ഐശ്വര്യയുമായി രമ്യതയിലെത്താൻ സാധ്യമല്ല! വീണ്ടും വിവാഹിതനാവാൻ ധനുഷ്? ആരാധകർ പറയുന്നത് ഇങ്ങനെ!

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളാണ് ധനുഷ്. അതുവരെ ഉണ്ടായിരുന്ന നായക സങ്കൽപ്പങ്ങളെയെല്ലാം കാറ്റിൽ പറത്തി തന്റേതായ ഇടം കണ്ടെത്തിയ ധനുഷ് ഇന്ന് തമിഴിലെ മുൻനിര താരമാണ്. ബോളിവുഡിലും ഹോളിവുഡിലുമെല്ലാം നടൻ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. നടനെന്നതിനപ്പുറം ​ഗായകൻ, ​ഗാനരചയിതാവ് എന്നീ നിലകളിലും ധനുഷ് തിളങ്ങിയിട്ടുണ്ട്.

സിനിമയിൽ തിളങ്ങി നിൽക്കുന്നതിനിടെ കുടുംബ ജീവിതത്തിൽ പല പ്രശ്‌നങ്ങളിലൂടെയുമാണ്‌ നടൻ കടന്നു പോയിരുന്നത്. കഴിഞ്ഞ വർഷം ആദ്യം നടൻ വിവാഹ ബന്ധം വേർപിരിഞ്ഞിരുന്നു. രജനികാന്തിന്റെ മകൾ ഐശ്വര്യ ആയിരുന്നു ധനുഷിന്റെ ഭാര്യ. രണ്ടു കുട്ടികളാണ് ഇവർക്കുള്ളത്.

പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ധനുഷിന്റെ കടൽ കൊണ്ടേൻ എന്ന സിനിമ കണ്ടതിന് ശേഷം ഐശ്വര്യ രജനികാന്ത് ധനുഷുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കുകയുമായിരുന്നു. പിന്നീട് 18 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇവർ വേർപിരിഞ്ഞത്.

dhanush

ധനുഷുമായി വേർപിരിഞ്ഞ ശേഷം മക്കളായ യാത്രയ്ക്കും ലിംഗയ്ക്കുമൊപ്പം പിതാവിന്റെ വീട്ടിലാണ് ഐശ്വര്യ താമസിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ ഇരുവരും വേർപിരിഞ്ഞിട്ട് ഒരു വർഷം പൂർത്തിയായി. 2022 ജനുവരി 17 ന് ആയിരുന്നു ഇരുവരും വേർപിരിയുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്.

ഇവർക്ക് വീണ്ടും ഒരുമിച്ച് ജീവിക്കാൻ പ്രയാസമാണെന്നാണ് പറയപ്പെടുന്നത്. വേർപിരിഞ്ഞാണ് താമസിക്കുന്നതെങ്കിലും നിയമപരമായി ഇരുവരും വിവാഹമോചിതരായിട്ടില്ല. പൂർണമായും തങ്ങളുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ധനുഷും ഐശ്വര്യയും.

അതിനിടെ ധനുഷ് വീണ്ടും വിവാഹിതനാകുമോ എന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ ധനുഷ് വിവാഹിതനാകില്ല എന്ന് തന്നെയാണ് ആരാധകരടക്കം പറയുന്നത്. അതിന് തെളിവായി ചൂണ്ടിക്കാട്ടുന്നത് സഹോദരനോട് പറഞ്ഞ വാക്കുകളാണ്.

നേരത്തെ ധനുഷിന്റെ സഹോദരൻ സെൽവരാഘവനും നടി സോണിയ അഗർവാളും വിവാഹമോചനം നേടിയിരുന്നു. അപ്പോൾ ധനുഷ് സഹോദരനോട് പറഞ്ഞത്, ഇത് ദൈവം തന്ന നല്ലൊരു അവസരമായിരുന്നു. ഇനി ജീവിതാവസാനം വരെയും ഒറ്റയ്ക്ക് ജീവിക്കാൻ ആയിരുന്നു. എന്നാൽ സഹോദരന്റെ വാക്കുകൾ കേൾക്കാതെ സെൽവരാഘവൻ വേറെ വിവാഹം കഴിച്ചിരുന്നു.

സഹോദരനോട് പുനർവിവാഹം ചെയ്യരുതെന്ന് പറഞ്ഞ ധനുഷ് തീർച്ചയായും പുനർവിവാഹം കഴിക്കില്ലെന്ന് ആരാധകർ ഉറപ്പിക്കുന്നു. ദൈവം തന്ന അവസരമായാണ് ധനുഷ് ഇതിനെ കാണുന്നത്. അതുകൊണ്ട് അവസാനം വരെ ധനുഷ് ഒറ്റയ്ക്ക് ജീവിക്കും. മക്കളെ മാത്രമാണ് അദ്ദേഹം ഇപ്പോൾ നോക്കുന്നതെന്നും ആരാധകർ പറയുന്നു.

നേരത്തെ മക്കൾക്കുവേണ്ടി ധനുഷും ഐശ്വര്യ രജനീകാന്തും വീണ്ടും ഒന്നിക്കുന്നുവെന്നും വിവാഹദിനത്തിൽ പ്രഖ്യാപനം ഉണ്ടാകുമെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരിന്നു. എന്നാൽ അങ്ങനെയൊരു പ്രഖ്യാപനം ഉണ്ടായില്ല. ധനുഷിനെയും ഐശ്വര്യയെയും ഒപ്പം നിർത്താൻ രജനികാന്ത് ഉൾപ്പടെ ഏറെ ശ്രമിച്ചിരുന്നു.

danush

ഐശ്വര്യയുമായി പിരിഞ്ഞിട്ടും രജനിയുടെ ബോയ്‌സ് ഗാർഡൻ ബംഗ്ലാവിന് അടുത്തുള്ള 150 കോടി വിലയുള്ള വീട്ടിലാണ് ധനുഷ് ഇപ്പോൾ താമസിക്കുന്നത്. ഭർത്താവ് ധനുഷിനും മക്കൾക്കുമൊപ്പം ഐശ്വര്യ അവിടെ താമസിക്കണമെന്നാണ് രജനിയുടെ ആഗ്രഹം. ഈ വീട് പണിക്കിടെ ഒരുമിച്ചായിരുന്ന ധനുഷും ഐശ്വര്യയും പണികൾ പൂർത്തിയാകുന്നതിന് മുന്നെയാണ് പിരിഞ്ഞത്.

അടുത്തിടെ സ്‌കൂൾ കായിക മത്സരത്തിൽ യാത്രയും ലിംഗയും പങ്കെടുത്തപ്പോൾ അവിടെ ധനുഷ് എത്തിയിരുന്നില്ല. ക്യാപ്റ്റൻ മില്ലർ ചിത്രീകരണം നടക്കുന്നതിനാൽ വരാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. മുൻപ് മറ്റൊരു പരിപാടിക്ക് ധനുഷ് എത്തിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇത്തവണ ധനുഷ് മക്കളെ കാണുന്നത് ഐശ്വര്യ വിലക്കിയെന്നുള്ള റിപ്പോർട്ടുകളും വന്നിരുന്നു.

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X