എല്ലാ മാസവും ബ്രെയ്ക്ക്അപ്പ് ചെയ്യും; വീട്ടിലിരിക്കുമ്പോൾ പാരലൈസ്ഡ് ആവുന്നു: തുറന്നു പറഞ്ഞ് ജാൻവി കപൂർ
ജാൻവി കപൂറും ശിഖർ പഹാരിയയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. ആനന്ദ് അംബാനി വിവാഹ ചടങ്ങുകളിലും ഇരുവരും ഒരുമിച്ച് തന്നെയായിരുന്നു. ഇപ്പോൾ താരത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് സംസാരിക്കുകയാണ് ജാൻവി. താൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പിരിയഡ്സ് സമയത്ത് ഉണ്ടാവുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളാണെന്ന് ജാൻവി പറഞ്ഞു. വീട്ടിൽ ഇരിക്കുമ്പോൾ പലപ്പോഴും താൻ പാരലൈസ്ഡ് ആവാറുണ്ടെന്നും ഇതെല്ലാം പി.എം. എസ് ന്റെ ലക്ഷണങ്ങളാണെന്നും ജാൻവി കപൂർ പറയുന്നു.
പിരിയഡ്സ് സമയത്ത് വലിയ ബുദ്ധിമുട്ടുകളാണ് താൻ നേരിടുന്നതെന്ന് ജാൻവി പറയുന്നു. അതായത് ശരീര വേദന വല്ലാതെ ഉണ്ടാവും. ഷൂട്ടിംഗ് സമയത്താണെങ്കിൽ ഈ വേദനയൊന്നും തന്നെ ബാധിക്കില്ല. അതിപ്പോൾ എത്ര തിരക്കുള്ള ജോലിയാണെങ്കിലും വേദന അറിയില്ല. എന്നാൽ വീട്ടിൽ ഇരിക്കുകയാണെങ്കിൽ താൻ പാരലൈസ്ഡ് ആവുമെന്ന് ജാൻവി പറയുന്നു. "ഈയിടെ എനിക്ക് ഹിപ്പ് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. ഞാൻ കരുതിയത് എനിക്കെന്തോ പരിക്കേറ്റു എന്നാണ്. അത്രക്കും അസഹനീയമായിരുന്നു ആ അവസ്ഥ. അതും പി.എം.എസ് ആയിരുന്നു." ജാൻവി കപൂർ പറഞ്ഞു.

പിരീയഡ്സ് സമയത്ത് താൻ ഇമോഷണലി വല്ലാതെ ബുദ്ധിമുട്ടുകൾ അനുഭവിക്കാറുണ്ട്. അങ്ങനെ ഒരു മെന്റൽ കണ്ടീഷനിലായിരുന്നു കാമുകൻ ശിഖർ പഹാരിയയെ ബ്രെയ്ക്ക്അപ്പ് ചെയ്തതും. അത് വല്ലാത്ത മാനസിക വിഷമം ഉണ്ടാക്കി. അതിന്റെ പേരിൽ ഒരുപാട് കരഞ്ഞു. അവസാനം അയാളോട് പോയി ക്ഷമ ചോദിച്ചു. എന്നാൽ ശിഖർ ഇതെല്ലാം വളരെ കൂളായി എടുത്തു. ഇങ്ങനെ എല്ലാ മാസവും ജാൻവി അയാളുമായി ബ്രെയ്ക്ക്അപ്പ് ചെയ്യാറുണ്ടായിരുന്നു.
നിലവിൽ ഇരുവരും ഡെയ്റ്റിംഗിൽ ആണ്. ഇടക്കിടെ ബ്രെയ്ക്ക്അപ്പ് ആവുകയും വീണ്ടും ഒരുമിക്കുകയും ചെയ്യും. ആനന്ദ് അംബനിയുടെ വിവാഹ ചടങ്ങുകളിൽ ഇരുവരുടേയും ഒരുമിച്ചുള്ള ചിത്രങ്ങൾ വൈറലായിരുന്നു. ജാൻവി പൊതുവേ എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുന്ന പ്രകൃതമാണ്. കുടുംബത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും അങ്ങനെ തുറന്നു പറയുന്നതിൽ ജാൻവി ഇതുവരെ മടി കാണിച്ചിട്ടില്ല. ആനന്ദ് അംബനി വിവാഹത്തിനു ശേഷം ഭക്ഷ്യ വിഷബാധ മൂലം ജാൻവി ആശുപത്രിയിലായിരുന്നു. അതെല്ലാം സുഖം പ്രാപിച്ചു.

"പി.എം. എസ് എന്നാൽ പ്രീമെൻസ്ട്രൽ സിൻട്രോം. സാധാരണയായി സ്ത്രീകളിൽ കണ്ടുവരുന്ന ഒരു അവസ്ഥയാണ്. പിരീയഡ്സ് വരുന്നതിനു തൊട്ടു മുന്നേ ഉണ്ടാവുന്ന ശാരീരിക മാറ്റങ്ങൾ. മൂഡ് സ്വിങ്സ്, ഭക്ഷണത്തിനോടുള്ള താത്പര്യ കൂടുതൽ, ഡിപ്രഷൻ, ദേഷ്യം അങ്ങനെ ഒരുപാട് സൂചനകളാണ് ഈ അവസ്ഥയാണെന്ന് തിരിച്ചറിയാനുള്ള മാർഗം. 4ൽ 3 സ്ത്രീകൾക്കും ഈ അവസ്ഥ ഉണ്ടെന്ന് പറയപ്പെടുന്നു."
ഉൽജ, ദേവര പാർട്ട് 1, സണ്ണി സൻസ്കാരികി തുൾസി കുമാരി എന്നീ ചിത്രങ്ങളാണ് ജാൻവി കപൂർ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്. ഇതിൽ ഉൽജ എന്ന ചിത്രം ജാൻവിയുടെ കരിയറിലെ മികച്ച ചിത്രമാണെന്ന് പറയുന്നുണ്ട്. ജൂനിയർ എൻ.ടി.ആർ ന്റെ ദേവരയിലൂടെ ടോളിവുഡിലേക്കും ജാൻവി അരങ്ങേറ്റം കുറിക്കുന്നു.


Click it and Unblock the Notifications











