യേശുദാസിന്റെ കുടുംബവീട് സ്വന്തമാക്കിയ ദിലീപ്; ആകെ ആസ്തി 600 കോടി! എല്ലാം മക്കൾക്കല്ലേ എന്ന് ആരാധകർ!
മലയാളികൾ ജനപ്രിയ നായകൻ എന്ന വിശേഷണം നൽകിയിട്ടുള്ള ഒരോയൊരു നടനാണ് ദിലീപ്. കുട്ടികൾക്കിടയിലും മുതിര്‍ന്നവർക്കിടയിലും ഒരുപോലെ ആരാധകരുണ്ട് ദിലീപിന്. 1992ലാണ് ദിലീപ് സിനിമയിലേക്ക് എത്തുന്നത്. സിനിമാ പരമ്പര്യമോ ഗോഡ്ഫാദർമാരുടെ പിന്തുണയോ ഒന്നുമില്ലാതെ മിമിക്രി വേദികളിൽ നിന്നായിരുന്നു മലയാള സിനിമയിലേക്കുള്ള ദിലീപിന്റെ കാൽവെപ്പ്. സഹസംവിധായകനായിട്ടായിരുന്നു തുടക്കം. പിന്നീട് കണ്ണടച്ച് തുറക്കും മുമ്പായിരുന്നു മലയാളത്തിലെ സൂപ്പര്‍താരത്തിലേക്കുള്ള ദിലീന്റെ വളർച്ച.
മലയാള സിനിമാ ലോകത്ത് തന്റെതായ ഒരു സാമ്രാജ്യം തന്നെയുണ്ട് ഇന്ന് ദിലീപിന്. മലയാളത്തിലെ മുൻനിര നടനും, നിർമാതാവും, ഡിസ്ട്രിബൂട്ടറും ഒക്കെയാണ് ദിലീപ്. അഭിനയിച്ച സിനിമകളിൽ പകുതിയിലധികം ചിത്രങ്ങളും സാമ്പത്തിക വിജയം നേടി എന്നതാണ് ദിലീപിന്റെ കരിയറിൽ വഴിത്തിരിവായത്. മലയാളത്തിൽ അധികമാർക്കും അവകാശപ്പെടാൻ കഴിയാത്ത റെക്കോർഡാണിത്. മലയാള സിനിമാ വ്യവസായം പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരുന്ന കാലഘട്ടത്തിൽ, കൈപിടിച്ചുയർത്തിയ നായകൻ കൂടിയാണ് ദിലീപ്.

അതേസമയം ഒരുപാട് വിവാദങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയ കരിയർ കൂടെയാണ് ദിലീപിന്റേത്. കേസുകളും മറ്റുമായി സിനിമയിൽ നിന്ന് അകന്നു നിന്നിരുന്ന ദിലീപ് ഇപ്പോൾ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അതിനിടെ നടന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ചർച്ചകളും ആരാധകർക്കിടയിൽ സജീവമാണ്. മലയാള സിനിമാ താരങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് ദിലീപ്. ഒരു സിനിമയ്ക്ക് കുറഞ്ഞത് മൂന്ന് കോടിയാണ് നടന്റെ പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ.
സിനിമയിൽ നിന്നുള്ള സമ്പാദ്യത്തിന് പുറമെ ബിസിനസുകളും ഉണ്ട് നടന്. ദിലീപും, പ്രിയസുഹൃത്ത് നാദിർഷായും ചേർന്ന് കൊച്ചിയിലാരംഭിച്ച 'ദേ പുട്ട്' എന്ന റെസ്റ്റോറന്റ് വലിയ വിജയമായിരുന്നു. ഇന്ന് കൊച്ചിക്ക് പുറമെ കോഴിക്കോട്, ദുബായ്, ഖത്തർ എന്നിവിടങ്ങളിലെല്ലാം ദേ പുട്ടിന് ശാഖകളുണ്ട്. ഇതിനു പുറമെ മലയാളത്തിന്റെ ഗന്ധർവ ഗായകൻ യേശുദാസിന്റെ കുടുംബവീട് വാങ്ങി, അവിടം മാംഗോ ട്രീ എന്നൊരു റെസ്റ്റോറന്റും നടൻ ആരംഭിച്ചിരുന്നു. ഡി സിനിമാസ് എന്ന പേരിൽ തിയേറ്ററും താരത്തിന് സ്വന്തമായുണ്ട്.
പോഷെ കെയിൻ, പോഷെ പനമേര, ബിഎംഡബ്ല്യു എക്സ്6, ബിഎംഡബ്ല്യു 7, ടൊയോട്ട ലാൻഡ് ക്രൂയ്സർ, മകൾ മീനാക്ഷിക്കായി വാങ്ങിയ മിനി കൂപ്പർ എന്നിങ്ങനെ ആഡംബര കാറുകളുടെ വലിയൊരു നിര തന്നെ താരത്തിന് സ്വന്തമായുണ്ട്. നടനായും നിർമാതാവായും ബിസിനസുകാരനായുമെല്ലാം തിളങ്ങി നിൽക്കുന്ന ദിലീപിന്റെ യഥാർത്ഥ ആസ്തി എത്രയെന്ന് മുൻനിര മാധ്യമങ്ങൾക്ക് പോലും സംശയമായി അവശേഷിക്കുന്ന ഒന്നാണ്.
റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ അടക്കം 600 കോടി രൂപയുടെ ആസ്‌തിക്കുടമയാണ് ദിലീപ് എന്നാണ് കഴിഞ്ഞ കുറച്ചു വർഷങ്ങൾക്ക് മുൻപ് വന്ന റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഈ വാർത്തകളോട് ദിലീപോ നടനുമായി ബന്ധപ്പെട്ടവരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മീനാക്ഷി, മഹാലക്ഷ്മി എന്നിങ്ങനെ രണ്ടു മക്കളാണ് ദിലീപിന് ഉള്ളത്. ഈ സമ്പാദ്യമെല്ലാം മക്കൾക്ക് ഉള്ളതല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.

അതേസമയം വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി റിലീസിന് ഒരുങ്ങുന്നത്. റാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതും റാഫി തന്നെയാണ്. ജൂലൈ 28നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. വോയ്‌സ് ഓഫ് സത്യനാഥന് ശേഷം ബാന്ദ്ര എന്ന ചിത്രമാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
തമന്നയാണ് ചിത്രത്തിലെ നായിക. ഇതുകൂടാതെ നിരവധി സിനിമകള്‍ ദിലീപിന്റേതായി അണിയറയിലുണ്ട്. വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം, പറക്കും പപ്പന്‍, ഓണ്‍ എയര്‍ ഈപ്പന്‍, തുടങ്ങിയ ചിത്രങ്ങളാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. നാദിർഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥന്‍ ആയിരുന്നു അവസാനം പുറത്തിറങ്ങിയത്.


Click it and Unblock the Notifications