേർപിരിഞ്ഞ ശേഷമായിരുന്നു നടിയുടെ സിനിമാ പ്രവേശനം. സിനിമയിൽ സജീവമാകുന്നതിനിടെ സരിത നടൻ മുകേഷുമായി പ്രണയത്തിലായി.

പിസി 369, തനിയാവര്‍ത്തനം തുടങ്ങിയ സിനിമകളിൽ അഭിനയിക്കുമ്പോഴാണ് ഇവർ പ്രണയത്തിലാകുന്നത്. തുടർന്ന് 1988ൽ ഇവർ വിവാഹിതരാവുകയായിരുന്നു. വിവാഹശേഷം സരിത അഭിനയം വിട്ട് കുടുംബിനിയായി ഒതുങ്ങിക്കൂടി. രണ്ടു മക്കളാണ് ഇവർക്കു ജനിച്ചത്. 2000 ന് ശേഷം പതിയെ സരിത സിനിമയിലേക്ക് തിരിച്ചുവരികയും ചെയ്തു. അതിനിടെ ചില താളപ്പിഴകൾ ഇവരുടെ കുടുംബജീവിതത്തിൽ സംഭവിച്ചു. 2011 മുകേഷും സരിതയും വേർപിരിഞ്ഞു. നിലവിൽ മകൻ ശ്രാവണിന് ഒപ്പമാണ് സരിത കഴിയുന്നത്.
ഒരു വലിയ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്കും തിരിച്ചെത്തിയിരിക്കുകയാണ് സരിത. ശിവകാർത്തികേയൻ നായകനായ മാവീരനിലൂടെയാണ് സരിതയുടെ തിരിച്ചുവരവ്. ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിലെ സരിതയുടെ പ്രകടനം കയ്യടി നേടുകയാണ്. അതിനിടെ സരിതയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടനും സിനിമ നിരൂപകനുമായ ബയിൽവാൻ രംഗനാഥൻ. സിനിമയിലെത്താൻ വേണ്ടിയാണ് സരിത ആദ്യ ഭർത്താവിനെ ഉപേക്ഷിച്ചതെന്ന് ബയിൽവാൻ ആരോപിക്കുന്നു.
മാവീരൻ സിനിമയുടെ ലോഞ്ചിനിടെ സരിത ശിവകാർത്തികേയനെ കുറിച്ച് പറഞ്ഞ വാക്കുകളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ബയിൽവാൻ രംഗനാഥന്റെ ഈ പരാമർശം. ശിവകാർത്തികേയന്റെ മാനറിസങ്ങൾ കാണുമ്പോൾ രജനീകാന്തിനെ ഓർമ്മവരും എന്നായിരുന്നു സരിതയുടെ വാക്കുകൾ. അടുത്ത സിനിമയിലും അവസരം കൊടുക്കണം എന്ന് ഉദ്ദേശിച്ചുള്ളതായിരിക്കും ഈ സോപ്പിങ് എന്നാണ് യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ ബയിൽവാൻ പറഞ്ഞത്.
രജനീകാന്ത് വളരെ സിമ്പിളായ മനുഷ്യനാണ്. ശിവകാർത്തികേയനും അതുപോലെ തന്നെയാണ്. തെലുങ്കുകാരിയായതുകൊണ്ടാകാം സരിത അങ്ങനെ പറഞ്ഞത്. സരിതയ്ക്ക് നാല് ഭർത്താക്കന്മാരുണ്ടോ, ആർക്കെങ്കിലും അറിയാമോ? സരിത സിനിമയിൽ എത്തുന്നതിന് മുമ്പ് ആന്ധ്രയിലെ ഒരാളെ വിവാഹം കഴിച്ചിരുന്നു. പിന്നീട് അയാളെ ഉപേക്ഷിച്ച് സിനിമയിലേക്ക് വരുകയായിരുന്നു. പിന്നീട് ത്യാഗരാജനുമായി പ്രണയത്തിലായി.

അതിന് ശേഷം മലയാള നടൻ മുകേഷുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും കുട്ടികളുണ്ടാവുകയും ചെയ്തു. അവർ ഒരു മികച്ച നടിയാണ്, അതിൽ സംശയമില്ല. എന്നാൽ ശിവകാർത്തികേയൻ രജനിയെ പോലെയാണെന്ന് പറഞ്ഞത് തീർത്തും അപലപനീയമാണ്.
ബയിൽവാൻ രംഗനാഥൻ തന്റെ വീഡിയോയിൽ പറഞ്ഞു. അതേസമയം ബയിൽവാന്റേത് വീഡിയോക്ക് റീച്ച് ലഭിക്കാനുള്ള അനാവശ്യ ആരോപണങ്ങളെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.
സിനിമയിലെത്തുന്നതിന് മുൻപ് സരിതയുടെ വിവാഹം കഴിഞ്ഞു എന്നത് ശരിയാണ്. എന്നാൽ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ആ ബന്ധം വേർപിരിഞ്ഞത്. ആദ്യ വിവാഹബന്ധം തകര്‍ന്നത് സരിതയെ മാനസികമായി തളര്‍ത്തിയിരുന്നു. ഈ മാനസിക ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷ നേടാനാണ് സരിത സിനിമയില്‍ സജീവമായത് എന്നാണ് മുൻപ് വന്നിട്ടുള്ള റിപ്പോർട്ടുകൾ.


Click it and Unblock the Notifications











