For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കീർത്തിയുടെ വിവാഹം ഉടൻ? സുരേഷും മേനകയും ഒരുക്കങ്ങൾ തുടങ്ങി! നടി അഭിനയം ഉപേക്ഷിക്കുമെന്നും റിപ്പോർട്ട്

  |

  മലയാളത്തിൽ നിന്നെത്തി തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് കീര്‍ത്തി സുരേഷ്. അമ്മ മേനക സുരേഷിന്റെ പാത പിന്തുടർന്നാണ് കീർത്തി സിനിമയിലേക്ക് എത്തിയത്. അച്ഛൻ ജി സുരേഷ് കുമാർ മലയാളത്തിലെ പ്രമുഖ നിർമ്മാതാവാണ്.

  ദിലീപ് നായകനായ കുബേരന്‍ എന്ന സിനിമയിൽ ബാലതാരമായിട്ടായിരുന്നു കീര്‍ത്തിയുടെ അരങ്ങേറ്റം. പിന്നീട് 2013 ൽ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായും മാറുകയായിരുന്നു.

  Also Read: റോബിനും ആരതിയും കല്യാണം കഴിക്കുന്നു! വിവാഹ നിശ്ചയ തിയ്യതി പങ്കിട്ട് ഡോക്ടര്‍; ഇനി ഒരേയൊരു ലക്ഷ്യം!

  പിന്നീട് തമിഴിൽ നിന്നടക്കം കൂടുതൽ അവസരങ്ങൾ കീർത്തിയെ തേടി എത്തുകയായിരുന്നു. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കീർത്തി തിളങ്ങിയിട്ടുണ്ട്. ഇന്ന് തെന്നിന്ത്യയിലെ തന്നെ മുന്‍നിര നായികമാരിൽ ഒരാളായി അറിയപ്പെടുന്ന കീര്‍ത്തിയ്ക്ക് മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. നിലവിൽ തമിഴ് സിനിമകളിലാണ് കീർത്തി കൂടുതലായി അഭിനയിക്കുന്നത്.

  തമിഴിൽ രജനികാന്ത്, സൂര്യ, വിജയ്, തുടങ്ങി എല്ലാ സൂപ്പർ താരങ്ങൾക്ക് ഒപ്പവും കീർത്തി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ വാശി എന്ന ചിത്രത്തിലാണ് കീർത്തി അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ ടൊവിനോ തോമസിന്റെ നായികയായിട്ടാണ് കീർത്തി എത്തിയത്. കീര്‍ത്തിയുടെ അച്ഛന്‍ ജി.സുരേഷ് കുമാർ ആണ് ചിത്രം നിർമിച്ചത്.

  മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും തമിഴിലും തെലുങ്കിലുമായി നാല് ചിത്രങ്ങളാണ് കീർത്തിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. മാരി സെൽവരാജിന്റെ ഉദയനിധി സ്റ്റാലിനും ഫഹദും പ്രധാന കഥാപാത്രണങ്ങളാകുന്ന മാമനനും അതിൽ ഉൾപ്പെടുന്നു. തെലുങ്കിൽ ചിരഞ്ജീവിക്കും നാനിക്കും ഒപ്പമുള്ള ഓരോ ചിത്രങ്ങളുമാണ് ഒരുങ്ങുന്നത്.

  അതേസമയം, കീർത്തി ഉടൻ തന്നെ വിവാഹിതയാകുമെന്നും അതോടെ അഭിനയം വിടുമെന്നുമുള്ള റിപ്പോർട്ടുകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തോളമായി കീർത്തി സുരേഷിന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. കീർത്തി ഇതെല്ലാം തള്ളി കളഞ്ഞിട്ടുണ്ടെങ്കിലും നടി വിവാഹത്തിനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് വീണ്ടും പുറത്തുവരുന്നത്.

  കീർത്തി ഉടൻ തന്നെ വിവാഹിതയാകുമെന്നും നടി തന്റെ അഭിനയ ജീവിതം ഉപേക്ഷിച്ച് സിനിമാ നിർമ്മാണത്തിലേക്ക് കടക്കുമെന്നും ഇന്ത്യ ഗ്ലിറ്റ്‌സാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കീർത്തി വിവാഹത്തിന് സമ്മതം മൂളിയെന്നും സുരേഷും മേനകയും മകൾക്ക് അനുയോജ്യനായ വരനെ തിരയുകയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

  Also Read: അന്ന് വഴക്കിട്ട് പോയ തിലകൻ പിന്നീട് സിദ്ദിഖിനെ വിളിച്ചപ്പോൾ; സംഭവിച്ചതെന്തെന്ന് പ്രൊഡക്ഷൻ മാനേജർ

  കീർത്തിയും കുടുംബവും അടുത്തിടെ തിരുനെൽവേലിക്കടുത്തുള്ള അവരുടെ തറവാട്ട് വീട്ടിൽ എത്തി വിവാഹത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതേ കുറിച്ചൊന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. വാർത്തകളിൽ കീർത്തിയുടെയും കുടുംബത്തിന്റെയും പ്രതികരണം അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

  നേരത്തെ രാഷ്ട്രീയത്തിലൊക്കെ സജീവമായ ഒരു വ്യവസായിയെ കീർത്തി വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനുമുമ്പ് കീർത്തിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും തമ്മിൽ പ്രണയത്തിലാണെന്നും വിവാഹിതരാകാൻ ഒരുങ്ങുന്നുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ ഈ വാർത്തകളെല്ലാം നിഷേധിച്ച് കീർത്തി രംഗത്ത് എത്തിയിരുന്നു.

  Read more about: keerthy suresh
  English summary
  Viral: Keerthy Suresh To Quit Acting And Getting Married Soon? Latest Reports Trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X