ധനുഷും ഐശ്വര്യയും തമ്മിൽ പിരിയാൻ കാരണം: അഭ്യൂഹങ്ങൾക്ക് നേരെ പ്രതികരിച്ച് 'ശ്രുതിഹാസൻ'

കോളിവുഡ് സിനിമയിൽ നിരവധി വിവാദങ്ങൾ നേരിടേണ്ടി വന്ന താരമാണ് ധനുഷ്. തുടക്ക കാലത്ത് രൂപത്തെ കുറിച്ചുള്ള പ്രശ്നങ്ങളായിരുന്നു ചർച്ചകളായിരുന്നത്. എന്നാൽ അതിനു ശേഷം പലതരം പ്രണയ ബന്ധങ്ങളെ കുറിച്ചുള്ള വിഷയങ്ങളാണ് ഉയർന്നു വന്നത്. ശ്രുതി ഹാസൻ, തൃഷ കൃഷ്ണൻ എന്നിവരുമായി പല തരത്തിലുള്ള ബന്ധങ്ങൾ ധനുഷിന് ഉണ്ടായിരുന്നെന്ന് പലരും പറഞ്ഞിരുന്നു. ഐശ്വര്യ രജനികാന്തുമായി ദാമ്പത്യ ജീവിതം ആസ്വദിക്കുന്നതിനിടയിലും മറ്റു പല ബന്ധങ്ങളും ധനുഷ് മുന്നോട്ട് കൊണ്ടുപോകുന്നു എന്നായിരുന്നു അഭ്യൂഹം.

ധനുഷിനെ നായകനാക്കി 2012ൽ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ചിത്രമാണ് 3. ചിത്രത്തിൽ ശ്രുതി ഹാസനും അഭിനയിച്ചിട്ടുണ്ട്. ധനുഷിന് ശ്രുതി ഹാസനുമായി വിവാഹേതര ബന്ധമുണ്ടെന്ന് അഭ്യൂഹങ്ങൾ വന്നു. മാത്രമല്ല ഇതിന്റെ പേരിൽ ഐശ്വര്യ രജനികാന്തും ധനുഷും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. സുഹൃത്തായ ശ്രുതിയെ 3 എന്ന സിനിമയിലേക്ക് കൊണ്ടു വന്നത് ഐശ്വര്യ തന്നെയാണ്. എന്നാൽ സിനിമയുടെ പ്രമോഷന്റെ സമയത്തെല്ലാം ശ്രുതിയുടെ പേരിൽ ഐശ്വര്യയും ധനുഷും തമ്മിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്.

dhanush

ഒരു ഇൻ്റർവ്യൂവിൽ ശ്രുതിയോട് ഇത്തരം അഭ്യൂഹങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ താരം പ്രതികരിച്ചത് ഇങ്ങനെ. "എന്റെ പുറകിൽ ഒരു മൈക്രോചിപ്പ് ഒട്ടിച്ചു വെക്കാൻ ഞാൻ പറയുന്നില്ല. അങ്ങനെ ചെയ്താൽ എല്ലാവർക്കും സത്യം അറിയാൻ സാധിക്കുമല്ലോ. അല്ലെ. ഈ ഇൻ്റസ്ട്രിയിൽ ധനുഷ് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അദ്ദേഹം ഈ പ്രൊഫഷനുമായി ബന്ധപ്പെട്ട് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ആളുകൾ ഇത്തരം മണ്ടത്തരങ്ങൾ വിളിച്ചു പറയുന്നു എന്നു കരുതി ധനുഷ് എന്നെ സഹായിച്ചതൊന്നും ഞാൻ മറക്കാൻ പോകുന്നില്ല."

ധനുഷ് എന്ന പേരിനൊപ്പം സംസാര വിഷയമായ മറ്റൊരാളാണ് തൃഷ കൃഷ്ണൻ. 2015ൽ വരുൺ മനിയൻ എന്നയാളുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയില്ല. അതിനു കാരണം ധനുഷ് ആണെന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ പറഞ്ഞത്. അതായത് തൃഷയും ധനുഷും നല്ല സുഹൃത്തുക്കളാണ്. ഇരുവരും തമ്മിൽ പങ്കെടുത്ത പലതരം പരിപാടികളിൽ നിന്നുള്ള ഫോട്ടോകൾ അന്ന് വൈറലായിരുന്നു. സ്വാഭാവികമായും ആ ഫോട്ടോകൾ ഇരുവരും തമ്മിൽ പ്രണയ ബന്ധമുണ്ടെന്ന തരത്തിലേക്ക് വാർത്തകൾ എത്തി.

താൻ ധനുഷിനോട് മാത്രമല്ല ധനുഷിന്റെ ഭാര്യ ഐശ്വര്യയുമായും അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്ന് ഒരു സുഹൃത്തിനോട് ഒരിക്കൽ തൃഷ പറഞ്ഞിരുന്നു.

dhanush

2004ൽ ആണ് ധനുഷും ഐശ്വര്യയും ഒരുമിക്കുന്നത്. അന്ന് ധനുഷിന് വയസ് 21. ഇരുവർക്കും രണ്ട് ആൺ മക്കളുണ്ട്. നേരത്തെ തന്നെ ഇരുവരും തമ്മിലുള്ള വേർപിരിയൽ വാർത്തകൾ വന്നിരുന്നു. എന്നാൽ 2022ലാണ് ഒഫിഷ്യലി ഇവർ ഈ കാര്യം പറയുന്നത്. കോളിവുഡിൽ നിന്ന് പിന്നീട് ബോളിവുഡിലും ഹോളിവുഡിലും ധനുഷിനെ തേടി അവസരങ്ങൾ വന്നു. ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറി. തുടക്കത്തിൽ കല്ലെറിഞ്ഞവർ പിന്നീട് ധനുഷിനൊപ്പം നിന്നു. അതായിരുന്നു ധനുഷിന്റെ വിജയം.

അച്ഛനായ കസ്തൂരി രാജയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് അഭിനയ രം​ഗത്തേക്ക് വരുന്നത്. പിന്നീട് കാതൽ കൊണ്ടേൻ, തിരുടാ തിരുടി തുടങ്ങി നിരവധി സിനിമകൾ വന്നു. 2006ലെ പുതുപേട്ടെയ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ധനുഷ് അതിനു ശേഷം ഓരോ സിനിമകളിലും വ്യത്യസ്ത വേഷങ്ങൾ ചെയ്യാനും ശ്രമിച്ചു. പാ. പാണ്ടി എന്ന ചിത്രത്തിനു ശേഷം ധനുഷ് സംവിധാനം ചെയ്ത് അഭിനയിക്കുന്ന സിനിമയാണ് രായൻ. ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും.

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X