For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാറ അലി ഖാനും ശുഭ്മാൻ ഗില്ലും പ്രണയത്തിൽ തന്നെ!; സൂചന നൽകി സുഹൃത്തിന്റെ പോസ്റ്റ്

  |

  ക്രിക്കറ്റ് താരങ്ങളുമായി ബോളിവുഡ് നായികമാർ പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും ഒന്നും ബി ടൗണിന് പുതുമയുള്ള കാര്യമല്ല. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയും ശര്‍മിള ടഗോറും മുതല്‍ വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും കെഎല്‍ രാഹുലും അഥിയ ഷെട്ടിയും വരെ എത്തി നില്‍ക്കുകയാണ് ബോളിവുഡ്-ക്രിക്കറ്റ് പ്രണയ ജോഡികള്‍.

  അടുത്തിടെ അക്കൂട്ടത്തിലേക്ക് പുതിയൊരു ജോഡി കൂടി വരുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യയുടെ യുവക്രിക്കറ്റർമാരിൽ ഒരാളായ ശുഭ്മാൻ ഗില്ലും ബോളിവുഡ് സൂപ്പർ താരങ്ങളിൽ ഒരാളായ സെയ്ഫ് അലി ഖാന്റെ മകൾ സാറ അലി ഖാനും ആണ് അത്. ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ചർച്ചകൾ സജീവമായത്. ഇരുവരും ഡേറ്റിന് പോയതാണെന്നും പ്രണയത്തിലാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

  Also Read: ഭര്‍ത്താവായി വിക്കിയെ തിരഞ്ഞെടുക്കാന്‍ കാരണമുണ്ട്; വിവാഹത്തിന് സമ്മതിച്ചതിനെ കുറിച്ച് കത്രീന കൈഫ്

  നേരത്തെ ശുഭ്മാൻ ഗില്ലും ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2020 മുതൽ അത്തരം വാർത്തകൾ ഉണ്ടായിരുന്നെങ്കിലും വാര്‍ത്തകളോട് നാളിതുവരെ സാറയും ഗില്ലും പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇരുവരും പ്രണയത്തിലാണെന്ന് തന്നെയായിരുന്നു സോഷ്യല്‍ മീഡിയയുടെ വിശ്വാസം. ക്രിക്കറ്റ് ലോകത്തെ യുവതാരവും ഇതിഹാസ താരത്തിന്റെ മകളും തമ്മിലുള്ള പ്രണയം വലിയ ചര്‍ച്ചാ വിഷയമായി മാറുകയും ചെയ്‌തിരുന്നു. എന്നാൽ അതിനു പിന്നാലെയാണ് ശുഭ്മാൻ ഗില്ലും സാറ അലി ഖാനും ഡേറ്റിങ്ങിലാണെന്ന റിപ്പോർട്ടുകൾ വരുന്നത്.

  Also Read: ഹൃത്വികിൽ നിന്ന് അകലം പാലിച്ച ഷാരൂഖ്; കഭി ഖുശി കഭി ഘം സെറ്റിലുണ്ടായ പ്രശ്‌നത്തെ കുറിച്ച് കരൺ ജോഹർ പറഞ്ഞത്

  ഇപ്പോഴിതാ, ആ റിപ്പോർട്ടുകളെ ശരിവെക്കുന്ന തരത്തിലുള്ള ശുഭ്മാൻ ഗില്ലിന്റെ സുഹൃത്തിന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ശുഭ്മാൻ ഗില്ലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സുഹൃത്ത് ഖുശ്പ്രീത് പങ്കുവച്ച പോസ്റ്റിലാണ് ഒരു 'സാറ ബന്ധം' ഉള്ളത്. നീയില്ലെങ്കിൽ എന്റെ ജീവിതം നശിച്ചു പോയേനെ എന്നിങ്ങനെ പറയുന്ന പോസ്റ്റിൽ അവസാനം 'ബഹുത്ത് 'സാറ' പ്യാർ കർത്താഹും എന്ന് കുറിച്ചിട്ടുണ്ട്.

  എല്ലാവരിൽ നിന്നും ഒരുപാട് സ്നേഹം സ്നേഹം നിനക്ക് ലഭിക്കട്ടെ എന്ന് അർത്ഥം വരുന്ന വരികളിൽ സാറ ഹൈലൈറ്റ് ചെയ്താണ് എഴുതിയിരിക്കുന്നത്. ഇതാണ് ആരാധകർക്ക് ഇടയിൽ ചർച്ചയായത്.

  Also Read: കരീനയെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ട്, പക്ഷെ...; തുറന്ന് പറഞ്ഞ് കരണ്‍ ജോഹര്‍

  സാറയോട് എല്ലാ സ്‌നേഹവും നൽകണമെന്ന് ആവശ്യപ്പെടുന്ന അടിക്കുറിപ്പാണ് ഇതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. തങ്ങളുടെ ഡേറ്റിങ് കിംവദന്തികളോട് ശുഭ്‌മാനും സാറയും പ്രതികരിച്ചിട്ടില്ലെങ്കിലും ഖുശ്പ്രീതിന്റെ പോസ്റ്റ് നിലവിലുള്ള റിപ്പോർട്ടുകളെ ഏറെ കുറെ ശരിവെക്കുകയാണ്.

  അതേസമയം, സാറ അലി ഖാൻ ആണോ സാറ ടെണ്ടുൽക്കർ ആണോ എന്ന സ്വാഭാവിക സംശയവും ആരാധകർ ഉന്നയിക്കുന്നുണ്ട്. നേരത്തെ വന്ന ഡേറ്റിങ് റിപ്പോർട്ടുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. പട്ടൗഡി കുടുംബത്തില്‍ മുത്തശ്ശിയ്ക്ക് ശേഷം ക്രിക്കറ്റ് താരവുമായി പ്രണയത്തിലാകുന്ന നടിയായി മാറിയിരിക്കുകയാണ് സാറ എന്നാണ് റിപ്പോര്‍ട്ടുകളിൽ പറഞ്ഞിരുന്നത്. ഒരു സാറയില്‍ നിന്നും മറ്റൊരു സാറയിലേക്ക്, സാറ എന്ന പേരിനോട് ഗില്ലിന് കുറച്ചധികം പ്രിയമുണ്ടെന്ന് തോന്നുന്നു, സാറ പാരമ്പര്യം കാത്തു, എന്നൊക്കെയായിരുന്നു കമന്റുകള്‍. അതേസമയം സാറ അലി ഖാനും ശുബ്മാനും ഒരുമിച്ച് ചെയ്യുന്ന പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗില്‍ നിന്നുമുള്ളതാകാം വൈറല്‍ ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  Also Read: പ്രസവശേഷം ബോഡി ഷെയ്മിങ്ങിന് വിധേയയായ ഐശ്വര്യ; അന്ന് വിമർശകരുടെ വായടപ്പിച്ചത് ഇങ്ങനെ

  അതേസമയം, ബോളിവുഡിലെ മിന്നും താരമാണ് സാറ അലി ഖാന്‍ ഇന്ന്. സെയ്ഫ് അലി ഖാന്റേയും അമൃത സിംഗിന്റേയും മകളായ സാറ അവരുടെ പാതയിലൂടെ സിനിമയിലെത്തുകയായിരുന്നു. നിരവധി ആരാധകരാണ് താരപുത്രിക്ക് ഉള്ളത്. കേദാര്‍നാഥ് ആണ് സാറയുടെ അരങ്ങേറ്റ സിനിമ. ഇതിനോടകം തന്നെ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട് സാറയ്ക്ക്. അത് രംഗി രേയാണ് സാറയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

  Read more about: sara ali khan
  English summary
  Viral: Sara Ali Khan Shubman Gill dating, friend's post fuels up the rumours
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X