'അബദ്ധമായി പോയി, വേണ്ടിയിരുന്നില്ല!', അക്കാര്യത്തിൽ സമാന്ത ഇപ്പോൾ ഖേദിക്കുന്നതായി റിപ്പോർട്ട്!
നാഗചൈതന്യയുമായുള്ള വിവാഹത്തിൽ സാമന്ത ഖേദിക്കുന്നുണ്ട് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്
തെന്നിന്ത്യയിലെ ഏറ്റവും വലിയ നായികമാരിൽ ഒരാളാണ് സാമന്ത രുത് പ്രഭു. തെന്നിന്ത്യയിലെ ഏറ്റവും താര മൂല്യമുള്ള നായികമാരുടെ കൂട്ടത്തിൽ ഏറ്റവും മുന്നിൽ തന്നെയുള്ള ആൾ.
കരിയറിലെ സുവർണ കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും വ്യക്തി ജീവിതത്തിലെ പ്രശ്‍നങ്ങൾ നടിയെ തളർത്തുകയാണ്. വിവാഹ മോചനം പിന്നാലെ വന്ന രോഗം, എങ്കിലും എല്ലാത്തിനോടും പൊരുതി താരം മുന്നേറുകയാണ്.
കരിയറിൽ തിളങ്ങി വരുന്ന സമയത്തായിരുന്നു തെലുങ്ക് സൂപ്പർ താരമായ നാഗ ചൈതന്യയുമായിട്ടുള്ള സാമന്തയുടെ വിവാഹം. എന്നാൽ നാല് വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹ മോചനത്തിലേക്ക് എത്തുകയായിരുന്നു.
2021 ലെ പുതുവർഷ ആഘോഷങ്ങൾക്ക് പിന്നാലെയാണ് ഇരുവരും പതിയെ അകന്ന് തുടങ്ങിയതും ഒടുവിൽ ഒക്ടോബർ മാസത്തിൽ വേർപിരിയൽ പ്രഖ്യാപിച്ചതും. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഇരുവരും ചേർന്നാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

വിണ്ണയ് താണ്ടി വരുവായ എന്ന സിനിമയുടെ തെലുങ്ക് റീമേക്കിൽ അഭിനയിക്കവെ പ്രണയത്തിലായ ഇരുവരും. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്.
പെട്ടെന്നുള്ള വിവാഹമോചനം ആരാധകരെയെല്ലാം ഞെട്ടിച്ചിരുന്നു. എന്നാൽ രണ്ടു പേരും പതിയെ സിനിമകളുടെ തിരക്കിലേക്ക് കടക്കുകയും ചെയ്തു.
എന്നാൽ പിന്നീട് അങ്ങോട്ട് സമാന്തയ്ക്ക് അത്ര നല്ല നാളുകളായിരുന്നില്ല. വിവാഹമോചനത്തിന്റെ വേദനിൽ നിന്ന് കരകയറുന്നതിനിടെയാണ് നടിക്ക് ത്വക്ക് രോഗം ബാധിക്കുന്നത്.
ഇതോടെ നടി പൊതുവേദികളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നുമൊക്കെ അപ്രത്യക്ഷ ആവുകയായിരുന്നു. ഇതോടെ പല തരത്തിലുള്ള പ്രചാരണങ്ങളും ഉണ്ടായി.
ഒടുവിൽ സാമന്ത തന്നെ താൻ ഒരു രോഗത്തെ അതിജീവിച്ചു കൊണ്ടിരിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. എങ്കിലും സാമന്ത രണ്ടാമതും വിവാഹിതയാകുന്നു എന്നതടക്കമുള്ള റിപ്പോർട്ടുകൾ വരുകയായിരുന്നു.
മതപ്രഭാഷകനായ സദ്ഗുരു ജഗദീഷ് വാസുദേവിന്റെ ഉപദേശപ്രകാരം സാമന്ത തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുണ്ട് എന്നതടക്കമുള്ള വാർത്തകളാണ് വന്നിരുന്നത്.
എന്നാൽ ഇപ്പോഴിതാ, വിവാഹം കഴിച്ചതിൽ സമാന്തയ്ക്ക് നല്ല ഖേദമുണ്ടെന്നുള്ള വാർത്തകളും പുറത്തുവരുകയാണ്. വിവാഹം കഴിച്ചത് അബദ്ധമായി പോയി, വിവാഹമേ വേണ്ടിയിരുന്നില്ലെന്ന് സാമന്ത പറഞ്ഞതായി സൈൻ ഉലകം എന്ന വെബ്‌സൈറ്റാണ് റിപ്പോർട്ട് ചെയ്തത്.
അങ്ങനെയാണെങ്കിൽ സമാന്ത ഉടനെ ഒരു രണ്ടാം വിവാഹത്തിന് ഒരുങ്ങിയേക്കില്ല എന്നാണ് ആരാധകർ പറയുന്നത്. വിവാഹം അബദ്ധമായി പോയെന്ന് കരുതുന്നയാൾ വീണ്ടും അതിൽ ചാടിലെന്ന് കരുതുന്നവരുമുണ്ട്.
കോഫീ വിത്ത് കരണിൽ എത്തിയപ്പോൾ താൻ ഇപ്പോൾ പ്രണയത്തിലേക്കോ വിവാഹത്തിലേക്കോ ഇല്ലെന്ന് സാമന്ത വ്യക്തമാക്കിയിരുന്നു. തന്റെ ഹൃദയത്തിലേക്കുള്ള വാതിൽ അടഞ്ഞു തന്നെ കിടക്കുകയാണെന്നാണ് നടി പറഞ്ഞത്.
അതേസമയം, അത്രയും സൗഹൃദവും പ്രണയവും ഉണ്ടായിരുന്ന സമാന്തയ്ക്കും നാഗചൈതന്യക്കും ഇടയിൽ എന്താണ് സംഭാവിച്ചതെന്ന് ഇനിയും വ്യകതമല്ല. ഇരുവര്‍ക്കുമിടയിലെ അഭിപ്രായ വ്യത്യാസങ്ങളാണ് കാരണമായത് എന്നായിരുന്നു റിപ്പോർട്ടുകൾ.
വിവാഹ മോചനത്തിലേക്ക് വന്നതിൽ പലരും കുറ്റപ്പെടുത്തിയത് സാമന്തയെ തന്നെ ആയിരുന്നു. കുടുംബ ജീവിതത്തിന് നടി പ്രധാന്യം കൊടുക്കാത്തതാണ് നാഗയെ ചൊടിപ്പിച്ചതെന്നും കുഞ്ഞിന്റെ കാര്യത്തില്‍ സാമന്ത വിട്ടുവീഴ്ച നടത്തിയെന്നുമൊക്കെയുള്ള ആരോപണങ്ങൾ വന്നിരുന്നു.

അതേസമയം സാമന്തയുടെ രോഗമായിരുന്നു കാരണമെന്നും പലരും പറഞ്ഞിരുന്നു. എന്നിരുന്നാലും രോഗത്തെയും ജീവിതത്തിലെ മറ്റു വിഷമങ്ങളെല്ലാം മറന്ന് വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് സാമന്ത.
തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളാണ് സാമന്ത ഏറ്റെടുത്തിരിക്കുന്നത്. രണ്ടു മൂന്ന് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്.
യശോദ ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ശാകുന്തളം ആണ് ഇനി റിലീസിന് ഒരുങ്ങുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ദേവ് മോഹനാണ് ശാന്തകുന്തളത്തിൽ സാമന്തയുടെ നായകൻ.


Click it and Unblock the Notifications